2012 ഏപ്രിൽ 26, വ്യാഴാഴ്‌ച
പുലരുകയാണ് ......
പുലരുകയാണ് .
വന്ദനം പറയുവാന്‍ തുനിയുന്ന
നാവിനു വല്ലാത്ത സൗഹൃദം .
സ്നേഹത്തിന്‍ പൂഞ്ചോല -
കടവിലീ , തോണി തുഴഞ്ഞു
നമുക്കകലാം - ഓര്‍മ്മകള്‍
പാകിയ - കല്‍പ്പടവുകള്‍
വെറും - നോക്ക് കുത്തി കളായി
നില്‍ക്കട്ടെ - ഇനിയെന്നും .....!
കിഴക്ക് ,വെള്ള കീറുന്നു -
കിരാത വര്‍ഗമുനരുന്നു നാടിന്റെ -
ശാപമായി - സ്നേഹം നടിച്ചു
നടുക്കുന്നു നാടിനെ .
ഉടയോനും - അടിയോനും
ഭരണം - കയ്യാളുന്നോനും
കൈകള്‍ കോര്‍ത്ത് - മുടിയ്ക്കുന്നു
നാടിനെ -
ആരാനുമില്ലാത്ത - പാവം
മനസ്സിനെ - മാന ഭംഗം
ചെയ്യുന്നു - ജന പ്രതി നിധികള്‍ .
ആയിരം രൂപയും -
മള്ളൂരുമുന്ടെങ്കില്‍ -
ആരെയും കൊല്ലാം - രാമാ നാരായണ .
അത് പണ്ട് .
ഇന്നോ -
അഞ്ഞൂറ് രൂപയും - ഒരു കുപ്പി
വിസ്കിയും - മന്ത്രിയും -
പെണ്ണും - തന്ത്രിയുമുന്ടെങ്കില്‍
എന്തും നടക്കും - നാരായണാ ............!
ഭരിയ്ക്കട്ടെ -
തുലയ്ക്കട്ടെ ഭാരതം .
ആരാന്റെ - ആന
പൂരാന്റെ തടി
പിടിയടാ - പിടി .
" ഇതൊക്കെ കാട്ടാന്‍ -
പറങ്കികള്‍ നാട് ഭരിച്ചാല്‍ " നടക്കുമോ കൂട്ടരേ .............!
................................
...........ശുഭ ദിന ആശംസകള്‍ . ഫൈസല്‍ പകല്കുറി
വന്ദനം പറയുവാന്‍ തുനിയുന്ന
നാവിനു വല്ലാത്ത സൗഹൃദം .
സ്നേഹത്തിന്‍ പൂഞ്ചോല -
കടവിലീ , തോണി തുഴഞ്ഞു
നമുക്കകലാം - ഓര്‍മ്മകള്‍
പാകിയ - കല്‍പ്പടവുകള്‍
വെറും - നോക്ക് കുത്തി കളായി
നില്‍ക്കട്ടെ - ഇനിയെന്നും .....!
കിഴക്ക് ,വെള്ള കീറുന്നു -
കിരാത വര്‍ഗമുനരുന്നു നാടിന്റെ -
ശാപമായി - സ്നേഹം നടിച്ചു
നടുക്കുന്നു നാടിനെ .
ഉടയോനും - അടിയോനും
ഭരണം - കയ്യാളുന്നോനും
കൈകള്‍ കോര്‍ത്ത് - മുടിയ്ക്കുന്നു
നാടിനെ -
ആരാനുമില്ലാത്ത - പാവം
മനസ്സിനെ - മാന ഭംഗം
ചെയ്യുന്നു - ജന പ്രതി നിധികള്‍ .
ആയിരം രൂപയും -
മള്ളൂരുമുന്ടെങ്കില്‍ -
ആരെയും കൊല്ലാം - രാമാ നാരായണ .
അത് പണ്ട് .
ഇന്നോ -
അഞ്ഞൂറ് രൂപയും - ഒരു കുപ്പി
വിസ്കിയും - മന്ത്രിയും -
പെണ്ണും - തന്ത്രിയുമുന്ടെങ്കില്‍
എന്തും നടക്കും - നാരായണാ ............!
ഭരിയ്ക്കട്ടെ -
തുലയ്ക്കട്ടെ ഭാരതം .
ആരാന്റെ - ആന
പൂരാന്റെ തടി
പിടിയടാ - പിടി .
" ഇതൊക്കെ കാട്ടാന്‍ -
പറങ്കികള്‍ നാട് ഭരിച്ചാല്‍ " നടക്കുമോ കൂട്ടരേ .............!
................................
...........ശുഭ ദിന ആശംസകള്‍ . ഫൈസല്‍ പകല്കുറി
മരിച്ചു പോയ സുഹൃത്തുക്കള്‍ക്ക്
മരിച്ചു പോയ
സുഹൃത്തുക്കള്‍ക്ക് .
നിങ്ങളില്‍ ആരാണ് എന്നെ
അധികം പ്രണയിച്ചത് ..?
ഓര്‍മകളില്‍ മധുരം നിറച്ചു
തന്നത് ..............?
ജീവിതം വിലയ്ക്ക് തന്നത് .
വഴികളില്‍ എരിയുന്ന അഗ്നിയുടെ -
മുകളിലൂടെ നടക്കാന്‍ -
പടിപ്പിയ്ച്ചത് ......?
മറവി അനുഗ്രഹങ്ങളുടെ -
കലവറയും -
ദുഖത്തിന്റെ പാതാളവും
എന്ന് പറഞ്ഞു തന്നത് .
ലഹരിയും - നഗ്നതയും -
അട്ടയും , പുഴുവും പോലെയെന്ന് -
പറഞ്ഞു തന്നത് .
ഞാനൊരു - സ്വപ്‌നങ്ങള്‍
വില്പ്പനകാരനെന്നു .
പക്ഷെ അപ്പോഴും നിങ്ങള്‍ -
എന്നെ കുറിയ്ച്ചു പറയാന്‍ -
മറന്നത് - ഒന്ന് മാത്രം .
" നഷ്ടം വന്ന എന്റെ മനസ്സിനെ കുറിയ്ച്ചു ........"
......................................................................................
....ഈ കവിത എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന -
ഹംസ , മോഹനദാസ് , മോഹന ചന്ദ്രന്‍ , സുദേവന്‍ -
എന്നിവരുടെ , ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
.........സസ്നേഹം .....ഫൈസല്‍ പകല്കുറി
സുഹൃത്തുക്കള്‍ക്ക് .
നിങ്ങളില്‍ ആരാണ് എന്നെ
അധികം പ്രണയിച്ചത് ..?
ഓര്‍മകളില്‍ മധുരം നിറച്ചു
തന്നത് ..............?
ജീവിതം വിലയ്ക്ക് തന്നത് .
വഴികളില്‍ എരിയുന്ന അഗ്നിയുടെ -
മുകളിലൂടെ നടക്കാന്‍ -
പടിപ്പിയ്ച്ചത് ......?
മറവി അനുഗ്രഹങ്ങളുടെ -
കലവറയും -
ദുഖത്തിന്റെ പാതാളവും
എന്ന് പറഞ്ഞു തന്നത് .
ലഹരിയും - നഗ്നതയും -
അട്ടയും , പുഴുവും പോലെയെന്ന് -
പറഞ്ഞു തന്നത് .
ഞാനൊരു - സ്വപ്‌നങ്ങള്‍
വില്പ്പനകാരനെന്നു .
പക്ഷെ അപ്പോഴും നിങ്ങള്‍ -
എന്നെ കുറിയ്ച്ചു പറയാന്‍ -
മറന്നത് - ഒന്ന് മാത്രം .
" നഷ്ടം വന്ന എന്റെ മനസ്സിനെ കുറിയ്ച്ചു ........"
......................................................................................
....ഈ കവിത എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന -
ഹംസ , മോഹനദാസ് , മോഹന ചന്ദ്രന്‍ , സുദേവന്‍ -
എന്നിവരുടെ , ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
.........സസ്നേഹം .....ഫൈസല്‍ പകല്കുറി
വഴിപിഴച്ച വാക്കുകള്‍ .....
കരളിന്റെ ഉള്ളിലാളുന്ന
തീയണയ്ക്കാന്‍ കരുതിയതാര്
എനിയ്ക്കൊരു തുള്ളി -
കണ്ണുനീര്‍.............?
വഴിപിഴച്ച വാക്കുകള്‍ .
അതിനാല്‍ - നാവ് അറുത്ത്
ബലിയിടുന്നു ഞാന്‍ .
ഓര്‍മ്മകള്‍ ചത്ത മനസ്സ് .
നിശ്വാസ വായുവില്‍ -
അലിയുന്ന ജീവിതം .
വഴികളും - വാതിലുകളും -
അടയുന്നു .
പേമാരി തിമിര്‍ക്കുന്നു
ഹൃദയത്തിലിപ്പോഴും .
കടല്ക്കര ശാന്തമാണെങ്കിലും
പ്രഷുബ്ധമീ - മനസ്സും
വ്യഥകളും .
ചത്തുപോയ ഘടികാര -
സൂചികള്‍ , വ്യര്തമായ കാലത്തിന്‍ -
ഊന്നു വടി .
അച്ചുതണ്ടുലയുന്നു
ഭൂമിയാകെ - അഗ്നിയാല്‍
എരിതീ - വരിയ്ക്കുന്നു .
ഇനിയിവിടെ കിനാവുകള്‍ -
വിതയ്ക്കുന്നുമില്ല -
കൊയ്യുന്നുമില്ല .
ആരോ വിതച്ചവ മുള -
പോട്ടുന്നുമില്ലയിനി .
കറുത്ത വാവടുക്കുന്നു -
പകല്‍ പോലെ സത്യമിത് -
ഇനിയില്ല ഭ്രമണങ്ങള്‍ ,
പകല്‍ രാത്രിയെ പ്രണമിയ്ക്കും.
ബാക്കിയായ മരണമത് -
മധുരമായി വരിയ്ക്കുന്നു .
വിടയിനി -
ചങ്ങലയില്‍ പൂട്ടിയ -
ബന്ധങ്ങള്‍ക്കും
കാതിരുന്നോര്‍ക്കും ,
എന്റെ വ്യഥകള്‍ക്കും
വിധിയ്ക്കും ......................എനിയ്ക്കും ...!
..........ഫൈസല്‍ പകല്കുറി
തീയണയ്ക്കാന്‍ കരുതിയതാര്
എനിയ്ക്കൊരു തുള്ളി -
കണ്ണുനീര്‍.............?
വഴിപിഴച്ച വാക്കുകള്‍ .
അതിനാല്‍ - നാവ് അറുത്ത്
ബലിയിടുന്നു ഞാന്‍ .
ഓര്‍മ്മകള്‍ ചത്ത മനസ്സ് .
നിശ്വാസ വായുവില്‍ -
അലിയുന്ന ജീവിതം .
വഴികളും - വാതിലുകളും -
അടയുന്നു .
പേമാരി തിമിര്‍ക്കുന്നു
ഹൃദയത്തിലിപ്പോഴും .
കടല്ക്കര ശാന്തമാണെങ്കിലും
പ്രഷുബ്ധമീ - മനസ്സും
വ്യഥകളും .
ചത്തുപോയ ഘടികാര -
സൂചികള്‍ , വ്യര്തമായ കാലത്തിന്‍ -
ഊന്നു വടി .
അച്ചുതണ്ടുലയുന്നു
ഭൂമിയാകെ - അഗ്നിയാല്‍
എരിതീ - വരിയ്ക്കുന്നു .
ഇനിയിവിടെ കിനാവുകള്‍ -
വിതയ്ക്കുന്നുമില്ല -
കൊയ്യുന്നുമില്ല .
ആരോ വിതച്ചവ മുള -
പോട്ടുന്നുമില്ലയിനി .
കറുത്ത വാവടുക്കുന്നു -
പകല്‍ പോലെ സത്യമിത് -
ഇനിയില്ല ഭ്രമണങ്ങള്‍ ,
പകല്‍ രാത്രിയെ പ്രണമിയ്ക്കും.
ബാക്കിയായ മരണമത് -
മധുരമായി വരിയ്ക്കുന്നു .
വിടയിനി -
ചങ്ങലയില്‍ പൂട്ടിയ -
ബന്ധങ്ങള്‍ക്കും
കാതിരുന്നോര്‍ക്കും ,
എന്റെ വ്യഥകള്‍ക്കും
വിധിയ്ക്കും ......................എനിയ്ക്കും ...!
..........ഫൈസല്‍ പകല്കുറി
പകലിന്റെ ശാപം ..
നഷ്ട കണക്കുകളും
വിഷാദ വിചാരങ്ങളും
പകലിന്റെ ശാപം .
എരിഞ്ഞടങ്ങിയ പകലിന്റെ -
നാഭിയില്‍ -
തളം കെട്ടി നിന്ന ചോര -
സന്ധ്യയുടെ മോഹങ്ങള്‍ -
കത്തിയാല്‍ അറുത് .
വിധിയും അവളും യാത്ര -
പറയാന്‍ നിന്നില്ല .
ഇന്നത്തെ കാലം ,
എഴുതാന്‍
മറന്ന ഡയറിയില്‍ ആദ്യത്തെ
പേജിലെ കുറിപ്പില്‍ മക്ഷി -
പടര്‍ന്നു .
പഴയ കാലം - നീ ജയം കണ്ടു .
അല്ലേലും , ബാക്കി -
ചിതലരിച്ച പേജുകള്‍ .
ഇനി , അത് ആരും പടിയ്ക്കുവാന്‍
തുനിയില്ല . വെറുതെ മോഹിയ്ക്കാം .
ഇറങ്ങി നടക്കാം - നരച്ച രോമങ്ങളില്‍ -
കിനിയുന്ന വേര്പു -
തുള്ളികള്‍ മാറിലേയ്ക്ക്
പതിയ്ക്കുമ്പോള്‍ - നേരിയ
സുഖം .
അതുമതി . അല്ലാതെ നീ മറ്റൊന്നും
കൊതിയ്ക്കരുത് .
കാലില്ലാത്ത കുടയും -
വടിയില്ലാത്ത കിളവനും .
കലികാല സന്തതികള്‍ .
കാമത്തിന് വേണ്ടി പരക്കം -
പായുന്ന - ആണ്‍ പെണ്‍ ജാതികള്‍ .
അവര്‍ക്ക് മണ്ണ് വേണ്ട - ഒടുവില്‍
ചാരമായി - കാറ്റില്‍ പറക്കും .
നിശ്വാസങ്ങളില്‍ പോലും -
കളങ്കം .
അതാവും - ഹൃദയത്തിനു
വിലക്കുറവു .
അല്ലെങ്കില്‍ - നമുക്ക് - ആവശ്യമില്ലാത്ത
ഒന്ന് - അതാണ് ഹൃദയം .
ഇരട്ട കുഴല്‍ തോക്ക് പോലെ -
ഇരട്ടിച്ച കരള്‍ . അത് ഉറച്ചത് .
നഷ്ട കാലം - ശിഷ്ട ഭാഗം .
നിഷ്കളങ്കത - ചത്ത് പോയത് -
നീ പഞ്ഞത് - ഇന്ന് ഞാനറിഞ്ഞു .
വേദനയില്ല . അതിനെനിയ്ക്ക് -
മനസ്സില്ല .................................!
......ഫൈസല്‍ പകല്കുറി .....
വിഷാദ വിചാരങ്ങളും
പകലിന്റെ ശാപം .
എരിഞ്ഞടങ്ങിയ പകലിന്റെ -
നാഭിയില്‍ -
തളം കെട്ടി നിന്ന ചോര -
സന്ധ്യയുടെ മോഹങ്ങള്‍ -
കത്തിയാല്‍ അറുത് .
വിധിയും അവളും യാത്ര -
പറയാന്‍ നിന്നില്ല .
ഇന്നത്തെ കാലം ,
എഴുതാന്‍
മറന്ന ഡയറിയില്‍ ആദ്യത്തെ
പേജിലെ കുറിപ്പില്‍ മക്ഷി -
പടര്‍ന്നു .
പഴയ കാലം - നീ ജയം കണ്ടു .
അല്ലേലും , ബാക്കി -
ചിതലരിച്ച പേജുകള്‍ .
ഇനി , അത് ആരും പടിയ്ക്കുവാന്‍
തുനിയില്ല . വെറുതെ മോഹിയ്ക്കാം .
ഇറങ്ങി നടക്കാം - നരച്ച രോമങ്ങളില്‍ -
കിനിയുന്ന വേര്പു -
തുള്ളികള്‍ മാറിലേയ്ക്ക്
പതിയ്ക്കുമ്പോള്‍ - നേരിയ
സുഖം .
അതുമതി . അല്ലാതെ നീ മറ്റൊന്നും
കൊതിയ്ക്കരുത് .
കാലില്ലാത്ത കുടയും -
വടിയില്ലാത്ത കിളവനും .
കലികാല സന്തതികള്‍ .
കാമത്തിന് വേണ്ടി പരക്കം -
പായുന്ന - ആണ്‍ പെണ്‍ ജാതികള്‍ .
അവര്‍ക്ക് മണ്ണ് വേണ്ട - ഒടുവില്‍
ചാരമായി - കാറ്റില്‍ പറക്കും .
നിശ്വാസങ്ങളില്‍ പോലും -
കളങ്കം .
അതാവും - ഹൃദയത്തിനു
വിലക്കുറവു .
അല്ലെങ്കില്‍ - നമുക്ക് - ആവശ്യമില്ലാത്ത
ഒന്ന് - അതാണ് ഹൃദയം .
ഇരട്ട കുഴല്‍ തോക്ക് പോലെ -
ഇരട്ടിച്ച കരള്‍ . അത് ഉറച്ചത് .
നഷ്ട കാലം - ശിഷ്ട ഭാഗം .
നിഷ്കളങ്കത - ചത്ത് പോയത് -
നീ പഞ്ഞത് - ഇന്ന് ഞാനറിഞ്ഞു .
വേദനയില്ല . അതിനെനിയ്ക്ക് -
മനസ്സില്ല .................................!
......ഫൈസല്‍ പകല്കുറി .....
വികാരം ....
ഇന്നിന്റെ രോദനം -
ഇന്നലെ കിനാവില്‍ കണ്ടുവോ
സഖീ നീ .........?
ഇന്നലെ നമ്മള്‍ ഉയര്‍ത്തിയ
കൊടിമര ചില്ലയില്‍ -
നിറമില്ലാത്ത ഒരു കൊടിക്കൂറ -
പറക്കുന്നു .
വന്നുപോയവര്‍ -
മിഴിച്ചു നോക്കുന്നു .
ആ കൊടിമര ക്കൊമ്പില്‍ -
എന്നോ നിറഭേദം വന്ന ചിറകുകള്‍ -
ചിക്കി ഉണക്കാന്‍ പറന്നിറങ്ങിയ
ഇണക്കിളികള്‍ , പ്രണയത്തിന്‍
ചേഷ്ടകള്‍ ,
തോളോട് തോള്‍ ചേര്‍ന്ന് - കുറുകി
അടുക്കുന്നു .
നമ്മളില്‍ നിന്നും വിഭിന്നമാം -
ചിന്തകള്‍ - ഭാവങ്ങള്‍ .
നമ്മള്‍ക്കിതൊക്കെ - മടുപ്പ് തോന്നിയ
വികാരം .
നമുക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന -
കൊടിമരം വേണ്ടിനി - പണം - കായ്ക്കുന്ന
മറു മരം മതിയിനി .
മടുത്ത പ്രണയവും -
കടുത്ത ധന മോഹവും -
കുഴിയില്‍ വീഴ്ത്താതെ നോക്കുക .
നമുക്ക് പിരിയാം -
കിനാവുകള്‍ കാണാതെ .
മൌനം - മാത്രം മരണം -
വരെയും .........!
......ഫൈസല്‍ പകല്കുറി
ഇന്നലെ കിനാവില്‍ കണ്ടുവോ
സഖീ നീ .........?
ഇന്നലെ നമ്മള്‍ ഉയര്‍ത്തിയ
കൊടിമര ചില്ലയില്‍ -
നിറമില്ലാത്ത ഒരു കൊടിക്കൂറ -
പറക്കുന്നു .
വന്നുപോയവര്‍ -
മിഴിച്ചു നോക്കുന്നു .
ആ കൊടിമര ക്കൊമ്പില്‍ -
എന്നോ നിറഭേദം വന്ന ചിറകുകള്‍ -
ചിക്കി ഉണക്കാന്‍ പറന്നിറങ്ങിയ
ഇണക്കിളികള്‍ , പ്രണയത്തിന്‍
ചേഷ്ടകള്‍ ,
തോളോട് തോള്‍ ചേര്‍ന്ന് - കുറുകി
അടുക്കുന്നു .
നമ്മളില്‍ നിന്നും വിഭിന്നമാം -
ചിന്തകള്‍ - ഭാവങ്ങള്‍ .
നമ്മള്‍ക്കിതൊക്കെ - മടുപ്പ് തോന്നിയ
വികാരം .
നമുക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന -
കൊടിമരം വേണ്ടിനി - പണം - കായ്ക്കുന്ന
മറു മരം മതിയിനി .
മടുത്ത പ്രണയവും -
കടുത്ത ധന മോഹവും -
കുഴിയില്‍ വീഴ്ത്താതെ നോക്കുക .
നമുക്ക് പിരിയാം -
കിനാവുകള്‍ കാണാതെ .
മൌനം - മാത്രം മരണം -
വരെയും .........!
......ഫൈസല്‍ പകല്കുറി
ഞാന്‍ ഭയക്കുന്നത് -
ഞാന്‍ ഭയക്കുന്നത് -
കാലത്തെയല്ല , പിന്നെയോ -
പ്രപഞ്ചത്തെ .
തണുത്തുറഞ്ഞയീ മുറിയെന്യ്ക്ക് -
തടവറ - തെല്ലും വെളിച്ചം കടക്കാത്ത
മനസ്സിലും മുറിയിലും -
മൌനം നോവുകള്‍ പെറുന്നു .
പുറത്തെ കത്തുന്ന ചൂടിലുരുകുന്ന -
മണല്‍തരികളില്‍ - അമര്‍ത്തി ചവുട്ടി
അവള്‍ അകന്നു പോയപ്പോള്‍ ഇത്തിരി
മൌനം ചത്തതും -
ഇമ്മിണി കരഞ്ഞതും -
വിരഹാര്‍ദ്ര ഹൃദയത്തിന്‍ വിലാപം .
വര്‍ഷങ്ങള്‍ പോയതും -
മഴയേറെ - പെയ്തതും വെറുതെ .
വിരല്‍ തൊട്ടവള്‍ , ഉണര്‍ത്തിയ -
ലോല മനസ്സിലിന്നും മായാത്ത
ഓര്‍മ്മകള്‍ - അഗ്നിയായി - ജ്വലിയ്ക്കുന്നു.
ശീതള - ചായയില്‍
മഴവില്ലുപോലവള്‍ -
മാഞ്ഞും തെളിഞ്ഞും - വിരിഞ്ഞാ മണല്‍ -
കാട്ടില്‍ -
സ്നേഹത്തിന്‍ -അര്‍ഥം പഠിപ്പിച്ച
മാലാഖ പോലവള്‍ .
പ്രണയമോ -കാമമോ - കാലമോ
വികൃതിയോ -
ഒന്നുമറിയാതെ കലങ്ങിയ കണ്ണുമായി -
യാത്ര പറഞ്ഞതും - കാണാന്‍
കൊതിയ്ക്കാതെ ചിന്തയെ - തടവിലടച്ചതും
എന്തിനായി................?
തണുത്തു മരവിച്ച -
മുറിയിലെ ജാലകം മെല്ലെ തുറന്നു ഞാന്‍ -
അകലേയ്ക്ക് നോക്കി -
ചുടു കാട്ടിലേയ്ക്ക് , എന്ന പോല്‍ .........................!
********ഫൈസല്‍ പകല്കുറി ****************
കാലത്തെയല്ല , പിന്നെയോ -
പ്രപഞ്ചത്തെ .
തണുത്തുറഞ്ഞയീ മുറിയെന്യ്ക്ക് -
തടവറ - തെല്ലും വെളിച്ചം കടക്കാത്ത
മനസ്സിലും മുറിയിലും -
മൌനം നോവുകള്‍ പെറുന്നു .
പുറത്തെ കത്തുന്ന ചൂടിലുരുകുന്ന -
മണല്‍തരികളില്‍ - അമര്‍ത്തി ചവുട്ടി
അവള്‍ അകന്നു പോയപ്പോള്‍ ഇത്തിരി
മൌനം ചത്തതും -
ഇമ്മിണി കരഞ്ഞതും -
വിരഹാര്‍ദ്ര ഹൃദയത്തിന്‍ വിലാപം .
വര്‍ഷങ്ങള്‍ പോയതും -
മഴയേറെ - പെയ്തതും വെറുതെ .
വിരല്‍ തൊട്ടവള്‍ , ഉണര്‍ത്തിയ -
ലോല മനസ്സിലിന്നും മായാത്ത
ഓര്‍മ്മകള്‍ - അഗ്നിയായി - ജ്വലിയ്ക്കുന്നു.
ശീതള - ചായയില്‍
മഴവില്ലുപോലവള്‍ -
മാഞ്ഞും തെളിഞ്ഞും - വിരിഞ്ഞാ മണല്‍ -
കാട്ടില്‍ -
സ്നേഹത്തിന്‍ -അര്‍ഥം പഠിപ്പിച്ച
മാലാഖ പോലവള്‍ .
പ്രണയമോ -കാമമോ - കാലമോ
വികൃതിയോ -
ഒന്നുമറിയാതെ കലങ്ങിയ കണ്ണുമായി -
യാത്ര പറഞ്ഞതും - കാണാന്‍
കൊതിയ്ക്കാതെ ചിന്തയെ - തടവിലടച്ചതും
എന്തിനായി................?
തണുത്തു മരവിച്ച -
മുറിയിലെ ജാലകം മെല്ലെ തുറന്നു ഞാന്‍ -
അകലേയ്ക്ക് നോക്കി -
ചുടു കാട്ടിലേയ്ക്ക് , എന്ന പോല്‍ .........................!
********ഫൈസല്‍ പകല്കുറി ****************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)