2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഇരുള്‍ പക്ഷികള്‍ക്ക്
ഇണ ചേരാന്‍ ഇലകള്‍ കൊഴിഞ്ഞ
മരമുണ്ട് . ഹൃദയമില്ലാത്ത നിനക്ക്
പ്രണയിയ്ക്കാന്‍ അനാഥനായ ഞാനോ .
വസന്തം വന്നിട്ടും മഞ്ഞു പൊഴിഞ്ഞിട്ടും
പക്ഷികള്‍ പ്രണയിച്ചു തീര്‍ന്നില്ല .
പക്ഷേങ്കില്‍ -
നിനക്ക് എന്റെ ശവപെട്ടി പണിഞ്ഞു
തീരുന്നതിനു മുന്‍പേ മടുത്തു എന്നെ .
നിയമവും , നിയതിയും നീയും -
ഒന്ന് തന്നെയാണെന്ന് ഞാനറിയുന്നു .
അറിഞ്ഞത് വളരെ വൈകി .
എഴുതാന്‍ അതിലും വൈകിയത് -
നീയും ഞാനുമാല്ലാതെ - മറ്റുള്ളവര്‍
എന്ത് കരുതും എന്ന് ചിന്തയില്‍
വെറുതെ വന്നു നിറഞ്ഞതിനാല്‍ .
ശരിയാണ് .
അവര്‍ എന്ത് ചെയ്യുന്നു എന്ന
അറിവ് എനിയ്ക്ക് വേണ്ട .
ജീവിതം അത് നിനക്കും അവര്‍ക്കും
നിലയില്ലാ കയങ്ങള്‍ .
എനിയ്ക്ക് മറിച്ചും .
പ്രഷുബ്ധമായ മനസ്സുകളില്‍ വെറുതെ
തീ കൂട്ടി ഇഷ്ടങ്ങള്‍ കായുന്നവര്‍ നിങ്ങള്‍ .
ഞാന്‍ അങ്ങനെയല്ല .
കത്തുന്ന തീ കെടുത്തുവാന്‍ കണ്ണുനീര്‍ -
തേടുന്നവന്‍ .
പ്രണയം ഒടുങ്ങാത്ത വിഷയമാണ് .
അവിടെ പ്രായമോ പ്രാരാബ്ധമോ
പക്വതയോ വരുന്നുള്ള .
എങ്കിലും ചോരയുടെ നിറം
മാറുന്നില്ല . ചിന്തയുടെ നിറവും
അതെ ചുവപ്പ് തന്നെ .
നീ ഇനിയും പഠിയ്ക്കേണ്ടി ഇരിക്കുന്നു .
പ്രണയത്തിന്‍ - അര്‍ഥം .
അത് കഴിഞ്ഞു നമുക്ക് പ്രണയിക്കാം .
ഞാനിവിടെയില്ലങ്കില്‍ -
നീ നോക്കൂ സെമിത്തേരിയില്‍ .............!
@@@@@  ഫൈസല്‍ പകല്കുറി -------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ