2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഞാന്‍ വെറുമൊരു പുഴു ...

എന്റെ കണ്ണട
കൈമോശം വന്നു എന്ന് ഒരിയ്ക്കല്‍
ഞാന്‍ പറഞ്ഞു .
ഇതാ അത് കിട്ടിയെന്നും
അതില്ലോടെ നോക്കിയാല്‍
കാണുന്നത് - മുഴുവന്‍
പ്രണയ ചെഷ്ടകലാനെന്നും -
പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല
അത് വേണമെന്നും എനിക്കാഗ്രഹമില്ല .

ഞാന്‍ വെറുമൊരു പുഴു .
പുറത്തു തട്ടിയാല്‍ ചൊറിയും
കാണുവാന്‍ അഴകുള്ള വെറുമൊരു പുഴു .

പക്ഷെ - ഈ ചൊറി
എന്റെ നെഞ്ചില്‍ പിടയുന്ന
ജീവിതത്തിന്‍ - കലികാല
ജല്പനങ്ങള്‍ .
ഈ ചൊറി വെകിളി പിടിച്ച
ജീവിതത്തിന്‍ - അന്തര്‍ മുഖം

നിങ്ങലറിയുക
നിങ്ങള്‍ തന്നെ ചിന്തിച്ചു
നിങ്ങളില്‍ ഭ്രാന്തിന്റെ
അമ്ശമുന്ടെങ്കില്‍ -
നിങ്ങളില്‍ മനുഷ്യന്റെ വിത്ത് പാകാം .
ആ ഭ്രാന്തിലൂടെ
നമുക്ക് പിരക്കാനിരിയ്ക്കുന്ന -
തൈകളോട് - പറയുക
ഉണ്ണീ - കാലം മാറിപ്പോയി .

ഈ കൈമോശം വന്ന
കണ്ണടയില്‍ കൂടി നോക്കിയാല്‍
കാണുന്നത് ഞാന്‍ പറഞ്ഞു .
ഇനി നിങ്ങള്‍ നോക്കൂ .
ഞാനിത് കടം തരാം .
.............ഫൈസല്‍ പകല്കുറി .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ