2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തടവില്‍


എന്തിനാണിതൊക്കെ .
എന്റെയും നിന്റെയും -
നെഞ്ചില്കത്തുന്ന ചിന്തകള്‍ 
മാത്രമുള്ളപ്പോള്‍ .
പ്രണയക്കെടുതികള്‍ ,
സ്നേഹ കുരുതികള്‍ ,
ഇഷ്ട ബന്ധുക്കളുടെ മരണ 
യാത്രകള്‍ - ഇങ്ങനെ ഓരോരോ 
വിലാപങ്ങളില്ഇനിയുമോടുങ്ങുവാന്‍ ,
വേണ്ട , നമ്മുക്കിനി പിരിയാം -
മണല്തിട്ടയിന്മേല്‍ 
ചോറും കറിയും വയ്ച്ചതും 
മണല്കൊട്ടാരം പണിതു 
അതില്അന്തിയുറങ്ങാന്കൊതിച്ചതും -
വ്യാമോഹമായി കണ്ടു 
കണ്ണടയ്ക്കാം .
മിഴികള്പതിയെ അടയുമ്പോള്‍ 
നിറ കണ്ണില്തുളുംപിയോഴുകിയ
ഉപ്പു നീര്‍ -
നാവോട് ചേര്ത്ത് - രുചിച് 
അമര്തിക്കരയാം .
മോഹങ്ങള്താനേ മരണം 
വരിയ്ക്കുംപോള്വരികളില്‍ 
വിഷാദം അറിയാതെ പടരുന്നു .
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു 
അകലാന്എന്തിനീ ജീവിതം 
വെറുതെ കഴിക്കുന്നു .
ചേരാത്ത -
ഇണകളില്‍  ചത്ത പ്രണയവും 
പൊയ്പോയ സ്നേഹവും 
മോഹ ഭങ്ങങ്ങളായി ഉരുകുന്നു 
കന്നി വെയില്കണികളില്‍ .
എന്തിനു നമ്മള്കൊതിയ്ക്കുന്നു 
ഇങ്ങനെ -
വിധിയ്ക്കുന്ന ദൈവത്തിനു 
മനസ്സാക്ഷി ഇല്ലങ്കില്‍ .
പിരിയാം - അകലാം 
അങ്ങ് ദൂരെയൊരു കൂട്ടില്‍ 
ഏതോ ഇണക്കിളികള്ഉപേക്ഷിച്ച 
തടവില്‍ . ..................!
.........faisal pakalkuri 


തലവിധി


പ്രിയ സുഹൃത്തേ സഖിയെ .
വാചാലത നഷ്ടം വന്ന 
ആധുനികതയുടെ വക്താവ് ഞാന്‍ .
എണ്ണി തൂക്കി  രണ്ടു മൂന്നു വക്കിലോതുക്കുന്ന 
ജീവിതധാരണകള്‍ .

പ്രണയത്തിന്റെ നടുവ്  മുറിയ്ച്ചു
പകുതിയവള്ക്ക് 
 വെറുതെ കൊടുത്തു .
അര്ഥം നശിച്ച നാടന്പ്രേമത്തിന്റെ 
ചൂരും ചൂടും ഇന്ന് അന്തി ചന്തയില്‍ 
വില്ക്കുവാന്വയ്ചിരിയ്ക്കുന്നു .
വെറും വില്പ്പന ചരക്കാണിന്നു
സ്നേഹം .

ഭംഗി വാക്കുകള്നിരത്തി വയ്ച്ചു 
ഭാവ മാറ്റത്തിന് അടിമകളായി 
സ്വാര്തത കയ്യില്മുറുകെ പിടിയ്ച്ചു 
ജീവിതം പാതി വഴിയില്ഇട്ടെറിഞ്ഞു 
മരണം വരിയ്ക്കുന്ന -
തന്റേടവും ധൈര്യവുമുള്ള 
ആള്കൂട്ടങ്ങള്‍ .

തലവിധിയോ -
കാലത്തിനൊത്തു തുള്ളുന്ന മനുഷ്യനോ .
ചിരി മാഞ്ഞ കാലം .
മറവിയില്കുഴഞ്ഞു മറിഞ്ഞ 
ജീവിതത്തിന്റെ നൂലാമാലകള്‍ 
ചികഞ്ഞു പെറുക്കി 
എടുക്കുംപോഴെയ്ക്കും 
ഹൃദയത്തിന്റെ താളം നിലച്ചിരിയ്ക്കും .

ശവക്കുഴി 
മാന്തി അതിവേഗം മണ്ണിനടിയില്‍ 
പൂഴ്ത്തി വച്ച് - ഉടയോര്‍ 
ഓടുന്നു , സമയ കുറവ് .
തിരക്കോട് തിരക്ക് .
എന്തിനു - ആര്ര്ക്കുവേണ്ടി .
ഒടുവില്വൃദ്ധ സദനങ്ങളും
അനാഥാലയങ്ങളും നമുക്ക് തുണ .
................ശുഭ ദിന ആശംസകളോടെ -
ഫൈസല്പകല്കുറി