2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തടവില്‍


എന്തിനാണിതൊക്കെ .
എന്റെയും നിന്റെയും -
നെഞ്ചില്കത്തുന്ന ചിന്തകള്‍ 
മാത്രമുള്ളപ്പോള്‍ .
പ്രണയക്കെടുതികള്‍ ,
സ്നേഹ കുരുതികള്‍ ,
ഇഷ്ട ബന്ധുക്കളുടെ മരണ 
യാത്രകള്‍ - ഇങ്ങനെ ഓരോരോ 
വിലാപങ്ങളില്ഇനിയുമോടുങ്ങുവാന്‍ ,
വേണ്ട , നമ്മുക്കിനി പിരിയാം -
മണല്തിട്ടയിന്മേല്‍ 
ചോറും കറിയും വയ്ച്ചതും 
മണല്കൊട്ടാരം പണിതു 
അതില്അന്തിയുറങ്ങാന്കൊതിച്ചതും -
വ്യാമോഹമായി കണ്ടു 
കണ്ണടയ്ക്കാം .
മിഴികള്പതിയെ അടയുമ്പോള്‍ 
നിറ കണ്ണില്തുളുംപിയോഴുകിയ
ഉപ്പു നീര്‍ -
നാവോട് ചേര്ത്ത് - രുചിച് 
അമര്തിക്കരയാം .
മോഹങ്ങള്താനേ മരണം 
വരിയ്ക്കുംപോള്വരികളില്‍ 
വിഷാദം അറിയാതെ പടരുന്നു .
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു 
അകലാന്എന്തിനീ ജീവിതം 
വെറുതെ കഴിക്കുന്നു .
ചേരാത്ത -
ഇണകളില്‍  ചത്ത പ്രണയവും 
പൊയ്പോയ സ്നേഹവും 
മോഹ ഭങ്ങങ്ങളായി ഉരുകുന്നു 
കന്നി വെയില്കണികളില്‍ .
എന്തിനു നമ്മള്കൊതിയ്ക്കുന്നു 
ഇങ്ങനെ -
വിധിയ്ക്കുന്ന ദൈവത്തിനു 
മനസ്സാക്ഷി ഇല്ലങ്കില്‍ .
പിരിയാം - അകലാം 
അങ്ങ് ദൂരെയൊരു കൂട്ടില്‍ 
ഏതോ ഇണക്കിളികള്ഉപേക്ഷിച്ച 
തടവില്‍ . ..................!
.........faisal pakalkuri 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ