2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അതിര്കവിഞ്ഞ പ്രണയം .....

അളവറ്റ സ്നേഹം 
അതിര്കവിഞ്ഞ പ്രണയം 
അത് പോല്‍ വിചിത്രം 
അത് നിന്റെ ജീവിതം .
തുണ ചൊല്ലി ഞാന്‍ വന്നു .
ഇണപോലെ നിനച്ചു 
നിധിപോലെ കാത്തു നിന്‍
ഹൃദയം -ഈ കൈകളാല്‍ .
ഒരു ചെറു നൊമ്പരം
പോലും ഏല്‍ക്കാതെ
കാറ്റും - മഴയും
വെയിലും കുളിര്പോലും
പുണരാതെ -
നിന്‍ മിഴികള്‍ നനയാതെ
അരികത്തു ഞാന്‍ നിന്ന് -
അതിലുരുകി ഒരു മെഴുകുതിരി പോലെ .
എരിയുന്ന കനവുകള്‍
ഇടനെഞ്ഞു ചേര്‍ത്ത് ഞാന്‍
കയ്പ്പും മധുരവും നിയറിയാതെ
കുടിച്ചു ഞാന്‍ .
ഇനിയിത് വയ്യ ഈ സ്നേഹം
നീ അറിയുകയില്ലങ്കില്‍ -
അരുതാത്ത കാര്യങ്ങള്‍ -
നീ അറിയാതെ വരിച്ചീടും.
ഒരു ദളം മാത്രം കൊഴിയാതെ
കാത്തു വയ്കാം ഞാന്‍ -
ഒരുവേള നീ -
വൈകുന്നു എങ്കില്‍ ........!
......................................
...ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ