വരണ്ട കാറ്റിലും
ഉരുണ്ട ഭൂമിയിലും
നീല കടലിലും
നീലാകാശത്തിലും
പൂവിലും പുഴയിലും നിന്നിലും
എന്നിലും പ്രണയമുണ്ട് .
നിശ്വാസ ധാരയിലും
ഹൃദയത്തിലും , മഴയിലും
മഴവില്ലിലും
മനുഷ്യനിലും സ്നേഹമുണ്ട് .
നിന്നില്‍ മാത്രം ഞാനത് -
കണ്ടില്ല .
മറവിയുടെ
പര്യായമായ അരണയുടെ
മനസ്സ് ദൈവം എനിക്കടുത്ത
ജന്മത്തില്‍ തന്നിരുന്നുവെങ്കില്‍ .
കൊതിയ്ക്കാം .
വിധി പോലെ .
നിനക്ക് മരണമില്ല .
പ്രണയം ഉള്ളിടുതോളം .
നീ ഉള്ള കാലത്തോളം പ്രണയവും മരിയ്ക്കില്ല .
നിന്നില്‍ എരിഞ്ഞടങ്ങിയ -
ജീവിതങ്ങളില്‍ -
നീ തള്ളിയ
മൃത ശരീരങ്ങളില്‍
ഒരു രക്ഷസ്സ് ജനിയ്ക്കുകയാനെങ്കില്‍
നിനക്ക് വംശ നാശം വരും .
നീ ആരാ .....?
ഞാനും നീയുമാണോ .
എങ്കില്‍ നമുക്ക് പ്രണയിക്കേണ്ട .
ആണും പെണ്ണും പ്രണയിയ്ക്കാന്‍
പറ്റിയ കാലമല്ല ഇത് .
കാലത്തിന്റെ നെറുകയില്‍ ഒരിരുംപാണി
തറച്ചു തളയ്ക്കാം നമുക്കിനി
അങ്ങനെ പ്രണയം കിനാവുകളില്‍
മാത്രമാകട്ടെ ...................!
......ശുഭ രാത്രി ......ഫൈസല്‍ പകല്കുറി
ഉരുണ്ട ഭൂമിയിലും
നീല കടലിലും
നീലാകാശത്തിലും
പൂവിലും പുഴയിലും നിന്നിലും
എന്നിലും പ്രണയമുണ്ട് .
നിശ്വാസ ധാരയിലും
ഹൃദയത്തിലും , മഴയിലും
മഴവില്ലിലും
മനുഷ്യനിലും സ്നേഹമുണ്ട് .
നിന്നില്‍ മാത്രം ഞാനത് -
കണ്ടില്ല .
മറവിയുടെ
പര്യായമായ അരണയുടെ
മനസ്സ് ദൈവം എനിക്കടുത്ത
ജന്മത്തില്‍ തന്നിരുന്നുവെങ്കില്‍ .
കൊതിയ്ക്കാം .
വിധി പോലെ .
നിനക്ക് മരണമില്ല .
പ്രണയം ഉള്ളിടുതോളം .
നീ ഉള്ള കാലത്തോളം പ്രണയവും മരിയ്ക്കില്ല .
നിന്നില്‍ എരിഞ്ഞടങ്ങിയ -
ജീവിതങ്ങളില്‍ -
നീ തള്ളിയ
മൃത ശരീരങ്ങളില്‍
ഒരു രക്ഷസ്സ് ജനിയ്ക്കുകയാനെങ്കില്‍
നിനക്ക് വംശ നാശം വരും .
നീ ആരാ .....?
ഞാനും നീയുമാണോ .
എങ്കില്‍ നമുക്ക് പ്രണയിക്കേണ്ട .
ആണും പെണ്ണും പ്രണയിയ്ക്കാന്‍
പറ്റിയ കാലമല്ല ഇത് .
കാലത്തിന്റെ നെറുകയില്‍ ഒരിരുംപാണി
തറച്ചു തളയ്ക്കാം നമുക്കിനി
അങ്ങനെ പ്രണയം കിനാവുകളില്‍
മാത്രമാകട്ടെ ...................!
......ശുഭ രാത്രി ......ഫൈസല്‍ പകല്കുറി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ