2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വികാരം ....

ഇന്നിന്റെ രോദനം -
ഇന്നലെ കിനാവില്‍ കണ്ടുവോ
സഖീ നീ .........?
ഇന്നലെ നമ്മള്‍ ഉയര്‍ത്തിയ
കൊടിമര ചില്ലയില്‍ -
നിറമില്ലാത്ത ഒരു കൊടിക്കൂറ -
പറക്കുന്നു .
വന്നുപോയവര്‍ -
മിഴിച്ചു നോക്കുന്നു .
ആ കൊടിമര ക്കൊമ്പില്‍ -
എന്നോ നിറഭേദം വന്ന ചിറകുകള്‍ -
ചിക്കി ഉണക്കാന്‍ പറന്നിറങ്ങിയ
ഇണക്കിളികള്‍ , പ്രണയത്തിന്‍
ചേഷ്ടകള്‍ ,
തോളോട് തോള്‍ ചേര്‍ന്ന് - കുറുകി
അടുക്കുന്നു .
നമ്മളില്‍ നിന്നും വിഭിന്നമാം -
ചിന്തകള്‍ - ഭാവങ്ങള്‍ .
നമ്മള്‍ക്കിതൊക്കെ - മടുപ്പ് തോന്നിയ
വികാരം .
നമുക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന -
കൊടിമരം വേണ്ടിനി - പണം - കായ്ക്കുന്ന
മറു മരം മതിയിനി .
മടുത്ത പ്രണയവും -
കടുത്ത ധന മോഹവും -
കുഴിയില്‍ വീഴ്ത്താതെ നോക്കുക .
നമുക്ക് പിരിയാം -
കിനാവുകള്‍ കാണാതെ .
മൌനം - മാത്രം മരണം -
വരെയും .........!
......ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ