2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

സ്വപ്നങ്ങളുടെ ഉറവിടം

സ്വപ്നങ്ങളുടെ ഉറവിടം എവിടെയാ .... "
ആ ചോദ്യം കേള്‍ക്കാത്ത മാതിരി
ഞാന്‍ മെല്ലെ അവളുടെ കൈകള്‍ എടുത്തു മാറ്റി
നീണ്ടു പരന്നു കിടക്കുന്ന ആകാശത്തിനെ നോക്കി
നിശബ്ദനായി നിന്നൂ .
ഒരിയ്ക്കലും സഷാത്കാരം നേടാത്ത കുറെ കിനാവുകളുടെ
കാവല്‍ക്കാരനാണ്‌ ഞാന്‍ എന്ന് അവള്‍ക്കു
അറിയില്ലാലോ .
മൌനത്തിന്റെ തോട് പോളിയ്ച്ചു അവള്‍ വീണ്ടും ചോദിച്ചു
" നമ്മളെന്തിനാ ഇവിടെ വന്നത് ...."
തമാശ തോന്നി . മനസ്സിലെ ചത്ത്‌ കിടക്കുന്ന കുറെ ആഗ്രഹങ്ങളുടെ -
ഉയിര്തെഴുന്നെല്‍പ്പാണ് - കിനാവുകള്‍ എന്ന്
അവോളോട് പറയാന്‍ തുനിഞ്ഞതാണ് .
ചോദ്യം കേട്ട് ഞെട്ടി , ശരിയാണ് .
എന്തിനാണ് ഞങ്ങള്‍ ഇവിടെ വന്നത് .
ഭയപ്പെടുത്തുന്ന നിഴലുകളില്‍ നിന്നും
ഒളിച്ചോടാനും , ഇരുളിന്റെ കയങ്ങളില്‍ മുങ്ങി തപ്പി
മരണത്തിന്റെ മുത്തുകള്‍ വാരാനും അല്ലെ -
വന്നത് , അതവള്‍ക്കും അറിയാം . പിന്നെ ചോദ്യത്തിന് -
എന്ത് പ്രസക്തി .
കുട്ടിത്തം വിട്ടു മാറാത്ത മുഖവും , നീലിച്ച ചെറിയ കണ്ണുകളും
ഉള്ള അവളെ - തന്നിലേയ്ക്കു ചേര്‍ക്കാന്‍ കഴിയാത്ത -
ജീവിതത്തിനോട് വിരക്തി തോന്നി ആവാം ഈ യാത്ര .
ഇഷ്ടതിന്റെയും സ്നേഹത്തിന്റെയും അതിര്‍ വരമ്പുകള്‍
ലന്കിച്ചു - പ്രണയിച്ചു മരിയ്ക്കാനുള്ള കൊതി .
സന്തോക്ഷങ്ങള്‍ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട ദിനങ്ങള്‍ .
അവള്‍ തല കുമ്പിട്ടു ഇരിയ്ക്കുകയാണ് .
മെല്ലെ അടുത്ത് ചെന്ന് ആ മുഖം കയ്യില്‍ -
കോരിയെടുത്തു പറഞ്ഞു .
" മരിയ്ക്കാം , ജീവിയ്ക്കാന്‍ അനുവധിയ്ക്കാത്ത ഈ ലോകത്തിന്റെ മുന്നില്‍ -
നമുക്ക് മരിയ്ച്ചു കാണിച്ചു കൊടുക്കാം ...."
വികാര വിചാരങ്ങളുടെ അണ പൊട്ടി ഒഴുകുന്നു . എന്റെ -
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ - അവള്‍
സാരി തലപ്പ്‌ കൊണ്ടോപ്പി - കയിലിരുന്ന കുഞ്ഞു ഗുളികകള്‍ -
എനിയ്ക്ക് വച്ച് നീട്ടി . ജാറിലിരുന്ന വെള്ളം കയ്യിലെടുത്തു -
ഗുളികയുടെ കൂടെ വായിലേയ്ക്ക് കമഴ്ത്തി .
ഒപ്പം അവളും .
പതിയെ കിടക്കയിലേയ്ക്ക് -
അവളെയും ചേര്‍ത്ത് പിടിച്ചു വീഴുമ്പോള്‍ -
അറിഞ്ഞു ഇതാണ് ജീവിത്തില്‍ -
ഇനി നേടുവനുള്ളത് .
മരണത്തെ ഭയക്കുന്നവര്‍ ഭീരുക്കള്‍ .
പിന്നെ അറിഞ്ഞു അവള്‍ എന്നെ മുറുകെ പിടിയ്ക്കുന്നതും
മിഴികള്‍ മെല്ലെ അടയുന്നതും -
ഏതോ അഗാധതയിലേയ്ക്ക് ഞങ്ങള്‍ ആഴ്ന് പോകുന്നതും .
പതിയെ - പതിയെ - പതിയെ ...............!
........ഫൈസല്‍ പകല്കുറി....................

അതികാലെ

അതികാലെ ഉദിയ്ക്കാത്ത സൂര്യന്‍
നഷ്ട സ്വപ്നങ്ങളുടെ വില്‍പ്പന കാരന്‍ .
കിഴക്ക് ദിക്കില്‍ ഇരുളാണ് ഇപ്പോഴും
സഖീ നിന്റെ മനസ്സ് പോലെ .
നമുക്ക് ചുറ്റും സ്നേഹ പൂക്കള്‍
വിരിയിച്ചു സൗഹൃദം വളരട്ടെ
എന്നും , മറവിയും പിറവിയും
ഹൃദയത്തിന്‍ മാറ്റുരയ്ക്കട്ടെ .
നിനക്ക് വെളിച്ചം കാണുവാന്‍
എന്റെ മനസ്സ് എടുത്തോളൂ .
പകരം ഒത്തിരി പ്രണയം തരണം .
തരുന്നത് കലര്‍പ്പില്ലാത്ത സ്നേഹമാവണം .
പകലും രാത്രിയും ഒരുപോലാവണം .
അതിരുകള്‍ വേണ്ട പരിധികളില്ലാത്ത
പവിത്ര സ്നേഹം ഒടുവില്‍ മതി പ്രണയം .
സൌഹൃതം വളര്‍ന്നു പ്രണയമായത് തകര്‍ന്നു
എന്നാല്‍ കാലത്തിന്റെ പെയ്ക്കൂത് .
മതിഭ്രമം ബാധിച്ച മനസ്സുകള്‍ കൊന്നു
കൊലവിളി നടത്തുക നമ്മള്‍ .
നിനക്ക് ഞാനും എനിയ്ക്ക് നീയും
നമുക്ക് സ്നേഹവുമുന്ടെങ്കില്‍ പുരയ്ക്ക്
തൂണും , മേല്ക്കുരയും വേണ്ട പെണ്ണെ .............!
...........ആശംസകളോടെ -
ഫൈസല്‍ പകല്കുറി .

സഖീ

പ്രണയം കൊണ്ട്
കളിയ്ക്കുവാന്‍ ഞാനില്ല .
നിനക്കുതമം , പ്രണയമോ - അതോ
സ്നേഹമോ .
രണ്ടും തമ്മില്‍ രാപകല്‍
വ്യത്യാസം .
പ്രണയമാനെങ്കില്‍ - ഞാന്‍ നഗ്നന്‍
സ്നേഹമാണെങ്കില്‍ -
ഹൃദയം തുറക്കുന്നു -
നമ്മുടെ വൈകാരിക
നിമിഷങ്ങള്‍ക്ക് വേണ്ടി.
രണ്ടും തമ്മില്‍
സമപ്പെടുതുവാന്‍
നീ തുനിയൂ - അത്
എനിയ്ക്ക് ആവേശം പടര്‍ത്തും .
....ഫൈസല്‍ പകല്കുറി

വഴികള്‍ വിജനമാണ് ...

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

സുഹൃത്തേ .....

ഉണങ്ങിയ പകലുകളില്‍
നിന്നുമൊരു മോചനം -
കൊതിയ്ക്കുന്നു ഉഷ്ണിച്ച -
പ്രണയവും , പ്രേമവും ,
മനുഷ്യനും മതങ്ങളും ,
പിന്നെ ഗതി കിട്ടാതെ ,
അലയുന്ന മനസ്സുകളും .
ഇത് , കൂട്ടായ്മയുടെ -
വരന കൂടാരങ്ങള്‍ .
കൂരമ്പ്‌ എയ്തു വീഴ്ത്താതെ -
കാക്കാം - മരണത്തിനു -
പോലും കീഴ്പെടുതാനാകാത്ത -
സൌഹൃതം .
സ്വപ്‌നങ്ങള്‍ നെയ്യുന്ന -
സുവര്‍ണ നിമിക്ഷങ്ങള്‍ -
വാചാലമാം - മിഴികളും -
നനയാതെ - വയ്കാം .
സുഹൃത്തേ ,
സൌഹൃതം - അമ്രുതല്ലേ -
ബന്തങ്ങള്‍ ശിധിലപ്പെട്ട -
ഈ കാലത്ത് -
സുഹൃതല്ലേ എല്ലാം -
ഒരു മൃദു , സാന്ത്വനം -
പോലെ ....................................!
,,,,,,,,,,,,,,,,,,,,,,,,,,,,,,ശുഭ ദിനം നേരുന്ന -
ഫൈസല്‍ ഇക്ക

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കടല്‍ ...

ചക്രവാളത്തില്‍ തട്ടി
കടല്‍ നിശബ്ദം തേങ്ങി
ഇനിയെന്ന് , പുണരും -
ഭൂമിയെ , നിന്നെ ഞാന്‍ ....?

അതുകണ്ട് ഞാന്‍ -
തിര വന്നു പോയ പൂഴി -
മണലില്‍ , ഞാന്‍ നിന്നെ -
സ്നേഹിക്കുന്നു - എന്ന്
കാല്‍ വിരലാല്‍ കോറിയിട്ട്.
നിച്ചലം - നിന്ന
തിരകളില്‍ മായാതെ - ചെറു
സ്പര്‍ശം കൊണ്ട് പുളകിതയായ -
ഭൂമിയത് - ഏറ്റുവാങ്ങി .

ഒരു നിമിത്തം പോലെ -
അതാവാം ഞാനിന്നും ജീചിരിയ്ക്കുന്നത് .
സ്നേഹം - ദുഖമാണ് .
സംഗീതമാണ് .
സാന്ത്വനമാണ് .....................!
........ഒരു നല്ല ദിവസം കൂടി നേരുന്ന -
ഫൈസല്‍ പകല്കുറി

ചുവപ്പ് ......

ചുവപ്പില്‍ പൊതിഞ്ഞ
ഈ പ്രണയ ലേഖനം -
പ്രണയ കാലത്തെ പാരിതോഷികം .
നിനക്കാണ് .
നീ എന്നെ , പിരിഞ്ഞു പോയതില്‍ -
പിന്നെ ഞാന്‍ , അകലങ്ങള്‍ -
താണ്ടി , ഒരു മരുഭൂമിയില്‍ -
ജീവിതം തുലയ്ച്ചു .
നിന്റെ സ്മരണയ്ക്കായി -
ഞാന്‍ വേള്‍ക്കാന്‍ തുനിഞ്ഞത്
കിടചില്ലയെനിയ്ക്ക് .
പിന്നെയോ - ശവം നാറി -
പൂവിന്റെ നിറമുള്ള ഒരു -
പെണ്ണിനെ - ഞാന്‍
എന്റെ സഖിയാക്കി .
അത് , നിന്നോടുള്ള - പ്രായ ചിതം .
ചത്ത്‌ ജീവിച്ചു കാലങ്ങള്‍ -
മൃത പ്രായനാകി -
ഞാന്‍ അജയ്യനെന്ന ഭാവത്തില്‍ -
നടന്നു നീങ്ങി .
പ്രണയം - വില്‍ക്കുന്ന
ചന്തയില്‍ - മീനിന്റെ - കൂട്ടത്തില്‍
നിന്നെയും കണ്ടു ഞാന്‍ -
വില്‍ക്കുവാന്‍ ,
പൊട്ടി പൊളിഞ്ഞ മനസ്സുമായി -
മടങ്ങി ഞാനീ -
സഖിയ്ക്ക്‌ - പണിഞ്ഞ
സ്മാരകത്തില്‍ .
വേണ്ട ജീവിതം - ഇനി
ഈ കലികാലം -
കൊന്നു തിന്നട്ടെ - എന്നെയും
നിന്നെയും ...................!
.........ഫൈസല്‍ പകല്കുറി

പ്രളയ കെടുതികള്‍ ....

ഇതൊരു പ്രണയ മുന്നേറ്റത്തിന്റെ -
അവസാന നാളുകള്‍ .
പ്രണയ സാഫല്യത്തിന്റെ ഒടുക്കം .
ജന മുന്നേറ്റത്തിന്റെ സാഗരം .
ചവര്കൂനയുടെ - അന്ത്യം .
സംസ്കരണ ശാലയുടെ മരണം .
ഞങ്ങളില്‍ അടിചെല്‍പ്പിയ്ക്കുന്ന
മാലിന്യങ്ങള്‍ക്ക്‌ -
വിഷത്തിന്റെ ചുവ .
ആ വിഷം തിന്നു -
ചത്താല്‍ , ഞങ്ങടെ - കുടുമ്പം -
അനാഥം .
ആ വിഷം ശ്വസിച്ചു -
അര്‍ബുദം ബാദിച്ചാല്‍ -
എന്റെ സഖി വിധവ .

ഇത് പ്രണയ കാലം .
ഹൃദയം - ചത്ത നിങ്ങളുടെ
നിയമം - ഞങ്ങടെ തലയില്‍
കെട്ടി വച്ചാല്‍ -
പച്ച മാംസം തിന്നു -
നിങ്ങള്‍ - അധികാരികള്‍ -
രക്ഷസിന്‍ - രൂപം - പ്രാപിയ്ക്കും .

വിളപ്പില്‍ശാലയില്‍ -
നിങ്ങള്‍ - നര ഹത്യയ്ക്കു
തുനിഞ്ഞാല്‍ -
കരുണാകരന്‍ - രാജനെ
തല്ലി കൊന്ന കാലമല്ല -
ഇതെന്നരിയുക .
ഗ്രൂപുകളും , രാക്ഷ്ട്രീയവും -
അല്ലാതെ , ഞങ്ങള്‍
ഹൃദയമുള്ള , മനുഷ്യര്‍
ഇന്ത്യയില്‍ - ജീവിക്കുന്നു .

സത്യം -
നീതി -
ദയ -
സ്നേഹം -
ഇവ ചത്ത്‌ പൊങ്ങിയ -
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ -
ഒരു സുനാമി -
രൂപം കൊള്ളുന്നുണ്ട് .
നീതിമ്മാനും -
നീതിന്യായവും -
വിലയ്ക്കെടുക്കുന്ന -
ഇടതനും , വലതനും -
ചോര ഇട്ടു വീഴുന്ന -
മുറിച്ച കൈപ്പതിയ്ക്കും -
കാവിയ്ക്കും - പച്ചയ്ക്കും
നാണമില്ലേ -
സ്വതന്ത്ര ഭാരതത്തില്‍ -
വ്യഭിച്ചരിയ്ക്കാന്‍ ......?

ഞങ്ങള്‍ അനാഥര്‍ .
നിങ്ങള്‍ സനാധര്‍ .
ഞങ്ങളെ - ഞങ്ങള്‍ അറിയാതെ -
വിറ്റ് - കാശ് വാങ്ങി -
ധനവാന്മാരായ - നിങ്ങളില്‍
ഹൃദയം ഉണ്ടോ ...........?

നിങ്ങടെ തലയ്ക്കു മീതെ -
സുനാമിയല്ല - സുഭാഷുമല്ല -
രീതയും - മറിയയും - സോണിയയും -
വീശിയാലും -
ചാവില്ല നിങ്ങള്‍ .
പിന്നെയോ -
ആകാശം പൊളിഞ്ഞു വീണു -
എലി ചത്ത പോലെ നിങ്ങളും -
തീരണം ...............................................!
..........ഫൈസല്‍ പകല്കുറി
00919544515676

ആമുഖം ....

എന്റെ എഴുത്തുകള്‍ക്ക് ഇരുളിന്റെ നിറമാണ് .
ഒറ്റയാനായി കഴിച്ച , ബാല്യവും സ്നേഹിക്കാനും
സ്നേഹിയ്ക്കപെടുവാനും കഴിഞ്ഞ കൌമാരവും -
നഷ്ട ദുഖങ്ങളുടെ -
പൊലിഞ്ഞു പോയ -
കിനാവുകളുടെ ഭാണ്ടവും പേറി ദേശാടനം -
നടത്തിയ , യൌവനവും -
ഇവയെല്ലാം അനുഭവങ്ങളുടെ -
കലവറയാണ് - എനിയ്ക്ക് .
അമ്മയുടെയും - അച്ഛന്റെയും മരണം എന്നില്‍ -
ഉളവാക്കിയ - ദുഃഖം സ്ഥായിയായ - ഒരു വിലാപമായി .
അമ്മ എനിയ്ക്ക് ദൈവമായിരുന്നു .
ദൈവം അമ്മയും .
ബ്രിട്ടീഷ്‌ ചിട്ടകളില്‍ സ്നേഹം മനസ്സില്‍ സൂക്ഷിച്ചു -
പുറത്ത് കാട്ടാതെ - ശാസിച്ച അച്ഛനും -
ഓരോ അണുവിലും - സ്നേഹം തുടിയ്ക്കണം എന്ന് പഠിപ്പിച്ച -
അമ്മയും - " എന്റെ ജീവിതത്തില്‍ " ഒരുപാട് -
സ്വാധീനം ചെലുത്തി.
സഹോദരിമാരും , ചേട്ടനുമൊക്കെ -
എന്നില്‍ ഒരു പുതിയ ലോകം കെട്ടി പടുക്കുവാന്‍ -
ശ്രമിച്ചപ്പോള്‍ -
ആളു കൂട്ടത്തിലും തനിയെ - എന്നാ വികാരവുമായി -
കവിഅരങ്ങുകളിലും - നാടക സദസ്സുകളിലും
തെണ്ടി നടന്നു .
എങ്ങുമെത്താതെ - ഒടുവില്‍
ദേശാടന പകുതിയില്‍ - അവളെ ഞാന്‍ കണ്ടു .
അവളില്‍ നിന്നും ഞാന്‍ ഉയര്‍ന്നു പൊങ്ങി .
ആകാശങ്ങള്‍ -
വെട്ടി പിടിയ്ക്കുകയും -
ആഗ്രഹങ്ങള്‍ സഫലീകരിക്കപെടുകയും - ചെയ്തു
കഴിഞ്ഞപ്പോള്‍ - അറിഞ്ഞു .
എനിയ്ക്ക് നഷ്ട്ടമായത് - ഇനി
ഒരിയ്ക്കലും മടക്കി കിട്ടില്ല .
അങ്ങനെ - ഞാന്‍ എഴുതി .
എന്റെ സ്വകാര്യതയില്‍ നിന്നും................................!
എന്റെ മാത്രം .........!
എന്നെ സ്നേഹിക്കുന്ന നിങ്ങള്‍ക്കായി -
ഇത് സമര്‍പ്പിയ്ക്കുന്നു ......!
സസ്നേഹം - ഫൈസല്‍ പകല്കുറി

വെളിച്ചം ......

വെളിച്ചം പരക്കുന്നതെയില്ല
സൂര്യന്‍ നോവുകളിലാണ് .
മന്താരം - മനസ്സിന്റെ
വിങ്ങലാണ് .
പ്രകൃതിയുടെ വിലാപവും .
നീ എവിടെയാണിപ്പോള്‍ .
ഒരു പക്ഷെ ഒരു " ദുരന്ത "-
നാടകത്തിനു തിരശീല
ഉയരുകയാണോ ............?
പ്രളയങ്ങള്‍ക്ക് - മുന്‍പ്
മൂകത - വേണ്ടി വരും .
അതാണല്ലോ - ജല
പ്രളയത്തിനു തൊട്ടു മുന്നേ -
പ്രപഞ്ചം ചിന്തയാല്‍ ഉരുകിയത് .
അഗ്നി പ്രളയത്തിനു -
തൊട്ടു മുന്‍പ് - സൂര്യന്‍ തെങ്ങിയത് .
ഇതൊന്നും കാണാന്‍ -
നമുക്ക് കണ്ണുകളില്ല .
വേണ്ട .
ഞാനൊന്നും പറയുന്നില്ല .
പ്രണയ പ്രലയതാല്‍ - ഹൃദയത്തിന്റെ
ലോല ഭിത്തികള്‍ -
തകര്ന്നവരാണ് - നമ്മളിലധികവും .
നീ - കരയരരുത് .
ഞാന്‍ മാത്രം ജീവിചിരിയ്ക്കുന്നത്
കര്‍മങ്ങളില്‍ - ദാക്ഷിണ്യം
ഇല്ലായ്മ .
നമ്മള്‍ - കണ്ണുകളില്‍
കനല്‍ നിറച്ചു കാത്തിരുന്നാലും
കിട്ടാത്തത് -
നാം അറിയാതെ വരും .
കാത്തിരിയ്ക്കുക - കണ്ണുകള്‍
വേദനിയ്ക്കട്ടെ ..........................................!
.........ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

പുലരുകയാണ്‌ ......

പുലരുകയാണ്‌ .
വന്ദനം പറയുവാന്‍  തുനിയുന്ന
നാവിനു വല്ലാത്ത സൗഹൃദം .
സ്നേഹത്തിന്‍ പൂഞ്ചോല -
കടവിലീ , തോണി തുഴഞ്ഞു
നമുക്കകലാം - ഓര്‍മ്മകള്‍
പാകിയ - കല്‍പ്പടവുകള്‍
വെറും - നോക്ക് കുത്തി കളായി
നില്‍ക്കട്ടെ - ഇനിയെന്നും .....!

കിഴക്ക് ,വെള്ള കീറുന്നു -
കിരാത വര്‍ഗമുനരുന്നു നാടിന്റെ -
ശാപമായി - സ്നേഹം നടിച്ചു
നടുക്കുന്നു നാടിനെ .
ഉടയോനും - അടിയോനും
ഭരണം - കയ്യാളുന്നോനും
കൈകള്‍ കോര്‍ത്ത്‌ - മുടിയ്ക്കുന്നു
നാടിനെ -
ആരാനുമില്ലാത്ത - പാവം
മനസ്സിനെ - മാന ഭംഗം
ചെയ്യുന്നു - ജന പ്രതി നിധികള്‍ .

ആയിരം രൂപയും -
മള്ളൂരുമുന്ടെങ്കില്‍ -
ആരെയും കൊല്ലാം - രാമാ നാരായണ .
അത് പണ്ട് .
ഇന്നോ -
അഞ്ഞൂറ് രൂപയും - ഒരു കുപ്പി
വിസ്കിയും - മന്ത്രിയും -
പെണ്ണും - തന്ത്രിയുമുന്ടെങ്കില്‍
എന്തും നടക്കും - നാരായണാ ............!

ഭരിയ്ക്കട്ടെ -
തുലയ്ക്കട്ടെ ഭാരതം .
ആരാന്റെ - ആന
പൂരാന്റെ തടി
പിടിയടാ - പിടി .
" ഇതൊക്കെ കാട്ടാന്‍ -
പറങ്കികള്‍ നാട് ഭരിച്ചാല്‍  " നടക്കുമോ കൂട്ടരേ .............!
................................
...........ശുഭ ദിന ആശംസകള്‍ . ഫൈസല്‍ പകല്കുറി

മരിച്ചു പോയ സുഹൃത്തുക്കള്‍ക്ക്

മരിച്ചു പോയ
സുഹൃത്തുക്കള്‍ക്ക് .
നിങ്ങളില്‍ ആരാണ് എന്നെ
അധികം പ്രണയിച്ചത് ..?
ഓര്‍മകളില്‍ മധുരം നിറച്ചു
തന്നത് ..............?
ജീവിതം വിലയ്ക്ക് തന്നത് .
വഴികളില്‍ എരിയുന്ന അഗ്നിയുടെ -
മുകളിലൂടെ നടക്കാന്‍ -
പടിപ്പിയ്ച്ചത് ......?

മറവി അനുഗ്രഹങ്ങളുടെ -
കലവറയും -
ദുഖത്തിന്റെ പാതാളവും
എന്ന് പറഞ്ഞു തന്നത് .
ലഹരിയും - നഗ്നതയും -
അട്ടയും , പുഴുവും പോലെയെന്ന് -
പറഞ്ഞു തന്നത് .
ഞാനൊരു - സ്വപ്‌നങ്ങള്‍
വില്പ്പനകാരനെന്നു .

പക്ഷെ അപ്പോഴും  നിങ്ങള്‍ -
എന്നെ കുറിയ്ച്ചു പറയാന്‍ -
മറന്നത് - ഒന്ന് മാത്രം .
" നഷ്ടം വന്ന എന്റെ മനസ്സിനെ കുറിയ്ച്ചു ........"
......................................................................................
....ഈ കവിത എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന -
ഹംസ , മോഹനദാസ് , മോഹന ചന്ദ്രന്‍ , സുദേവന്‍ -
എന്നിവരുടെ , ഓര്‍മകള്‍ക്ക്  മുന്നില്‍  സമര്‍പ്പിക്കുന്നു .
.........സസ്നേഹം .....ഫൈസല്‍ പകല്കു
റി

വഴിപിഴച്ച വാക്കുകള്‍ .....

കരളിന്റെ ഉള്ളിലാളുന്ന
തീയണയ്ക്കാന്‍ കരുതിയതാര്
എനിയ്ക്കൊരു തുള്ളി -
കണ്ണുനീര്‍.............?
വഴിപിഴച്ച വാക്കുകള്‍ .
അതിനാല്‍ - നാവ് അറുത്ത്
ബലിയിടുന്നു ഞാന്‍ .

ഓര്‍മ്മകള്‍ ചത്ത മനസ്സ് .
നിശ്വാസ വായുവില്‍ -
അലിയുന്ന ജീവിതം .
വഴികളും - വാതിലുകളും -
അടയുന്നു .
പേമാരി തിമിര്‍ക്കുന്നു
ഹൃദയത്തിലിപ്പോഴും .

കടല്ക്കര ശാന്തമാണെങ്കിലും
പ്രഷുബ്ധമീ - മനസ്സും
വ്യഥകളും .
ചത്തുപോയ ഘടികാര -
സൂചികള്‍ , വ്യര്തമായ കാലത്തിന്‍ -
ഊന്നു വടി .
അച്ചുതണ്ടുലയുന്നു
ഭൂമിയാകെ - അഗ്നിയാല്‍
എരിതീ - വരിയ്ക്കുന്നു .

ഇനിയിവിടെ കിനാവുകള്‍ -
വിതയ്ക്കുന്നുമില്ല -
കൊയ്യുന്നുമില്ല .
ആരോ വിതച്ചവ മുള -
പോട്ടുന്നുമില്ലയിനി .
കറുത്ത വാവടുക്കുന്നു -
പകല്‍ പോലെ സത്യമിത് -
ഇനിയില്ല ഭ്രമണങ്ങള്‍ ,
പകല്‍ രാത്രിയെ പ്രണമിയ്ക്കും.
ബാക്കിയായ മരണമത് -
മധുരമായി വരിയ്ക്കുന്നു .
വിടയിനി -
ചങ്ങലയില്‍ പൂട്ടിയ -
ബന്ധങ്ങള്‍ക്കും
കാതിരുന്നോര്‍ക്കും ,
എന്റെ വ്യഥകള്‍ക്കും
വിധിയ്ക്കും ......................എനിയ്ക്കും ...!
..........ഫൈസല്‍ പകല്കുറി

പകലിന്റെ ശാപം ..

നഷ്ട കണക്കുകളും 
വിഷാദ വിചാരങ്ങളും 
പകലിന്റെ ശാപം .
എരിഞ്ഞടങ്ങിയ പകലിന്റെ -
നാഭിയില്‍ -
തളം കെട്ടി നിന്ന ചോര -
സന്ധ്യയുടെ മോഹങ്ങള്‍ -
കത്തിയാല്‍ അറുത് .
വിധിയും അവളും യാത്ര -
പറയാന്‍ നിന്നില്ല .
ഇന്നത്തെ കാലം , 
എഴുതാന്‍ 
മറന്ന ഡയറിയില്‍ ആദ്യത്തെ 
പേജിലെ കുറിപ്പില്‍ മക്ഷി -
പടര്‍ന്നു . 
പഴയ കാലം - നീ ജയം കണ്ടു .
അല്ലേലും , ബാക്കി -
ചിതലരിച്ച പേജുകള്‍ .
ഇനി , അത് ആരും പടിയ്ക്കുവാന്‍
തുനിയില്ല . വെറുതെ മോഹിയ്ക്കാം .
ഇറങ്ങി നടക്കാം - നരച്ച രോമങ്ങളില്‍ -
കിനിയുന്ന വേര്പു -
തുള്ളികള്‍ മാറിലേയ്ക്ക് 
പതിയ്ക്കുമ്പോള്‍ - നേരിയ 
സുഖം .
അതുമതി . അല്ലാതെ നീ മറ്റൊന്നും 
കൊതിയ്ക്കരുത് .
കാലില്ലാത്ത കുടയും -
വടിയില്ലാത്ത കിളവനും .
കലികാല സന്തതികള്‍ .
കാമത്തിന് വേണ്ടി പരക്കം -
പായുന്ന - ആണ്‍ പെണ്‍ ജാതികള്‍ .
അവര്‍ക്ക് മണ്ണ് വേണ്ട - ഒടുവില്‍ 
ചാരമായി - കാറ്റില്‍ പറക്കും .
നിശ്വാസങ്ങളില്‍ പോലും -
കളങ്കം .
അതാവും - ഹൃദയത്തിനു 
വിലക്കുറവു .
അല്ലെങ്കില്‍ - നമുക്ക് - ആവശ്യമില്ലാത്ത 
ഒന്ന് - അതാണ്‌ ഹൃദയം .
ഇരട്ട കുഴല്‍ തോക്ക് പോലെ -
ഇരട്ടിച്ച കരള്‍ . അത് ഉറച്ചത് .
നഷ്ട കാലം - ശിഷ്ട ഭാഗം .
നിഷ്കളങ്കത - ചത്ത്‌ പോയത് -
നീ പഞ്ഞത് - ഇന്ന് ഞാനറിഞ്ഞു .
വേദനയില്ല . അതിനെനിയ്ക്ക് -
മനസ്സില്ല .................................!
......ഫൈസല്‍ പകല്കുറി .....

വികാരം ....

ഇന്നിന്റെ രോദനം -
ഇന്നലെ കിനാവില്‍ കണ്ടുവോ
സഖീ നീ .........?
ഇന്നലെ നമ്മള്‍ ഉയര്‍ത്തിയ
കൊടിമര ചില്ലയില്‍ -
നിറമില്ലാത്ത ഒരു കൊടിക്കൂറ -
പറക്കുന്നു .
വന്നുപോയവര്‍ -
മിഴിച്ചു നോക്കുന്നു .
ആ കൊടിമര ക്കൊമ്പില്‍ -
എന്നോ നിറഭേദം വന്ന ചിറകുകള്‍ -
ചിക്കി ഉണക്കാന്‍ പറന്നിറങ്ങിയ
ഇണക്കിളികള്‍ , പ്രണയത്തിന്‍
ചേഷ്ടകള്‍ ,
തോളോട് തോള്‍ ചേര്‍ന്ന് - കുറുകി
അടുക്കുന്നു .
നമ്മളില്‍ നിന്നും വിഭിന്നമാം -
ചിന്തകള്‍ - ഭാവങ്ങള്‍ .
നമ്മള്‍ക്കിതൊക്കെ - മടുപ്പ് തോന്നിയ
വികാരം .
നമുക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന -
കൊടിമരം വേണ്ടിനി - പണം - കായ്ക്കുന്ന
മറു മരം മതിയിനി .
മടുത്ത പ്രണയവും -
കടുത്ത ധന മോഹവും -
കുഴിയില്‍ വീഴ്ത്താതെ നോക്കുക .
നമുക്ക് പിരിയാം -
കിനാവുകള്‍ കാണാതെ .
മൌനം - മാത്രം മരണം -
വരെയും .........!
......ഫൈസല്‍ പകല്കുറി

ഞാന്‍ ഭയക്കുന്നത് -

ഞാന്‍ ഭയക്കുന്നത് -
കാലത്തെയല്ല , പിന്നെയോ -
പ്രപഞ്ചത്തെ .
തണുത്തുറഞ്ഞയീ മുറിയെന്യ്ക്ക് -
തടവറ - തെല്ലും വെളിച്ചം കടക്കാത്ത
മനസ്സിലും മുറിയിലും -
മൌനം നോവുകള്‍ പെറുന്നു .

പുറത്തെ കത്തുന്ന ചൂടിലുരുകുന്ന -
മണല്‍തരികളില്‍ - അമര്‍ത്തി ചവുട്ടി
അവള്‍ അകന്നു പോയപ്പോള്‍ ഇത്തിരി
മൌനം ചത്തതും -
ഇമ്മിണി കരഞ്ഞതും -
വിരഹാര്‍ദ്ര ഹൃദയത്തിന്‍ വിലാപം .

വര്‍ഷങ്ങള്‍ പോയതും -
മഴയേറെ - പെയ്തതും വെറുതെ .
വിരല്‍ തൊട്ടവള്‍ , ഉണര്‍ത്തിയ -
ലോല മനസ്സിലിന്നും മായാത്ത
ഓര്‍മ്മകള്‍ - അഗ്നിയായി - ജ്വലിയ്ക്കുന്നു.

ശീതള - ചായയില്‍
മഴവില്ലുപോലവള്‍ -
മാഞ്ഞും തെളിഞ്ഞും - വിരിഞ്ഞാ മണല്‍ -
കാട്ടില്‍ -
സ്നേഹത്തിന്‍ -അര്‍ഥം പഠിപ്പിച്ച
മാലാഖ പോലവള്‍ .
പ്രണയമോ -കാമമോ - കാലമോ
വികൃതിയോ -
ഒന്നുമറിയാതെ കലങ്ങിയ കണ്ണുമായി -
യാത്ര പറഞ്ഞതും - കാണാന്‍
കൊതിയ്ക്കാതെ ചിന്തയെ - തടവിലടച്ചതും
എന്തിനായി................?

തണുത്തു മരവിച്ച -
മുറിയിലെ ജാലകം മെല്ലെ തുറന്നു ഞാന്‍ -
അകലേയ്ക്ക് നോക്കി -
ചുടു കാട്ടിലേയ്ക്ക് , എന്ന പോല്‍ .........................!
********ഫൈസല്‍ പകല്കുറി ****************

നെറികെട്ട കാലത്തിനു -

കരിനാഗങ്ങള്‍ വളരുന്ന ഈ കാട്ടില്‍
ഉപേക്ഷിച്ചതാരീ പിഞ്ചു മനസ്സുകള്‍ .
ലോല മനസ്സിന്റെ പുറത്ത് ഏറ്റ ദംശനംഗ ളാ ലെ
നീലിച്ച , കിനാവുകളില്‍ വിഷം കലര്‍ന്നുവോ -
മരിച്ചുവോ , മണ്ണോടു ചെര്ന്നുവോ .........?

ചുടു കാറ്റാല്‍ നിലം പോത്തും ഈ പൂക്കളില്‍ -
മിഴിനട്ടു നില്‍ക്കും വിധവയോ -
പ്രണയ കെടുതിയാല്‍ -
വിധി കൊണ്ട് ശാപം വഹിച് -
അനാഥനായൊരു , ഞാനോ ഈ കൊടും -
കാട്ടില്‍ ഹൃദയം മലര്‍ക്കെ തുറന്നീ -
മനസ്സ് വലിച്ചെറിഞ്ഞത് .....?

നെറികെട്ട കാലത്തിനു -
അപരാതം ആണെന്ന -
ബോതമുതിയ്ക്കുംപോള്‍ -
വൈകുമോ - ഇരുളുമോ - ഭൂമി പിളര്ക്കുമോ ........?

കാലത്തിന്‍ ബന്ധിച്ച കാലുകള്‍
നമ്മളില്‍ - വിരഹം വിതച്ച വിധിയെന്ന - ദൈവം
വാക്കുകള്‍ കൊണ്ട് നോവിച്ച മനസ്സുകള്‍ -
ശേക്ഷിച്ച - പുഴകളില്‍ - കരകവിയുന്ന - പ്രളയങ്ങള്‍
കരയുന്ന കടലിന്റെ -
ക്ഷോഭിച്ച മനസ്സാല്‍ - കരയെ പുണരുന്ന -
നാളുകള്‍ -
വിള്ളലുകള്‍ - വിങ്ങലുകള്‍ -
സത്യമായി ഭാവിയ്ക്കുമ്പോള്‍ -
ഒരുത്തരം " ഇത് നമ്മളാല്‍ , നമ്മള്‍ തീര്‍ത്ത -
കരിനാഗങ്ങളും -
കാടും ......"
.........................കാക്കാം , കാവുകള്‍ , ആലുകള്‍ -
അരയാലുകള്‍ - പ്രപഞ്ചവും -
ശക്തിയും -
ഇല്ലങ്കില്‍ അന്ടകടാഹങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ -
പിളര്‍ക്കും ഭൂമിയും നമ്മളും - കാടത്വവും .............!
.........ഫൈസല്‍പകല്കുറി

യാത്രകള്‍ക്ക്.....

യാത്രകള്‍ക്ക്
എവിടെയാണ് അന്ത്യം .
മാനസാന്തരപ്പെട്ട മനസ്സുകളില്‍
പാപം കഴുകി കളഞ്ഞ ശരീരത്തില്‍ -
സ്നേഹം ഉത്ഭവിയ്ക്കാന്‍ - വൈകുന്നുവോ ....?
ലക്ഷ്യമില്ലാത്ത യാത്രകളില്‍ -
നേട്ടങ്ങള്‍ കൊയ്തു , കൂട്ടി .
ഒടുവില്‍ ലക്‌ഷ്യം കണ്ട നാള്‍ ,
നഷ്ടങ്ങളുടെ - വേലിയേറ്റത്തില്‍ -
ജീവിതം - വഴിമുട്ടി .
ഇവിടെ , വീണ്ടും വെളിച്ചതിലെയ്ക്കുള്ള -
വഴികളില്‍ - നീയും - ഞാനുമറിയാതെ-
മുള്‍വേലികള്‍ പണിതതു ആരാ .......?
സ്നേഹത്തിന്റെ നെറുകയില്‍ -
ഇരുംപാണികള്‍ - തറച്ചു - പ്രണയ
പാങ്ങള്‍ ചങ്ങലയാല്‍ ബന്ധിച്ചു -
നീയും ഞാനും കുംപസരിച്ചിട്ടു -
കാര്യമെന്ത് ............?
നമുക്ക് ഇരു വഴികള്‍ - പിരിയാം .
ഇതില്‍ അധികം ക്ഷമ എനിയ്ക്കില്ല -
നിന്റെ ഓര്‍മ്മകള്‍ മരിയ്ക്കണം -
പിന്നെ എനിക്കുറങ്ങണം .
സുഖ സുഷുപ്തിയില്‍ ആന്ട ഒരുറക്കം .........!
......ഫൈസല്‍ പകല്കു

അഗ്നി കുണ്ടതിലെയ്ക്ക് .

ദാഹ ജലം പോലെയല്ല
പ്രണയം .
ആഹാരം പോലെയുമല്ല .
പ്രാണ -
വായുവിനെക്കാള്‍
വിലയുള്ളത് .
പ്രായവും പക്വതയുമില്ലാത്ത -
ഒരു കുഞ്ഞു - പൈതല്‍ .
അതാവും ഒട്ടുമിക്കതും - പാതി
വഴിയില്‍ - പതറുന്നത് .
കരുതും - കനിവും - പ്രണയത്തിന്റെ
വിജയ സാധ്യതകള്‍ .
കാമവും - കര്‍ക്കശവും
പ്രണയത്തിന്‍ - പരാജയം .
അതാവും - ഇന്നത്തെ പ്രണയങ്ങള്‍ -
ഒട്ടു മുക്കാലും - ഇരുള്‍ വഴികള്‍ -
തിരയുന്നത് .
ഞാന്‍ പ്രണയത്തെ - വളഞ്ഞ വഴി -
ദര്ശിച്ചവന്‍ . അത് നാഗത്തിന്റെ -
വേഴ്ച്ചപോലെ - പിഴച്ചു പോയ കാമം .
മകുടിയൂതി -
മത് പിടിച്ചു - മനസ്സ് വിറ്റു - ജീവിതം വാങ്ങി -
അവളെ - അഗ്നി കുണ്ടതിലെയ്ക്ക് -
തള്ളിയിട്ടു - ചാരമാക്കി
മാറ്റിയവന്‍ .
ഇന്നും ചിരിയ്ക്കുന്നു . കരയുന്നു .
പക്ഷെ - ശാപം ഏറ്റ - ഹൃദയം -
നീറുകയാണ് .
അതില്‍ - വിഷം കലര്‍ന്ന രക്തം .
മൌനമൊരു തേങ്ങല്‍ - വിലാപം
വിഷാദം .
അവസാനവും - അതി രൂക്ഷമായ
വേദനയാല്‍ - അവള്‍ ചൊരിഞ്ഞ -
ശാപ വചനങ്ങള്‍ - പ്രണയവും
പ്രളയമാക്കി - മാറ്റും -
ജീവിതവും -ലക്ഷ്യങ്ങളും - മാറ്റി മറിയ്ക്കും .
ഇത് നഷ്ട പ്രണയം - ദുഷ്ട മനസ്സിന്റെ ........!
*******ഫൈസല്‍ പകല്കുറി ***********

കത്തുന്ന തീയും - ഒഴുന്ന ജലവും .

വന്ദനം ഗുരുവേ . വരാനിരിയ്ക്കുന്ന
വലിയ വിപത്തില്‍ നിന്നുമീ പാവങ്ങള്‍
ഞങ്ങളെ , കാത്തു കൊള്ള ണേ - പിതാവേ .........!

മനം നൊന്തു കരയുമീ അമ്മ തന്‍ -
ദുഃഖം : മക്കളെ ഓര്‍ത്താണ് .
നാടിനെ കീറി മുറിയ്ച്ചും - സമ്പത്ത്
കയ്യാളിയും - നമ്മെ വലയില്‍ വീഴ്ത്തി
നാടിനെ കാക്കുന്ന - നാരദന്മാരെ -
നാശത്തിലേയ്ക്ക് നയിക്കണേ ദൈവമേ .............!

പ്രണയം നടിചിരുള്‍ പരത്തി -
നാണംമില്ലാത്ത - ലീലകള്‍ ആടി
അമ്മയെ പോലും - അറുത് വില്‍ക്കുമീ
ലവ കുശന്മ്മാരെ - തളയ്ക്കണേ -
തമ്പുരാനെ .....................!

കത്തുന്ന തീയും -
ഒഴുന്ന ജലവും -
പ്രാണ വായുവും -
ഉപ്പു വെള്ളവും - ആയുധമാക്കി
നീ പോരാടി ജയിക്കുക -
സത്യവും - ധര്‍മവും കാക്കുക -
കാലത്തിനു അതീതമാം - കരുണാകരാ............!

സ്നേഹമെന്ന -
വാക്കിനെ കഴുത് ഞെരിച്ച
കാടന്മാരുടെ - കാട്ടളത്വവും
ആണ് പെണ്ണാ യീ - നടിയ്ച്ചു - കുലയ്ക്കും
പ്രണയാ അസ്ത്രങ്ങള്‍ - അവന്റെ
മാറിലേയ്ക്ക് - തുളച്ചു കയറട്ടെ -
വിലാപം വിഷാദം -
വെടിഞ്ഞു ഞങ്ങളെ - കലികാല
കുരുക്കില്‍ നിന്നുമൊരു മോചനം -
നല്‍കണേ വേലായുധാ ........................!

ഒരപ്പം ഒരായിരം പേര്‍ക്ക്
വിശപ്പടക്കാന്‍ - വിതറിയ - നാഥാ
മണല്‍ക്കാട്ടില്‍ - മൃഗത്തിനെ
മനുഷ്യനാകുവാന്‍ - പിറന്ന
പ്രവാചകാ - കാണുന്നുവോ ഈ ലോകം -
ഇരുളുന്നതും - മനസ്സ് കറുക്കുന്നതും .
ഒരു വേള നിങ്ങള്‍ മൌനം പാലിയ്ക്കുമെങ്കില്‍ -
നമുക്ക് - ഉയര്‍ത്താം - പുതിയൊരു ലോകം -
നമ്മള്‍ ചത്ത -
നമ്മളില്ലാത്ത - നന്മ തന്‍ ലോകം ..................!
..............ഫൈസല്‍ പകല്കുറി .............................

കാന്ത ഹാരിലെ ഗ്രാമ പ്രവിശ്യയില്‍..

മനുഷ്യന്‍ മൃഗത്തേക്കാള്‍ 
വിലകുറ ന്ജവന്‍ - വിരൂപിയും 
വിവരമില്ലാത്തവനും .
അത് കാണിച്ചു തന്നതും നമ്മള്‍ -
അറിഞ്ഞതും - ധനവും - ശക്തിയും 
കൊണ്ട് മതിമറക്കുന്ന - ഭൂലോക 
പോലീസ് ചമയുന്ന അമേരികയില്‍ നിന്നും .

മുപ്പതു വെള്ളി കാശിനു യെശൂനെ -
ഒറ്റി കൊടുതവന്റെ മുത്തപ്പന് -
സ്നേഹം വിളമ്പി - അത്താഴം കൊടുക്കുന്ന -
അമേരികന്‍ സംസ്കാരം .
ലജ്ജയില്ലാത്ത - സായിപ്പിന് 
മൃഗത്തേക്കാള്‍ ക്രൂരത .

ഇന്നലെ പുലരിയില്‍ -
കാന്തഹാരിലെ
ഗ്രാമ പ്രവിശ്യയില്‍ -
ഭൂലോക പോലീസ് ആടിയ -
ആട്ടത്തില്‍ - പതിനാറു - ജീവന്‍ പൊലിഞ്ഞത് 
അറിഞ്ഞുവോ നിങ്ങള്‍ .

പിഞ്ചു കുഞ്ഞിനെ - കൌമാരം 
കഴിയാത്ത ബാലികയെ - പിച്ചി ചീന്തി 
കടിച്ചു കീറിയ - 
ഇവനെയൊക്കെ - തൂക്കിലേറ്റാന്‍ 
ആര്‍ക്കു കഴിയും .

പഞ്ഞുവായി ജില്ലയില്‍ -
ശവം കരിഞ്ഞു നാറുന്നു - കാറ്റില്‍ .
പാതി വെന്ത - ശരീരങ്ങള്‍ പ്രാണ -
വായുവിനു കൈ കാലിട്ടടിയ്ക്കുന്നു .
പാവം സദ്ദാമിനെ - തൂക്കിലേറ്റിയ 
കരങ്ങളിത്ര - ക്രൂരമോ ........?

മക്കളും കൊച്ചു മക്കളും -
ചാരമായി മാറുന്ന കണ്ടു - വാവിട്ടു -
കരയുന്നു മുത്തശ്ശി മാര്‍ .
ബോധം മറയുന്നു - പാവം അമ്മമാര്‍ .
എന്തിനു വച്ച് പൊറുപ്പിക്കുന്നു - ഈ 
ക്രൂരത - ആര് തടുക്കും - തടയുമീ - നായ്ക്കളെ .

പേ മൂത്ത - ലിഒന്‍ - നായും 
ബാരക് ഒബാമ എന്നാ ചെന്നയ്ക്കും -
മാംസ കഷ്ണങ്ങള്‍ വിളമ്പുന്ന -
കര്സായീ - നിനക്ക് ദൈവം - പണിയുന്നു 
കുരിശു .

അഫ്ഗാനിലെ വരണ്ട -
കാറ്റിനും - വേദന .
മണല് - പെറ്റ - ദുഖവും - 
അമ്മയുടെ കണ്ണ് നീര്രും-
സ്നേഹവും ഒബാമാ നിനക്കറിയില്ല .
അതിനു നിന്റെ അച്ഛനാരെന്നു -
അമ്മയ്ക്ക് പോലുമറിയില്ല .

ദൈവം മരിച്ചിട്ടില്ല - മറവിയുമില്ല
പണ്ടൊക്കെ - ഒത്തിരി കഴിഞ്ഞു .
ഇപ്പൊ - അപ്പോള്‍ത്തന്നെ പ്രതികരിയ്ക്കുന്നു -
ദൈവം .
അമേരിക്കെ -
നിന്നെ ഭസ്മമാക്കാന്‍ -
വരും ഒരു വജ്രായുധം . അന്ന് നീ 
എരിതീയില്‍ - കിടന്നു പിടയും .
അതിനിനി അതിക കാലമില്ല .
**********ഫൈസല്‍ പകല്കുറി **************

അമ്മെ - ഇവര്‍ക്കറിയില്ല ..

 1. മൌനത്തിന്റെ 
  കാലം കഴിഞ്ഞു സുഹൃത്തേ .
  അവള്‍ വരുകയാണ് .
  അവളില്‍ തുടിയ്ക്കുന്ന വികാരങ്ങള്‍ -
  നമ്മള്‍ മനസ്സാലെ -
  ഉള്‍ക്കൊള്ളുവാന്‍ അറിയേണം .

  ഞാന്‍ ചിതഭ്രമതാല്‍ -
  ചിലയ്ക്കുകയല്ല .
  നിങ്ങളില്‍ തുടിയ്ക്കുന്ന ജീവന്റെ -
  ഉല്പത്തി -
  അമ്മെ - ഇവര്‍ക്കറിയില്ല .
  ഒരു കുഞ്ഞി കാലിനു - നേര്‍ച്ചകള്‍ ആയിരം .
  നോയംബുകള്‍ ഒത്തിരി .
  അപ്പോഴും ചിന്തയില്‍ ശാസ്ത്രവും - ഭോഗവും .

  ഭോഗിയ്ക്കുംപോള്‍ -
  ബീജങ്ങളില്‍ തുടിയ്ക്കുന്ന ജീവനില്‍ -
  നിന്റെ മനസ്സ് .
  അത് നിന്റെ ചെയ്തികള്‍ക്ക് -
  സമം .
  നീ ആരാണ് മനുഷ്യാ .
  നിന്നില്‍ - എന്നാണു മനുഷ്യത്വം
  മരിച്ചത്.

  ധനം .
  അത് നിന്നെ ഒരു വിലകുറഞ്ഞ -
  വേശ്യയാക്ക്കി .
  തെരുവില്‍ -
  പണം കായ്ക്കുന്ന - മരമെന്ന - പുരുഷന്റെ
  പിന്നാലെ ഓടുന്ന - വേശ്യ .
  ധനം - വില കുറഞ്ഞ
  ഉച്ചിഷ്ടം .
  അത് നിന്റെ മനസ്സിനെ -
  നന്മയെ കൊല്ലുന്നു.

  പ്രളയം -
  അത് സത്യം .
  പുരാണങ്ങള്‍ - നിന്നിലെ ധനം -
  തിരസ്കരിക്കുന്നു .
  അത് പോലെ നീ ദൈവത്തെയും -
  എന്തും വില കൊടുത്തു വാങ്ങാം -
  എന്നാ നിന്റെ ചിന്തയില്‍ -
  കരടു വീണത് - സുനാമി യാല്‍ .

  ധനമുള്ളവന്‍ -
  പള്ളിയുടെ ഭാരവാഹി .
  പണമുള്ളവന്‍ - അമ്പല ഭരണം കയ്യാളുന്നവന്‍ .
  തങ്ക കുരിശു പള്ളിയ്ക്ക് നേരുന്നവന്‍ -
  പുണ്യവാളന്‍ .
  ഇതിനൊക്കെ -
  കൂട്ട് നില്‍ക്കുന്നവന്‍ -
  പാവപ്പെട്ടവന്‍ . അത്താഴ പട്ടിണി കാരന്‍ .

  ദൈവമേ -
  തൊടുകൂ - ജലാസ്ത്രം -
  അഗ്നിയാല്‍ .
  ദൈവമേ - രക്ഷിയ്കൂ -ജീവിയ്ക്കാന്‍
  പെടാ പാട് പെടുന്നവനെ -
  ഈ ജീവിതത്തില്‍ നിന്നും -
  മരണത്തിലേയ്ക്ക് -
  നയിക്കൂ - ദൈവമേ .................!
  &&&&&&&&&&&&&&&&&ഫൈസല്‍ പകല്കുറി &&&&&&&&&


ഞാന്‍ വെറുമൊരു പുഴു ...

എന്റെ കണ്ണട
കൈമോശം വന്നു എന്ന് ഒരിയ്ക്കല്‍
ഞാന്‍ പറഞ്ഞു .
ഇതാ അത് കിട്ടിയെന്നും
അതില്ലോടെ നോക്കിയാല്‍
കാണുന്നത് - മുഴുവന്‍
പ്രണയ ചെഷ്ടകലാനെന്നും -
പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല
അത് വേണമെന്നും എനിക്കാഗ്രഹമില്ല .

ഞാന്‍ വെറുമൊരു പുഴു .
പുറത്തു തട്ടിയാല്‍ ചൊറിയും
കാണുവാന്‍ അഴകുള്ള വെറുമൊരു പുഴു .

പക്ഷെ - ഈ ചൊറി
എന്റെ നെഞ്ചില്‍ പിടയുന്ന
ജീവിതത്തിന്‍ - കലികാല
ജല്പനങ്ങള്‍ .
ഈ ചൊറി വെകിളി പിടിച്ച
ജീവിതത്തിന്‍ - അന്തര്‍ മുഖം

നിങ്ങലറിയുക
നിങ്ങള്‍ തന്നെ ചിന്തിച്ചു
നിങ്ങളില്‍ ഭ്രാന്തിന്റെ
അമ്ശമുന്ടെങ്കില്‍ -
നിങ്ങളില്‍ മനുഷ്യന്റെ വിത്ത് പാകാം .
ആ ഭ്രാന്തിലൂടെ
നമുക്ക് പിരക്കാനിരിയ്ക്കുന്ന -
തൈകളോട് - പറയുക
ഉണ്ണീ - കാലം മാറിപ്പോയി .

ഈ കൈമോശം വന്ന
കണ്ണടയില്‍ കൂടി നോക്കിയാല്‍
കാണുന്നത് ഞാന്‍ പറഞ്ഞു .
ഇനി നിങ്ങള്‍ നോക്കൂ .
ഞാനിത് കടം തരാം .
.............ഫൈസല്‍ പകല്കുറി .......

സ്നേഹമാണ് ഉത്തമം...

ഞാന്‍ ഉറങ്ങുകയാണ് .
ഉണര്ന്നിരിയ്ക്കാന്‍ നീ
പറയുകയില്ല .അതുകൊണ്ട്
ഞാന്‍ ഉറങ്ങുകയാണ് .
പ്രണയം എന്തെന്ന് - ഞാന്‍
നിനക്ക് പറഞ്ഞു തന്നു . അത് പഠിപ്പിക്കുകയും
പ്രണയിയ്ക്കുകയും ചെയ്തതിന്‍ -
ശിക്ഷയായി - നീ എനിയ്ക്ക്
തന്നത് കയ്പ് നീര്‍ .

സ്നേഹമാണ് ഉത്തമം -
പ്രണയത്തിന്‍ കുരുക്കുകളില്‍ കാമം -
കടന്നു വരുമെന്നും - രാത്രികളില്‍ - നമുക്ക്
ഉറക്കം കളഞ്ഞൊരു - പ്രണയം വേണ്ടാന്നും -
പറഞ്ഞ നീ - എത്ര രാത്രികളില്‍ -
പുരുക്ഷ പ്രണയത്തിന്‍ മേലെ ഉറങ്ങി ....?
അതി രൂക്ഷമാം -
കെടുതികളില്‍ - നെറ്റിയില്‍ പൊടിഞ്ഞ -
വേര്‍പ്പ് തുള്ളികള്‍ നുനഞ്ഞെത്ര -
ഹൃദയങ്ങള്‍ - നീ വലിച്ചെറിഞ്ഞു .

അകാരണമായ -
ഒരു വേദന - നിന്നില്‍ ആളി പടര്ന്നതില്‍
പിന്നെ നീ വന്നു .
എന്നരികില്‍ -
പ്രണയം ദുഃഖം ആണെന്നും
അത് - വികാരങ്ങള്‍ക്ക്
അടിമപ്പെട്ടു - നാം നമുക്ക് തന്നെ
നഷ്ട പെടുന്നു എന്നും - പറഞ്ഞു
നീ കരഞ്ഞു .

കരച്ചില്‍ - ഒരു വികൃതമായ
ശബ്ദം പോലെ പ്രതിധ്വനിക്കുംപോള്‍
മലിന ജലം ഒഴുകുന്ന കുഴലില്‍ -
പിതാവാരെന്ന - അറിയാത്ത
വളര്‍ച്ച മുരടിച്ച - ഒരു സൃഷ്ടി -
രക്ത പുഴയായി ഒഴുകുക ആയിരുന്നു,

കാലം .
അത് തല കുത്തനെ .
നീ അതില്‍ തലങ്ങള്‍ നഷ്ടമായ -
പ്രതലം .
മറക്കൂ .
നമുക്കറിയില്ല ജീവിതം .
അത് എന്നേ മരിയ്ച്ചു .

എങ്കിലും -
ചന്ദ്രിക മാനത് തന്നെ .
സൂര്യന് - അല്പം വ്യതിയാനം .
അത് നിന്നെ പോലെ .
പ്രതികരണ ശേക്ഷി നഷ്ടമായ - നീയും ഞാനും
ഇന്ന് ലോകത്തിനു - വെറും ശവങ്ങള്‍ മാത്രം .
എന്നാല്‍ നമ്മുടെ ചിന്തയോ -
നാം നാടിന്റെ വീര്യം .
ജനങളുടെ - സ്വത്ത്‌ .
തെറ്റിയത് നമുക്കോ , ജനത്തിനോ..............?
>>>>.ഫൈസല്‍ പകല്കുറി >>>>>>>>>>> .

നല്ലകാലങ്ങള്‍ ....

നന്ദിയോടെ സ്മരിയ്ക്കാം 
നല്ലകാലങ്ങള്‍ .
പകലിന്റെ തുടക്കവും 
ഒടുക്കവും പോലവേ 
ദൈഘ്യം കുറയുന്നു ജീവിതം 
അതസ്തമിയ്ക്കും മുന്‍പ്
നല്ലതും ചീത്തയും
തിരിച്ചറിയാനുള്ള വിവേകം
നേടിയെടുക്കണം നമ്മള്‍ .
സ്നേഹം നിര്‍ലോഭമായി
നിര്‍ഗമിയ്ക്കുകയാനെങ്കില്‍
പ്രപഞ്ചവും മനുഷ്യനും തമ്മിലൊരു
ധാരണ കൈവന്നീടും - കണിശം .
പ്രണയം
വില്‍ക്കുവാന്‍
പതിവൃതകള്‍
പണിപ്പെടുമ്പോള്‍ - സദയം
ശ്രമിയ്ക്കൂ
സത്യം നീതി ദയ ഇവകളില്‍ .
നമുക്ക് നമ്മെ
തിരിച്ചറിവിന് കൊടുത്തു
വിളയിക്കാം നൂറുമേനി .
ജീവിതം സുന്ദരം സുരഭിലം സുതാര്യമാക്കാം .........!
......................ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

ഇത് മനസ്സ്.....

ഇത് മനസ്സ് ചുട്ടു
മദമിളകിയ സൌഹൃദ കൂട്ടായ്മയുടെ -
കണ്ണുനീരിന്റെ കഥ .
കലികാല സ്വപ്‌നങ്ങള്‍
കാട് കയറിയ - പ്രണയ ചേഷ്ടകളുടെ
കരള്‍ അലിയുമൊരു കഥന കഥ .
അവളെന്റെ -മനസ്സില്‍
കുതികയറ്റിയ - കാമത്തിന്‍
അതിലോലമാം - വാക്കുകള്‍
അക്ഷര മാലയില്‍ തൊടുത്തു വിട്ട -
സ്നേഹത്തിന്‍ ജ്വലിക്കും മുഖങ്ങള്‍ .
മനം നൊന്ത് - മതം നോക്കാതെ
മതിമറന്നു - ജീവിതം ത്യജിക്കാന്‍
പുറപ്പെട്ട നേരം -
അറിഞ്ഞു - ഇത് വെറും തമാശ . ഹൃദയം അരുതു -
കഷ്ണങ്ങലാകി -
കളിക്കുന്ന - കളിയിത് .
മുഖപടം അണിഞ്ഞു -
മുഖത്തോട് മുഖം നോക്കി
പരസ്പരം നാണം കെടുത്തുന്ന ചെയ്തികളാല്‍ -
തനിയ്ക്ക് താന്‍ തന്നെ -
കുരിശു പണിയുന്ന പണിയിദ് .
നോക്കുവിന്‍ കലികാല മക്കളെ -
നിങ്ങള്‍ കുഴിച്ച കുഴിയില്‍
നിങ്ങള്‍ വീഴുമല്ലകില്‍-
സത്യവും നീതിയും മരിച്ച ഈ ലോകത്തില്‍ -
ദൈവം എന്ന രണ്ടക്ഷരം -
ബാകിയുണ്ട്‌ .
,,,,,,,,ഫൈസല്‍ പകല്കുറി .....
(ഓണ്‍ ലൈന്‍ പ്രേമവും ഞാനും )
V

വിരസമായ ചിന്തകളില്‍ ..

മടുപ്പിന് കട്ടി കൂടുന്നു 
വിരസമായ ചിന്തകളില്‍ 
വെറുതെ അവള്‍ ചിരിയ്ക്കുന്നു .
ഞാനൊരിയ്ക്കല്‍ ചോദിച്ചു 
അലീനാ , നിനക്ക് പ്രണയത്തിന്റെ 
അര്‍ഥം അറിയുമോ .
അവള്‍ക്കതിനു ഉത്തരം മുട്ടി .
പിന്നെ കൊഞ്ഞനം കാട്ടുവാന്‍ കഴിയാതെ
കരഞ്ഞു .
ശരിയാണ് , കരച്ചില്‍ നിങ്ങള്ക്ക്
ജന്മ സിദ്ധമായ കഴിവ് .
പക്ഷെ എനിയ്ക്ക് കരയാനാവില്ല .
ബാല്യത്തിലും - കൌമാരത്തിലും
എന്റെ കണ്ണ് നീര്‍ കൊണ്ട് തടാകം -
പണിഞ്ഞിരുന്നു.
അപ്പോഴും അവളില്‍ , തേങ്ങല്‍ മാത്രം .
ബുദ്ധിയുള്ളവര്‍ അങ്ങനെ .
പിന്നെയാണ് യൌവനം
എന്നില്‍ വിഷാദം വിളമ്പിയത് .
അന്ന് -
ഭ്രാന്താശു പത്രിയിലെ -
ചുവരുകള്‍ മുഴുവന്‍ അവളുടെ ചിത്രം
വരചാര്‍ത്തു ചിരിച്ചു .
അതുകണ്ട അവളില്‍ വന്ന മാറ്റം -
കാലത്തിന്റെ സമ്മാനം .
ജീവിതത്തിന്റെ വഴി .
എന്റെ -
നെഞ്ചില്‍ ഉരുകിയൊലിച്ചു
പോയ മെഴുകുതിരി .
അതിലെ നുറുങ്ങു വെളിച്ചം എന്നില്‍
പ്രതീക്ഷ വളര്‍ത്തി , ചങ്ങലയില്‍
നിന്നും -
പ്രാണ വായു കിട്ടുന്ന ഈ ലോകത്തില്‍ .
പുനര്‍ജന്മം .
അതറിയാതെ നീ അകലങ്ങളില്‍
കൂട് കൂട്ടി .
പറക്ക മുറ്റും വരെ തള്ള വേണം .
പറക്ക മുറ്റിയാലോ -
തള്ളയും വേണ്ട പിള്ളയും വേണ്ട .
കാട്ടു തീ , ആളിപടര്‍ന്ന കാട്ടിലകപ്പെട്ട -
ഒരു പക്ഷി ഞാന്‍ .
ദേശാടന കിളി .
എനിക്കിനി പറക്കുവാന്‍ വയ്യ .
ചിറകുകള്‍ കരിഞ്ഞു .
കിനാവുകള്‍ മുറിഞ്ഞു .
എന്നെ ഒരിയ്ക്കലും നിനക്ക് മനസ്സിലാക്കാന്‍ -
കഴിഞ്ഞിട്ടില്ല . അതാവും
പ്രണയ പരാജയത്തിനു കാരണം .
നിനക്കും ഇതൊരു പാഠമാകട്ടെ .....!
.....ഫൈസല്‍ പകല്കുറി

പ്രണയത്തിന്‍ വിലാപങ്ങള്‍ ..

മധുവിറ്റും , നറുമണം പരത്തുന്ന
പൂക്കളാല്‍ കോര്ക്കുമീ -
ജപമാല നിനക്കായി അണിയാം
പ്രപഞ്ചമേ -
അരുതാത്ത കാര്യങ്ങളോഴുവാക്കി
അങ്ങയെ നമിച്ചിടാം നാഥ -
ഞങ്ങളെ മനസ്സിലെ തീയണചതിലൂടെ
തീര്‍ക്കേണം വ്യഥകള്‍ .

അതി ഗൂഡ മാം -
പ്രണയത്തിന്‍ വിലാപങ്ങള്‍
വിധിയല്ല നീയാല്‍ , നല്‍കിയ
വിഷാദം .
വിതുമ്പാന്‍ തുനിയുമീ ചുണ്ടുകള്‍
പതിയെ ഉരുവിടും പ്രണാമം
പ്രപഞ്ചമേ പ്രണയം എത്ര ദുഷ്കരം .

അവള്‍ പോയി അകലേയ്ക്ക്
അത് നിയമം നിമിത്തം
നിശ്വാസ ധാരയില്‍ പോലും
അവളുടെ ഗന്ധം .
ഇനി വയ്യ കരയുവാന്‍
ഇത് മതി ജീവിതം
പ്രഭാതങ്ങളെന്നില്‍ , കിനിയുന്നു
ചോര കണങ്ങള്‍ .

അമ്മയില്ലാത്ത
അനാഥനല്ലേ ഞാന്‍ -
അധികം വൈകാതെ സനാധനക്കേണം . പ്രപഞ്ചമേ .
ഓര്‍മ്മകള്‍
മരിയ്ക്കട്ടെ - എനിയ്ക്കൊപ്പം
എന്നും ഞാനില്ലയെങ്കില്‍
അവള്‍ പിന്നെ ആരാ ..........?
...........................ശുഭ ദിന -
ആശംസകളോടെ - ഫൈസല്‍ പകല്കുറി

എന്റെ വഴി....

വഴിയരുകില്‍ വേദനയുടെ
വിഴുപ്പു നിറഞ്ഞ ഭാണ്ടവുമായി
നില്‍ക്കുന്ന എന്നെ നീ വേദനിപ്പിയ്ക്കരുത് .
അത് പ്രപഞ്ച സത്യത്തിനു
നിരക്കാത്തതും
എന്റെ ഉള്ളു പിടയുന്ന പ്രക്രിയയുമാണ്‌ .
എന്റെ വഴി ഇവിടെ
തീരുമെന്നും പിന്നെ -
അവിടം വിജനമായ ഇടവും
നരകത്തിനു തുല്യമാം
ആളുന്ന തീയും , ഒഴുകുന്ന
ജലവും , പേമാരിയും പുഴുക്കളും
വിഷം തുപ്പി ചീറിയടുക്കുന്ന
നാഗവും മാത്രം .
ജീവിതം കയ്പ്പ് നീര്‍ നിറഞ്ഞത്‌
അതിലേറെ ഇളനീരതില്‍
ലോലമാം പ്രണയം -
എങ്കില്‍ മരണത്തിനു സമ വാക്യവുമത് .
രാവില്‍ - എന്റെ രോദനം
കേള്‍ക്കാന്‍ നീ ശക്തയല്ല -
എങ്കിലും സ്നേഹത്തിന്‍ പാത
എനിക്കായി വെട്ടിതെളിച്ചവര്‍
മറ്റെത്രപേര്‍ ഇത് കാത്തിരിയ്ക്കുന്നു .
അവര്‍ക്കായി -
ഈ വിലാപം . പിന്നെ -
എന്നെ കുരുതി കൊടുക്കുവാന്‍
വെട്ടുന്ന കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന
നിനക്കുമിത് .
ഒന്ന് മാത്രം - നിന്റെ കയ്യില്‍ കതിയുന്ടെങ്കില്‍
അതിലേറെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ -
നിന്നെ കൊല്ലുവാന്‍ -
അതി ശക്തനാണ് ഞാനെന്നു നീ അറിയുക .
നന്മകള്‍ - നന്ദികള്‍
ആശംസകളീ -
അവസാന വേളയില്‍ ..........!
****ഫൈസല്‍ പകല്കുറി ************

വേനല്‍ കഴിഞ്ഞു..

ഈ വാതിലുകള്‍ നിനക്കായി തുറന്നിട്ട്‌ 
കത്തുന്ന ചിമ്മിനി വിളക്കിന്‍ 
പ്രകാശത്തില്‍ , അകലേയ്ക്ക് കണ്ണും 
നട്ടു ഞാനിരിപ്പാണ് നീ വരുന്നതും 
കാത്തു .
വേനല്‍ കഴിഞ്ഞു വര്‍ഷവും പോയി 
മഞ്ഞു പൊഴിയുന്ന രാവുകളും
കിനാക്കള്‍ നെയ്യുന്ന പ്രായവും
കടന്നു പോയീ .
എന്നിട്ടുമെന്തേ ഈ വഴി വന്നില്ല
ഒരു നോക്ക് കാണുവാന്‍
ആ പഴയ സ്നേഹത്തോടെയുള്ള
വിളി കേള്‍ക്കുവാനും കഴിഞ്ഞില്ല
കാലം നമുക്കുവേണ്ടി കാത്തു
നില്‍ക്കില്ലാന്നും , പ്രണയം വെറും
കളങ്കം ആണെന്നും പറയുന്നവര്‍
അധികം .
എന്റെ മനസ്സില്‍ കാലം നമുക്കുള്ളതാണ്
പ്രണയം നിഷ്കളങ്കവും .
ഇടറുന്ന സ്വരമല്ല
പതറുന്ന മനസ്സല്ല
വിറയ്ക്കുന്ന കരങ്ങളുമല്ല
പിന്നെയും നിന്നെ ഞാന്‍
പ്രതീക്ഷകളില്‍ മോഹിയ്ക്കുകയാണ് .
വരും വരാതിരിയ്ക്കില്ല എന്ന
വിചാരം ഹൃദയത്തില്‍
ആഴത്തില്‍ വേരുന്നിയിരിയ്ക്കുന്നു .
ഇല്ലങ്കില്‍ , ഈ കാലത്തിന്റെ നെറുകയില്‍
ഒരനാഥ ശവം കൂടി ....................!
.......ഫൈസല്‍ പകല്കുറി

സൌഹൃദം........

സൌഹൃദത്തിനു സംഗമ സ്ഥാനം വേണ്ട
വിദൂരങ്ങളില്‍ മുളയ്ക്കുന്ന വിത്താണ്
സൌഹൃദം കൂട്ടരേ . അതിലോതിരിയും
വിഷം കലര്തരുത് , വിശ്വാസം വിധി .
നിങ്ങളും ഞാനും ദൈവ മക്കള്‍ .
നമ്മളില്‍ ഹൃദയം കൊടുത്തതും
തൊടുത്തതും പ്രണയവും സ്നേഹവും .
തന്നതും തരുന്നതും പ്രപഞ്ചം .
ഇരട്ട കരളുമായി ജനിയ്ക്കുന്ന ഇരട്ട
തലയന്മാരുടെ കാലമിത് .
തുനിയുരിഞ്ഞാടി - തിമിര്‍ക്കും
ഉടയോനും , ധനവാനും നിയമവും
ചെയ്തികളാല്‍
നമ്മളെ അറുത് കഷ്ണങ്ങള്‍ ആക്കി
പുഴയില്‍ വലിച്ചെറിയുന്ന
കാലമിത് .
മുലയൂട്ടി
വളര്‍ത്തിയ അമ്മയ്ക്ക് ജാരനെ തേടി
അവരെ വിറ്റു സ്പിരിട് വാങ്ങി
മോന്തുന്ന അന്ധനായ കാലം .
ചിന്തകളില്‍ -
ചിലന്തികള്‍ .
വിചാരങ്ങളില്‍ വിശ്വം കാലുകല്‍ക്കടിയില്‍
അത് ധാരണ .
പ്രണയത്തില്‍ കളങ്കം .
സ്നേഹത്തില്‍ വിഷം .
നിന്നിലും - എന്നിലും കളങ്കം .
സൗഹൃദം അമൃതാണ് സുഹൃത്തേ .
ഒരു ജീവിതം
ഒരു ജന്മം
ഒരു ജനനം മരണം -
ഇതൊക്കെ സൗഹൃദം, സദയം
സ്നേഹിയ്ക്കുക .
അത് നിമിത്തം
നിര്‍വൃതി .........................!
**************************************
ശുഭ ദിന ആശംസകളോടെ സസ്നേഹം -
ഫൈസല്‍ ഇക്ക

കത്തുന്ന കിനാവുകളില്‍ ...

പ്രപഞ്ചമേ പൂക്കളെ
ഒത്തിരി സ്നേഹത്തിന്‍
പൂചെണ്ടുമെന്തിയെന്‍
അരികതനയുന്ന -
സുഹൃത്തേ നിനക്കും
അകലേയ്ക്ക്
മാഞ്ഞയെന്‍ സഖിയെ നിനക്കും
ഇനിയാര് ബാക്കി
എന്ന് ചിന്തിയ്ക്ക വേണ്ട
ഇഹത്തിലും പരത്തിലും
സര്‍വ ചരാചരങ്ങള്‍ക്കും - നിങ്ങള്‍ക്കും .

കത്തുന്ന കിനാവുകളില്‍
കറുപ്പ് ചേര്‍ത്ത്
കാപട്ട്യത്തെ കരിയ്ക്കുന്ന
മനസ്സേ , വന്ദനം വന്ദനം .

ഒരുവേള
ഒന്നെങ്കിലും വിട്ടു പോയെങ്കില്‍
അവര്‍ക്കുമീ എനിയ്ക്കും
വേദനയില്ലാത്ത
ലോകം പണിയുക .
വിലാപമില്ലാത്ത
തീരം തരുക നീ .

വിടചൊല്ലുവാന്‍
നേരമായിനി .
വിധവയ്ക്കും വിധിയ്ക്കും
വിട .
നിലാവിനും നക്ഷത്രന്ള്‍ക്കും
വിട .
ഭൂമിയ്ക്കും അവളുടെ
കാമുകന്‍ കടലിനും വിട .
സന്ധ്യക്കും ഇരുളിനും
ഇരുള്‍ ബാധിച്ച മനസ്സുകള്‍ക്കും വിട .

എങ്കിലും ഒടുവിലായി
എന്നെ പ്രണയിയ്ക്കുന്ന
നിനക്കും നിന്റെ സത്യത്തിനും
സ്നേഹത്തിനും മാത്രം -
ഞാന്‍ വിട പറയാതെ കാത്തിരിയ്ക്കുന്നു .
......................................................
നന്മയും ഐശ്വര്യവും നേരുന്ന -
ഫൈസല്‍ പകല്കുറി

അതിര്കവിഞ്ഞ പ്രണയം .....

അളവറ്റ സ്നേഹം 
അതിര്കവിഞ്ഞ പ്രണയം 
അത് പോല്‍ വിചിത്രം 
അത് നിന്റെ ജീവിതം .
തുണ ചൊല്ലി ഞാന്‍ വന്നു .
ഇണപോലെ നിനച്ചു 
നിധിപോലെ കാത്തു നിന്‍
ഹൃദയം -ഈ കൈകളാല്‍ .
ഒരു ചെറു നൊമ്പരം
പോലും ഏല്‍ക്കാതെ
കാറ്റും - മഴയും
വെയിലും കുളിര്പോലും
പുണരാതെ -
നിന്‍ മിഴികള്‍ നനയാതെ
അരികത്തു ഞാന്‍ നിന്ന് -
അതിലുരുകി ഒരു മെഴുകുതിരി പോലെ .
എരിയുന്ന കനവുകള്‍
ഇടനെഞ്ഞു ചേര്‍ത്ത് ഞാന്‍
കയ്പ്പും മധുരവും നിയറിയാതെ
കുടിച്ചു ഞാന്‍ .
ഇനിയിത് വയ്യ ഈ സ്നേഹം
നീ അറിയുകയില്ലങ്കില്‍ -
അരുതാത്ത കാര്യങ്ങള്‍ -
നീ അറിയാതെ വരിച്ചീടും.
ഒരു ദളം മാത്രം കൊഴിയാതെ
കാത്തു വയ്കാം ഞാന്‍ -
ഒരുവേള നീ -
വൈകുന്നു എങ്കില്‍ ........!
......................................
...ഫൈസല്‍ പകല്കുറി

കരയോരം - കിനാക്കള്‍ .....

മഴ മേഘങ്ങള്‍ പ്രണയ ഭാരവുമായി
ഭൂമിയിലേയ്ക്ക് നിറ കണ്ണുകളാല്‍
നോക്കി ഇഴഞ്ഞു നീങ്ങവേ -
നമ്മള്‍ - വരണ്ട മനസ്സും -തെളിഞ്ഞ
പ്രതീക്ഷകളുമായി -
കാത്തിരിപ്പാണ്. നീവരും -
ഒരു മഴയായി - പ്രണയ മഴയായി .

കരയോരം - കിനാക്കള്‍
കത്തുമ്പോള്‍ പിന്നെയും
തിരകളാല്‍ തഴുകുന്ന കടലിന്റെ
ദുഃഖം -
കനിവോലും - പ്രപഞ്ചം കാണാതിരിയ്ക്കുമോ .

എനിയ്ക്കും നിനക്കും -
പൊയ്പോയ കാലങ്ങള്‍
മടക്കി വാങ്ങുവാന്‍ - യാഗം നടത്തുന്നു -
എരിയുന്ന മനസ്സാല്‍ ഞാന്‍ .

പകല് പോയി -
ഇരുള്‍ കൂടും നേരം
ഇതള്‍ കൊഴിഞ്ഞൊരു പൂവ് പോല്‍
എന്തിനു നമ്മളീ -
ഭൂമിയ്ക്ക് - ഭാരം കൊടുക്കുന്നു .

വ്യഥകള്‍ -
ഒടുങ്ങാന്‍
ആധികള്‍ , അവസാന വാക്കായി മാറുവാന്‍ -
നമുക്ക് പോകാം -
നാളെ കഴിഞ്ഞു .

നീ യാത്ര ചൊല്ലി പിരിഞ്ഞതില്‍ പിന്നെ -
ഇന്ന് ഞാന്‍ - ഹൃദയം -
സന്ധ്യക്ക്‌ വിറ്റു .
ആ കടം തീര്‍ക്കുവാന്‍ നാളെ പകല്‍ -
കൂടി - അനുവദിയ്ക്കേണം -
കത്തുന്ന നെഞ്ചില്‍ നീ നിമിക്ഷങ്ങള്‍ -
കത്തിച്ചതോര്തെങ്കിലും ..............................!
..................................
ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

എന്നിലും പ്രണയമുണ്ട് ..

വരണ്ട കാറ്റിലും
ഉരുണ്ട ഭൂമിയിലും
നീല കടലിലും
നീലാകാശത്തിലും
പൂവിലും പുഴയിലും നിന്നിലും എന്നിലും പ്രണയമുണ്ട് .

നിശ്വാസ ധാരയിലും
ഹൃദയത്തിലും , മഴയിലും
മഴവില്ലിലും
മനുഷ്യനിലും സ്നേഹമുണ്ട് .
നിന്നില്‍ മാത്രം ഞാനത് -
കണ്ടില്ല .

മറവിയുടെ
പര്യായമായ അരണയുടെ
മനസ്സ്  ദൈവം എനിക്കടുത്ത
ജന്മത്തില്‍ തന്നിരുന്നുവെങ്കില്‍ .
കൊതിയ്ക്കാം .
വിധി പോലെ .

നിനക്ക് മരണമില്ല .
പ്രണയം ഉള്ളിടുതോളം .
നീ ഉള്ള കാലത്തോളം പ്രണയവും മരിയ്ക്കില്ല .
നിന്നില്‍ എരിഞ്ഞടങ്ങിയ -
ജീവിതങ്ങളില്‍ -
നീ  തള്ളിയ
മൃത ശരീരങ്ങളില്‍
ഒരു രക്ഷസ്സ് ജനിയ്ക്കുകയാനെങ്കില്‍
നിനക്ക് വംശ നാശം വരും .

നീ ആരാ .....?
ഞാനും നീയുമാണോ .
എങ്കില്‍ നമുക്ക് പ്രണയിക്കേണ്ട .
ആണും പെണ്ണും പ്രണയിയ്ക്കാന്‍
പറ്റിയ കാലമല്ല ഇത് .
കാലത്തിന്റെ നെറുകയില്‍ ഒരിരുംപാണി
തറച്ചു തളയ്ക്കാം നമുക്കിനി
അങ്ങനെ പ്രണയം കിനാവുകളില്‍
മാത്രമാകട്ടെ ...................!
......ശുഭ രാത്രി ......ഫൈസല്‍ പകല്കുറി

ഒരു തിര........

ഒരു തിര
കരയെ പുണരും പോലെ
ഒരിയ്ക്കലെങ്കിലും നിന്നെ
എനിയ്യ്ക്ക് പുണരാന്‍
കഴിഞ്ഞെങ്കില്‍ ഈ ജന്മം
സഫലം ആണെന്ന് കരുതുന്നവന്‍ ഞാന്‍ .
ഭൂമിയെപ്പോലെ ക്ഷമ നിനക്കുന്ടെന്ന
ധാരണ തിരുത്തി കുറിയ്ക്കുവിധം
അല്ലെ നിന്റെ ചെയ്തികള്‍ .
പരല്‍ മീന്‍ പിടയ്ക്കും പോലെ
വഴുക്കമാര്ന - മേനിയും
ഒതുങ്ങിയ നെഞ്ചിന്‍ കൂടും
ഈ മെയ്യില്‍ ചേര്‍ത്ത് വയ്ച്ചു ഞാന്‍
നില്‍ക്കുമ്പോള്‍ - സ്വസ്ഥം ഈ ലോകം
മുഴുവന്‍ എന്റെ കാല്ക്കീഴിലെന്ന
ഭാവം .
അത് കൊണ്ട് മാത്രം അദൃശ്യനായ
ശക്തി എനിക്കതിനു ഇടം തരില്ല .
അതാവാം ഈ വേനല്‍ പകുതിയിലും
വാടി ചുവന്ന നിന്റെ മുഖം പോലും
കാണാനുള്ള വിധി എനിക്കില്ലാതത് .
മെല്ലിച്ച കൈവിരലുകളാല്‍ ഈ
തലമുടിയിഴകളില്‍ - പതിയെ
തപ്പി - എന്‍ നെഞ്ചകം കുളിര്‍പ്പിയ്ക്കുവാന്‍
കഴിയാത്ത പ്രണയത്തിന്‍
കൈയ്യോപ്പുകള്‍ ഇനി വേണ്ട .
കാമം വിവേകത്തിനു
വഴിമാറി കൊടുക്കുന്നു .
നിനക്ക് പാര്‍ക്കാന്‍ ഈ മനസ്സില്‍
ഒരിടമുണ്ടായിരുന്നത് ഞാന്‍ വിറ്റു
ജീവിതം വിലപേശി വാങ്ങി .
എല്ലാം അങ്ങനെയാണല്ലോ .
പക്ഷെ -
ജീവിതം വിലയ്ക്ക് വാങ്ങുന്നവനെ
തറയ്ക്കാന്‍ - ഒരു കുരിശു കൂടി
പണിയണം .
അതെനിയ്ക്കു .......................!
********ഫൈസല്‍ പകല്കുറി ***