2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വെളിച്ചം ......

വെളിച്ചം പരക്കുന്നതെയില്ല
സൂര്യന്‍ നോവുകളിലാണ് .
മന്താരം - മനസ്സിന്റെ
വിങ്ങലാണ് .
പ്രകൃതിയുടെ വിലാപവും .
നീ എവിടെയാണിപ്പോള്‍ .
ഒരു പക്ഷെ ഒരു " ദുരന്ത "-
നാടകത്തിനു തിരശീല
ഉയരുകയാണോ ............?
പ്രളയങ്ങള്‍ക്ക് - മുന്‍പ്
മൂകത - വേണ്ടി വരും .
അതാണല്ലോ - ജല
പ്രളയത്തിനു തൊട്ടു മുന്നേ -
പ്രപഞ്ചം ചിന്തയാല്‍ ഉരുകിയത് .
അഗ്നി പ്രളയത്തിനു -
തൊട്ടു മുന്‍പ് - സൂര്യന്‍ തെങ്ങിയത് .
ഇതൊന്നും കാണാന്‍ -
നമുക്ക് കണ്ണുകളില്ല .
വേണ്ട .
ഞാനൊന്നും പറയുന്നില്ല .
പ്രണയ പ്രലയതാല്‍ - ഹൃദയത്തിന്റെ
ലോല ഭിത്തികള്‍ -
തകര്ന്നവരാണ് - നമ്മളിലധികവും .
നീ - കരയരരുത് .
ഞാന്‍ മാത്രം ജീവിചിരിയ്ക്കുന്നത്
കര്‍മങ്ങളില്‍ - ദാക്ഷിണ്യം
ഇല്ലായ്മ .
നമ്മള്‍ - കണ്ണുകളില്‍
കനല്‍ നിറച്ചു കാത്തിരുന്നാലും
കിട്ടാത്തത് -
നാം അറിയാതെ വരും .
കാത്തിരിയ്ക്കുക - കണ്ണുകള്‍
വേദനിയ്ക്കട്ടെ ..........................................!
.........ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ