പ്രപഞ്ചമേ പൂക്കളെ
ഒത്തിരി സ്നേഹത്തിന്‍
പൂചെണ്ടുമെന്തിയെന്‍
അരികതനയുന്ന -
സുഹൃത്തേ നിനക്കും
അകലേയ്ക്ക്
മാഞ്ഞയെന്‍ സഖിയെ നിനക്കും
ഇനിയാര് ബാക്കി
എന്ന് ചിന്തിയ്ക്ക വേണ്ട
ഇഹത്തിലും പരത്തിലും
സര്‍വ ചരാചരങ്ങള്‍ക്കും - നിങ്ങള്‍ക്കും .
കത്തുന്ന കിനാവുകളില്‍
കറുപ്പ് ചേര്‍ത്ത്
കാപട്ട്യത്തെ കരിയ്ക്കുന്ന
മനസ്സേ , വന്ദനം വന്ദനം .
ഒരുവേള
ഒന്നെങ്കിലും വിട്ടു പോയെങ്കില്‍
അവര്‍ക്കുമീ എനിയ്ക്കും
വേദനയില്ലാത്ത
ലോകം പണിയുക .
വിലാപമില്ലാത്ത
തീരം തരുക നീ .
വിടചൊല്ലുവാന്‍
നേരമായിനി .
വിധവയ്ക്കും വിധിയ്ക്കും
വിട .
നിലാവിനും നക്ഷത്രന്ള്‍ക്കും
വിട .
ഭൂമിയ്ക്കും അവളുടെ
കാമുകന്‍ കടലിനും വിട .
സന്ധ്യക്കും ഇരുളിനും
ഇരുള്‍ ബാധിച്ച മനസ്സുകള്‍ക്കും വിട .
എങ്കിലും ഒടുവിലായി
എന്നെ പ്രണയിയ്ക്കുന്ന
നിനക്കും നിന്റെ സത്യത്തിനും
സ്നേഹത്തിനും മാത്രം -
ഞാന്‍ വിട പറയാതെ കാത്തിരിയ്ക്കുന്നു .
......................................................
നന്മയും ഐശ്വര്യവും നേരുന്ന -
ഫൈസല്‍ പകല്കുറി
ഒത്തിരി സ്നേഹത്തിന്‍
പൂചെണ്ടുമെന്തിയെന്‍
അരികതനയുന്ന -
സുഹൃത്തേ നിനക്കും
അകലേയ്ക്ക്
മാഞ്ഞയെന്‍ സഖിയെ നിനക്കും
ഇനിയാര് ബാക്കി
എന്ന് ചിന്തിയ്ക്ക വേണ്ട
ഇഹത്തിലും പരത്തിലും
സര്‍വ ചരാചരങ്ങള്‍ക്കും - നിങ്ങള്‍ക്കും .
കത്തുന്ന കിനാവുകളില്‍
കറുപ്പ് ചേര്‍ത്ത്
കാപട്ട്യത്തെ കരിയ്ക്കുന്ന
മനസ്സേ , വന്ദനം വന്ദനം .
ഒരുവേള
ഒന്നെങ്കിലും വിട്ടു പോയെങ്കില്‍
അവര്‍ക്കുമീ എനിയ്ക്കും
വേദനയില്ലാത്ത
ലോകം പണിയുക .
വിലാപമില്ലാത്ത
തീരം തരുക നീ .
വിടചൊല്ലുവാന്‍
നേരമായിനി .
വിധവയ്ക്കും വിധിയ്ക്കും
വിട .
നിലാവിനും നക്ഷത്രന്ള്‍ക്കും
വിട .
ഭൂമിയ്ക്കും അവളുടെ
കാമുകന്‍ കടലിനും വിട .
സന്ധ്യക്കും ഇരുളിനും
ഇരുള്‍ ബാധിച്ച മനസ്സുകള്‍ക്കും വിട .
എങ്കിലും ഒടുവിലായി
എന്നെ പ്രണയിയ്ക്കുന്ന
നിനക്കും നിന്റെ സത്യത്തിനും
സ്നേഹത്തിനും മാത്രം -
ഞാന്‍ വിട പറയാതെ കാത്തിരിയ്ക്കുന്നു .
......................................................
നന്മയും ഐശ്വര്യവും നേരുന്ന -
ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ