2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

നല്ലകാലങ്ങള്‍ ....

നന്ദിയോടെ സ്മരിയ്ക്കാം 
നല്ലകാലങ്ങള്‍ .
പകലിന്റെ തുടക്കവും 
ഒടുക്കവും പോലവേ 
ദൈഘ്യം കുറയുന്നു ജീവിതം 
അതസ്തമിയ്ക്കും മുന്‍പ്
നല്ലതും ചീത്തയും
തിരിച്ചറിയാനുള്ള വിവേകം
നേടിയെടുക്കണം നമ്മള്‍ .
സ്നേഹം നിര്‍ലോഭമായി
നിര്‍ഗമിയ്ക്കുകയാനെങ്കില്‍
പ്രപഞ്ചവും മനുഷ്യനും തമ്മിലൊരു
ധാരണ കൈവന്നീടും - കണിശം .
പ്രണയം
വില്‍ക്കുവാന്‍
പതിവൃതകള്‍
പണിപ്പെടുമ്പോള്‍ - സദയം
ശ്രമിയ്ക്കൂ
സത്യം നീതി ദയ ഇവകളില്‍ .
നമുക്ക് നമ്മെ
തിരിച്ചറിവിന് കൊടുത്തു
വിളയിക്കാം നൂറുമേനി .
ജീവിതം സുന്ദരം സുരഭിലം സുതാര്യമാക്കാം .........!
......................ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ