2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ചുവപ്പ് ......

ചുവപ്പില്‍ പൊതിഞ്ഞ
ഈ പ്രണയ ലേഖനം -
പ്രണയ കാലത്തെ പാരിതോഷികം .
നിനക്കാണ് .
നീ എന്നെ , പിരിഞ്ഞു പോയതില്‍ -
പിന്നെ ഞാന്‍ , അകലങ്ങള്‍ -
താണ്ടി , ഒരു മരുഭൂമിയില്‍ -
ജീവിതം തുലയ്ച്ചു .
നിന്റെ സ്മരണയ്ക്കായി -
ഞാന്‍ വേള്‍ക്കാന്‍ തുനിഞ്ഞത്
കിടചില്ലയെനിയ്ക്ക് .
പിന്നെയോ - ശവം നാറി -
പൂവിന്റെ നിറമുള്ള ഒരു -
പെണ്ണിനെ - ഞാന്‍
എന്റെ സഖിയാക്കി .
അത് , നിന്നോടുള്ള - പ്രായ ചിതം .
ചത്ത്‌ ജീവിച്ചു കാലങ്ങള്‍ -
മൃത പ്രായനാകി -
ഞാന്‍ അജയ്യനെന്ന ഭാവത്തില്‍ -
നടന്നു നീങ്ങി .
പ്രണയം - വില്‍ക്കുന്ന
ചന്തയില്‍ - മീനിന്റെ - കൂട്ടത്തില്‍
നിന്നെയും കണ്ടു ഞാന്‍ -
വില്‍ക്കുവാന്‍ ,
പൊട്ടി പൊളിഞ്ഞ മനസ്സുമായി -
മടങ്ങി ഞാനീ -
സഖിയ്ക്ക്‌ - പണിഞ്ഞ
സ്മാരകത്തില്‍ .
വേണ്ട ജീവിതം - ഇനി
ഈ കലികാലം -
കൊന്നു തിന്നട്ടെ - എന്നെയും
നിന്നെയും ...................!
.........ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ