2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

നെറികെട്ട കാലത്തിനു -

കരിനാഗങ്ങള്‍ വളരുന്ന ഈ കാട്ടില്‍
ഉപേക്ഷിച്ചതാരീ പിഞ്ചു മനസ്സുകള്‍ .
ലോല മനസ്സിന്റെ പുറത്ത് ഏറ്റ ദംശനംഗ ളാ ലെ
നീലിച്ച , കിനാവുകളില്‍ വിഷം കലര്‍ന്നുവോ -
മരിച്ചുവോ , മണ്ണോടു ചെര്ന്നുവോ .........?

ചുടു കാറ്റാല്‍ നിലം പോത്തും ഈ പൂക്കളില്‍ -
മിഴിനട്ടു നില്‍ക്കും വിധവയോ -
പ്രണയ കെടുതിയാല്‍ -
വിധി കൊണ്ട് ശാപം വഹിച് -
അനാഥനായൊരു , ഞാനോ ഈ കൊടും -
കാട്ടില്‍ ഹൃദയം മലര്‍ക്കെ തുറന്നീ -
മനസ്സ് വലിച്ചെറിഞ്ഞത് .....?

നെറികെട്ട കാലത്തിനു -
അപരാതം ആണെന്ന -
ബോതമുതിയ്ക്കുംപോള്‍ -
വൈകുമോ - ഇരുളുമോ - ഭൂമി പിളര്ക്കുമോ ........?

കാലത്തിന്‍ ബന്ധിച്ച കാലുകള്‍
നമ്മളില്‍ - വിരഹം വിതച്ച വിധിയെന്ന - ദൈവം
വാക്കുകള്‍ കൊണ്ട് നോവിച്ച മനസ്സുകള്‍ -
ശേക്ഷിച്ച - പുഴകളില്‍ - കരകവിയുന്ന - പ്രളയങ്ങള്‍
കരയുന്ന കടലിന്റെ -
ക്ഷോഭിച്ച മനസ്സാല്‍ - കരയെ പുണരുന്ന -
നാളുകള്‍ -
വിള്ളലുകള്‍ - വിങ്ങലുകള്‍ -
സത്യമായി ഭാവിയ്ക്കുമ്പോള്‍ -
ഒരുത്തരം " ഇത് നമ്മളാല്‍ , നമ്മള്‍ തീര്‍ത്ത -
കരിനാഗങ്ങളും -
കാടും ......"
.........................കാക്കാം , കാവുകള്‍ , ആലുകള്‍ -
അരയാലുകള്‍ - പ്രപഞ്ചവും -
ശക്തിയും -
ഇല്ലങ്കില്‍ അന്ടകടാഹങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ -
പിളര്‍ക്കും ഭൂമിയും നമ്മളും - കാടത്വവും .............!
.........ഫൈസല്‍പകല്കുറി

യാത്രകള്‍ക്ക്.....

യാത്രകള്‍ക്ക്
എവിടെയാണ് അന്ത്യം .
മാനസാന്തരപ്പെട്ട മനസ്സുകളില്‍
പാപം കഴുകി കളഞ്ഞ ശരീരത്തില്‍ -
സ്നേഹം ഉത്ഭവിയ്ക്കാന്‍ - വൈകുന്നുവോ ....?
ലക്ഷ്യമില്ലാത്ത യാത്രകളില്‍ -
നേട്ടങ്ങള്‍ കൊയ്തു , കൂട്ടി .
ഒടുവില്‍ ലക്‌ഷ്യം കണ്ട നാള്‍ ,
നഷ്ടങ്ങളുടെ - വേലിയേറ്റത്തില്‍ -
ജീവിതം - വഴിമുട്ടി .
ഇവിടെ , വീണ്ടും വെളിച്ചതിലെയ്ക്കുള്ള -
വഴികളില്‍ - നീയും - ഞാനുമറിയാതെ-
മുള്‍വേലികള്‍ പണിതതു ആരാ .......?
സ്നേഹത്തിന്റെ നെറുകയില്‍ -
ഇരുംപാണികള്‍ - തറച്ചു - പ്രണയ
പാങ്ങള്‍ ചങ്ങലയാല്‍ ബന്ധിച്ചു -
നീയും ഞാനും കുംപസരിച്ചിട്ടു -
കാര്യമെന്ത് ............?
നമുക്ക് ഇരു വഴികള്‍ - പിരിയാം .
ഇതില്‍ അധികം ക്ഷമ എനിയ്ക്കില്ല -
നിന്റെ ഓര്‍മ്മകള്‍ മരിയ്ക്കണം -
പിന്നെ എനിക്കുറങ്ങണം .
സുഖ സുഷുപ്തിയില്‍ ആന്ട ഒരുറക്കം .........!
......ഫൈസല്‍ പകല്കു

അഗ്നി കുണ്ടതിലെയ്ക്ക് .

ദാഹ ജലം പോലെയല്ല
പ്രണയം .
ആഹാരം പോലെയുമല്ല .
പ്രാണ -
വായുവിനെക്കാള്‍
വിലയുള്ളത് .
പ്രായവും പക്വതയുമില്ലാത്ത -
ഒരു കുഞ്ഞു - പൈതല്‍ .
അതാവും ഒട്ടുമിക്കതും - പാതി
വഴിയില്‍ - പതറുന്നത് .
കരുതും - കനിവും - പ്രണയത്തിന്റെ
വിജയ സാധ്യതകള്‍ .
കാമവും - കര്‍ക്കശവും
പ്രണയത്തിന്‍ - പരാജയം .
അതാവും - ഇന്നത്തെ പ്രണയങ്ങള്‍ -
ഒട്ടു മുക്കാലും - ഇരുള്‍ വഴികള്‍ -
തിരയുന്നത് .
ഞാന്‍ പ്രണയത്തെ - വളഞ്ഞ വഴി -
ദര്ശിച്ചവന്‍ . അത് നാഗത്തിന്റെ -
വേഴ്ച്ചപോലെ - പിഴച്ചു പോയ കാമം .
മകുടിയൂതി -
മത് പിടിച്ചു - മനസ്സ് വിറ്റു - ജീവിതം വാങ്ങി -
അവളെ - അഗ്നി കുണ്ടതിലെയ്ക്ക് -
തള്ളിയിട്ടു - ചാരമാക്കി
മാറ്റിയവന്‍ .
ഇന്നും ചിരിയ്ക്കുന്നു . കരയുന്നു .
പക്ഷെ - ശാപം ഏറ്റ - ഹൃദയം -
നീറുകയാണ് .
അതില്‍ - വിഷം കലര്‍ന്ന രക്തം .
മൌനമൊരു തേങ്ങല്‍ - വിലാപം
വിഷാദം .
അവസാനവും - അതി രൂക്ഷമായ
വേദനയാല്‍ - അവള്‍ ചൊരിഞ്ഞ -
ശാപ വചനങ്ങള്‍ - പ്രണയവും
പ്രളയമാക്കി - മാറ്റും -
ജീവിതവും -ലക്ഷ്യങ്ങളും - മാറ്റി മറിയ്ക്കും .
ഇത് നഷ്ട പ്രണയം - ദുഷ്ട മനസ്സിന്റെ ........!
*******ഫൈസല്‍ പകല്കുറി ***********

കത്തുന്ന തീയും - ഒഴുന്ന ജലവും .

വന്ദനം ഗുരുവേ . വരാനിരിയ്ക്കുന്ന
വലിയ വിപത്തില്‍ നിന്നുമീ പാവങ്ങള്‍
ഞങ്ങളെ , കാത്തു കൊള്ള ണേ - പിതാവേ .........!

മനം നൊന്തു കരയുമീ അമ്മ തന്‍ -
ദുഃഖം : മക്കളെ ഓര്‍ത്താണ് .
നാടിനെ കീറി മുറിയ്ച്ചും - സമ്പത്ത്
കയ്യാളിയും - നമ്മെ വലയില്‍ വീഴ്ത്തി
നാടിനെ കാക്കുന്ന - നാരദന്മാരെ -
നാശത്തിലേയ്ക്ക് നയിക്കണേ ദൈവമേ .............!

പ്രണയം നടിചിരുള്‍ പരത്തി -
നാണംമില്ലാത്ത - ലീലകള്‍ ആടി
അമ്മയെ പോലും - അറുത് വില്‍ക്കുമീ
ലവ കുശന്മ്മാരെ - തളയ്ക്കണേ -
തമ്പുരാനെ .....................!

കത്തുന്ന തീയും -
ഒഴുന്ന ജലവും -
പ്രാണ വായുവും -
ഉപ്പു വെള്ളവും - ആയുധമാക്കി
നീ പോരാടി ജയിക്കുക -
സത്യവും - ധര്‍മവും കാക്കുക -
കാലത്തിനു അതീതമാം - കരുണാകരാ............!

സ്നേഹമെന്ന -
വാക്കിനെ കഴുത് ഞെരിച്ച
കാടന്മാരുടെ - കാട്ടളത്വവും
ആണ് പെണ്ണാ യീ - നടിയ്ച്ചു - കുലയ്ക്കും
പ്രണയാ അസ്ത്രങ്ങള്‍ - അവന്റെ
മാറിലേയ്ക്ക് - തുളച്ചു കയറട്ടെ -
വിലാപം വിഷാദം -
വെടിഞ്ഞു ഞങ്ങളെ - കലികാല
കുരുക്കില്‍ നിന്നുമൊരു മോചനം -
നല്‍കണേ വേലായുധാ ........................!

ഒരപ്പം ഒരായിരം പേര്‍ക്ക്
വിശപ്പടക്കാന്‍ - വിതറിയ - നാഥാ
മണല്‍ക്കാട്ടില്‍ - മൃഗത്തിനെ
മനുഷ്യനാകുവാന്‍ - പിറന്ന
പ്രവാചകാ - കാണുന്നുവോ ഈ ലോകം -
ഇരുളുന്നതും - മനസ്സ് കറുക്കുന്നതും .
ഒരു വേള നിങ്ങള്‍ മൌനം പാലിയ്ക്കുമെങ്കില്‍ -
നമുക്ക് - ഉയര്‍ത്താം - പുതിയൊരു ലോകം -
നമ്മള്‍ ചത്ത -
നമ്മളില്ലാത്ത - നന്മ തന്‍ ലോകം ..................!
..............ഫൈസല്‍ പകല്കുറി .............................

കാന്ത ഹാരിലെ ഗ്രാമ പ്രവിശ്യയില്‍..

മനുഷ്യന്‍ മൃഗത്തേക്കാള്‍ 
വിലകുറ ന്ജവന്‍ - വിരൂപിയും 
വിവരമില്ലാത്തവനും .
അത് കാണിച്ചു തന്നതും നമ്മള്‍ -
അറിഞ്ഞതും - ധനവും - ശക്തിയും 
കൊണ്ട് മതിമറക്കുന്ന - ഭൂലോക 
പോലീസ് ചമയുന്ന അമേരികയില്‍ നിന്നും .

മുപ്പതു വെള്ളി കാശിനു യെശൂനെ -
ഒറ്റി കൊടുതവന്റെ മുത്തപ്പന് -
സ്നേഹം വിളമ്പി - അത്താഴം കൊടുക്കുന്ന -
അമേരികന്‍ സംസ്കാരം .
ലജ്ജയില്ലാത്ത - സായിപ്പിന് 
മൃഗത്തേക്കാള്‍ ക്രൂരത .

ഇന്നലെ പുലരിയില്‍ -
കാന്തഹാരിലെ
ഗ്രാമ പ്രവിശ്യയില്‍ -
ഭൂലോക പോലീസ് ആടിയ -
ആട്ടത്തില്‍ - പതിനാറു - ജീവന്‍ പൊലിഞ്ഞത് 
അറിഞ്ഞുവോ നിങ്ങള്‍ .

പിഞ്ചു കുഞ്ഞിനെ - കൌമാരം 
കഴിയാത്ത ബാലികയെ - പിച്ചി ചീന്തി 
കടിച്ചു കീറിയ - 
ഇവനെയൊക്കെ - തൂക്കിലേറ്റാന്‍ 
ആര്‍ക്കു കഴിയും .

പഞ്ഞുവായി ജില്ലയില്‍ -
ശവം കരിഞ്ഞു നാറുന്നു - കാറ്റില്‍ .
പാതി വെന്ത - ശരീരങ്ങള്‍ പ്രാണ -
വായുവിനു കൈ കാലിട്ടടിയ്ക്കുന്നു .
പാവം സദ്ദാമിനെ - തൂക്കിലേറ്റിയ 
കരങ്ങളിത്ര - ക്രൂരമോ ........?

മക്കളും കൊച്ചു മക്കളും -
ചാരമായി മാറുന്ന കണ്ടു - വാവിട്ടു -
കരയുന്നു മുത്തശ്ശി മാര്‍ .
ബോധം മറയുന്നു - പാവം അമ്മമാര്‍ .
എന്തിനു വച്ച് പൊറുപ്പിക്കുന്നു - ഈ 
ക്രൂരത - ആര് തടുക്കും - തടയുമീ - നായ്ക്കളെ .

പേ മൂത്ത - ലിഒന്‍ - നായും 
ബാരക് ഒബാമ എന്നാ ചെന്നയ്ക്കും -
മാംസ കഷ്ണങ്ങള്‍ വിളമ്പുന്ന -
കര്സായീ - നിനക്ക് ദൈവം - പണിയുന്നു 
കുരിശു .

അഫ്ഗാനിലെ വരണ്ട -
കാറ്റിനും - വേദന .
മണല് - പെറ്റ - ദുഖവും - 
അമ്മയുടെ കണ്ണ് നീര്രും-
സ്നേഹവും ഒബാമാ നിനക്കറിയില്ല .
അതിനു നിന്റെ അച്ഛനാരെന്നു -
അമ്മയ്ക്ക് പോലുമറിയില്ല .

ദൈവം മരിച്ചിട്ടില്ല - മറവിയുമില്ല
പണ്ടൊക്കെ - ഒത്തിരി കഴിഞ്ഞു .
ഇപ്പൊ - അപ്പോള്‍ത്തന്നെ പ്രതികരിയ്ക്കുന്നു -
ദൈവം .
അമേരിക്കെ -
നിന്നെ ഭസ്മമാക്കാന്‍ -
വരും ഒരു വജ്രായുധം . അന്ന് നീ 
എരിതീയില്‍ - കിടന്നു പിടയും .
അതിനിനി അതിക കാലമില്ല .
**********ഫൈസല്‍ പകല്കുറി **************

അമ്മെ - ഇവര്‍ക്കറിയില്ല ..

  1. മൌനത്തിന്റെ 
    കാലം കഴിഞ്ഞു സുഹൃത്തേ .
    അവള്‍ വരുകയാണ് .
    അവളില്‍ തുടിയ്ക്കുന്ന വികാരങ്ങള്‍ -
    നമ്മള്‍ മനസ്സാലെ -
    ഉള്‍ക്കൊള്ളുവാന്‍ അറിയേണം .

    ഞാന്‍ ചിതഭ്രമതാല്‍ -
    ചിലയ്ക്കുകയല്ല .
    നിങ്ങളില്‍ തുടിയ്ക്കുന്ന ജീവന്റെ -
    ഉല്പത്തി -
    അമ്മെ - ഇവര്‍ക്കറിയില്ല .
    ഒരു കുഞ്ഞി കാലിനു - നേര്‍ച്ചകള്‍ ആയിരം .
    നോയംബുകള്‍ ഒത്തിരി .
    അപ്പോഴും ചിന്തയില്‍ ശാസ്ത്രവും - ഭോഗവും .

    ഭോഗിയ്ക്കുംപോള്‍ -
    ബീജങ്ങളില്‍ തുടിയ്ക്കുന്ന ജീവനില്‍ -
    നിന്റെ മനസ്സ് .
    അത് നിന്റെ ചെയ്തികള്‍ക്ക് -
    സമം .
    നീ ആരാണ് മനുഷ്യാ .
    നിന്നില്‍ - എന്നാണു മനുഷ്യത്വം
    മരിച്ചത്.

    ധനം .
    അത് നിന്നെ ഒരു വിലകുറഞ്ഞ -
    വേശ്യയാക്ക്കി .
    തെരുവില്‍ -
    പണം കായ്ക്കുന്ന - മരമെന്ന - പുരുഷന്റെ
    പിന്നാലെ ഓടുന്ന - വേശ്യ .
    ധനം - വില കുറഞ്ഞ
    ഉച്ചിഷ്ടം .
    അത് നിന്റെ മനസ്സിനെ -
    നന്മയെ കൊല്ലുന്നു.

    പ്രളയം -
    അത് സത്യം .
    പുരാണങ്ങള്‍ - നിന്നിലെ ധനം -
    തിരസ്കരിക്കുന്നു .
    അത് പോലെ നീ ദൈവത്തെയും -
    എന്തും വില കൊടുത്തു വാങ്ങാം -
    എന്നാ നിന്റെ ചിന്തയില്‍ -
    കരടു വീണത് - സുനാമി യാല്‍ .

    ധനമുള്ളവന്‍ -
    പള്ളിയുടെ ഭാരവാഹി .
    പണമുള്ളവന്‍ - അമ്പല ഭരണം കയ്യാളുന്നവന്‍ .
    തങ്ക കുരിശു പള്ളിയ്ക്ക് നേരുന്നവന്‍ -
    പുണ്യവാളന്‍ .
    ഇതിനൊക്കെ -
    കൂട്ട് നില്‍ക്കുന്നവന്‍ -
    പാവപ്പെട്ടവന്‍ . അത്താഴ പട്ടിണി കാരന്‍ .

    ദൈവമേ -
    തൊടുകൂ - ജലാസ്ത്രം -
    അഗ്നിയാല്‍ .
    ദൈവമേ - രക്ഷിയ്കൂ -ജീവിയ്ക്കാന്‍
    പെടാ പാട് പെടുന്നവനെ -
    ഈ ജീവിതത്തില്‍ നിന്നും -
    മരണത്തിലേയ്ക്ക് -
    നയിക്കൂ - ദൈവമേ .................!
    &&&&&&&&&&&&&&&&&ഫൈസല്‍ പകല്കുറി &&&&&&&&&


ഞാന്‍ വെറുമൊരു പുഴു ...

എന്റെ കണ്ണട
കൈമോശം വന്നു എന്ന് ഒരിയ്ക്കല്‍
ഞാന്‍ പറഞ്ഞു .
ഇതാ അത് കിട്ടിയെന്നും
അതില്ലോടെ നോക്കിയാല്‍
കാണുന്നത് - മുഴുവന്‍
പ്രണയ ചെഷ്ടകലാനെന്നും -
പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല
അത് വേണമെന്നും എനിക്കാഗ്രഹമില്ല .

ഞാന്‍ വെറുമൊരു പുഴു .
പുറത്തു തട്ടിയാല്‍ ചൊറിയും
കാണുവാന്‍ അഴകുള്ള വെറുമൊരു പുഴു .

പക്ഷെ - ഈ ചൊറി
എന്റെ നെഞ്ചില്‍ പിടയുന്ന
ജീവിതത്തിന്‍ - കലികാല
ജല്പനങ്ങള്‍ .
ഈ ചൊറി വെകിളി പിടിച്ച
ജീവിതത്തിന്‍ - അന്തര്‍ മുഖം

നിങ്ങലറിയുക
നിങ്ങള്‍ തന്നെ ചിന്തിച്ചു
നിങ്ങളില്‍ ഭ്രാന്തിന്റെ
അമ്ശമുന്ടെങ്കില്‍ -
നിങ്ങളില്‍ മനുഷ്യന്റെ വിത്ത് പാകാം .
ആ ഭ്രാന്തിലൂടെ
നമുക്ക് പിരക്കാനിരിയ്ക്കുന്ന -
തൈകളോട് - പറയുക
ഉണ്ണീ - കാലം മാറിപ്പോയി .

ഈ കൈമോശം വന്ന
കണ്ണടയില്‍ കൂടി നോക്കിയാല്‍
കാണുന്നത് ഞാന്‍ പറഞ്ഞു .
ഇനി നിങ്ങള്‍ നോക്കൂ .
ഞാനിത് കടം തരാം .
.............ഫൈസല്‍ പകല്കുറി .......