2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ആമുഖം ....

എന്റെ എഴുത്തുകള്‍ക്ക് ഇരുളിന്റെ നിറമാണ് .
ഒറ്റയാനായി കഴിച്ച , ബാല്യവും സ്നേഹിക്കാനും
സ്നേഹിയ്ക്കപെടുവാനും കഴിഞ്ഞ കൌമാരവും -
നഷ്ട ദുഖങ്ങളുടെ -
പൊലിഞ്ഞു പോയ -
കിനാവുകളുടെ ഭാണ്ടവും പേറി ദേശാടനം -
നടത്തിയ , യൌവനവും -
ഇവയെല്ലാം അനുഭവങ്ങളുടെ -
കലവറയാണ് - എനിയ്ക്ക് .
അമ്മയുടെയും - അച്ഛന്റെയും മരണം എന്നില്‍ -
ഉളവാക്കിയ - ദുഃഖം സ്ഥായിയായ - ഒരു വിലാപമായി .
അമ്മ എനിയ്ക്ക് ദൈവമായിരുന്നു .
ദൈവം അമ്മയും .
ബ്രിട്ടീഷ്‌ ചിട്ടകളില്‍ സ്നേഹം മനസ്സില്‍ സൂക്ഷിച്ചു -
പുറത്ത് കാട്ടാതെ - ശാസിച്ച അച്ഛനും -
ഓരോ അണുവിലും - സ്നേഹം തുടിയ്ക്കണം എന്ന് പഠിപ്പിച്ച -
അമ്മയും - " എന്റെ ജീവിതത്തില്‍ " ഒരുപാട് -
സ്വാധീനം ചെലുത്തി.
സഹോദരിമാരും , ചേട്ടനുമൊക്കെ -
എന്നില്‍ ഒരു പുതിയ ലോകം കെട്ടി പടുക്കുവാന്‍ -
ശ്രമിച്ചപ്പോള്‍ -
ആളു കൂട്ടത്തിലും തനിയെ - എന്നാ വികാരവുമായി -
കവിഅരങ്ങുകളിലും - നാടക സദസ്സുകളിലും
തെണ്ടി നടന്നു .
എങ്ങുമെത്താതെ - ഒടുവില്‍
ദേശാടന പകുതിയില്‍ - അവളെ ഞാന്‍ കണ്ടു .
അവളില്‍ നിന്നും ഞാന്‍ ഉയര്‍ന്നു പൊങ്ങി .
ആകാശങ്ങള്‍ -
വെട്ടി പിടിയ്ക്കുകയും -
ആഗ്രഹങ്ങള്‍ സഫലീകരിക്കപെടുകയും - ചെയ്തു
കഴിഞ്ഞപ്പോള്‍ - അറിഞ്ഞു .
എനിയ്ക്ക് നഷ്ട്ടമായത് - ഇനി
ഒരിയ്ക്കലും മടക്കി കിട്ടില്ല .
അങ്ങനെ - ഞാന്‍ എഴുതി .
എന്റെ സ്വകാര്യതയില്‍ നിന്നും................................!
എന്റെ മാത്രം .........!
എന്നെ സ്നേഹിക്കുന്ന നിങ്ങള്‍ക്കായി -
ഇത് സമര്‍പ്പിയ്ക്കുന്നു ......!
സസ്നേഹം - ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ