2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തലവിധി


പ്രിയ സുഹൃത്തേ സഖിയെ .
വാചാലത നഷ്ടം വന്ന 
ആധുനികതയുടെ വക്താവ് ഞാന്‍ .
എണ്ണി തൂക്കി  രണ്ടു മൂന്നു വക്കിലോതുക്കുന്ന 
ജീവിതധാരണകള്‍ .

പ്രണയത്തിന്റെ നടുവ്  മുറിയ്ച്ചു
പകുതിയവള്‍ക്ക് 
 വെറുതെ കൊടുത്തു .
അര്‍ഥം നശിച്ച നാടന്‍ പ്രേമത്തിന്റെ 
ചൂരും ചൂടും ഇന്ന് അന്തി ചന്തയില്‍ 
വില്‍ക്കുവാന്‍ വയ്ചിരിയ്ക്കുന്നു .
വെറും വില്‍പ്പന ചരക്കാണിന്നു
സ്നേഹം .

ഭംഗി വാക്കുകള്‍ നിരത്തി വയ്ച്ചു 
ഭാവ മാറ്റത്തിന് അടിമകളായി 
സ്വാര്തത കയ്യില്‍ മുറുകെ പിടിയ്ച്ചു 
ജീവിതം പാതി വഴിയില്‍ ഇട്ടെറിഞ്ഞു 
മരണം വരിയ്ക്കുന്ന -
തന്റേടവും ധൈര്യവുമുള്ള 
ആള്കൂട്ടങ്ങള്‍ .

തലവിധിയോ -
കാലത്തിനൊത്തു തുള്ളുന്ന മനുഷ്യനോ .
ചിരി മാഞ്ഞ കാലം .
മറവിയില്‍ കുഴഞ്ഞു മറിഞ്ഞ 
ജീവിതത്തിന്റെ നൂലാമാലകള്‍ 
ചികഞ്ഞു പെറുക്കി 
എടുക്കുംപോഴെയ്ക്കും 
ഹൃദയത്തിന്റെ താളം നിലച്ചിരിയ്ക്കും .

ശവക്കുഴി 
മാന്തി അതിവേഗം മണ്ണിനടിയില്‍ 
പൂഴ്ത്തി വച്ച് - ഉടയോര്‍ 
ഓടുന്നു , സമയ കുറവ് .
തിരക്കോട് തിരക്ക് .
എന്തിനു - ആര്ര്‍ക്കുവേണ്ടി .
ഒടുവില്‍ വൃദ്ധ സദനങ്ങളും
അനാഥാലയങ്ങളും നമുക്ക് തുണ .
................ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ