2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അമ്മെ - ഇവര്‍ക്കറിയില്ല ..

  1. മൌനത്തിന്റെ 
    കാലം കഴിഞ്ഞു സുഹൃത്തേ .
    അവള്‍ വരുകയാണ് .
    അവളില്‍ തുടിയ്ക്കുന്ന വികാരങ്ങള്‍ -
    നമ്മള്‍ മനസ്സാലെ -
    ഉള്‍ക്കൊള്ളുവാന്‍ അറിയേണം .

    ഞാന്‍ ചിതഭ്രമതാല്‍ -
    ചിലയ്ക്കുകയല്ല .
    നിങ്ങളില്‍ തുടിയ്ക്കുന്ന ജീവന്റെ -
    ഉല്പത്തി -
    അമ്മെ - ഇവര്‍ക്കറിയില്ല .
    ഒരു കുഞ്ഞി കാലിനു - നേര്‍ച്ചകള്‍ ആയിരം .
    നോയംബുകള്‍ ഒത്തിരി .
    അപ്പോഴും ചിന്തയില്‍ ശാസ്ത്രവും - ഭോഗവും .

    ഭോഗിയ്ക്കുംപോള്‍ -
    ബീജങ്ങളില്‍ തുടിയ്ക്കുന്ന ജീവനില്‍ -
    നിന്റെ മനസ്സ് .
    അത് നിന്റെ ചെയ്തികള്‍ക്ക് -
    സമം .
    നീ ആരാണ് മനുഷ്യാ .
    നിന്നില്‍ - എന്നാണു മനുഷ്യത്വം
    മരിച്ചത്.

    ധനം .
    അത് നിന്നെ ഒരു വിലകുറഞ്ഞ -
    വേശ്യയാക്ക്കി .
    തെരുവില്‍ -
    പണം കായ്ക്കുന്ന - മരമെന്ന - പുരുഷന്റെ
    പിന്നാലെ ഓടുന്ന - വേശ്യ .
    ധനം - വില കുറഞ്ഞ
    ഉച്ചിഷ്ടം .
    അത് നിന്റെ മനസ്സിനെ -
    നന്മയെ കൊല്ലുന്നു.

    പ്രളയം -
    അത് സത്യം .
    പുരാണങ്ങള്‍ - നിന്നിലെ ധനം -
    തിരസ്കരിക്കുന്നു .
    അത് പോലെ നീ ദൈവത്തെയും -
    എന്തും വില കൊടുത്തു വാങ്ങാം -
    എന്നാ നിന്റെ ചിന്തയില്‍ -
    കരടു വീണത് - സുനാമി യാല്‍ .

    ധനമുള്ളവന്‍ -
    പള്ളിയുടെ ഭാരവാഹി .
    പണമുള്ളവന്‍ - അമ്പല ഭരണം കയ്യാളുന്നവന്‍ .
    തങ്ക കുരിശു പള്ളിയ്ക്ക് നേരുന്നവന്‍ -
    പുണ്യവാളന്‍ .
    ഇതിനൊക്കെ -
    കൂട്ട് നില്‍ക്കുന്നവന്‍ -
    പാവപ്പെട്ടവന്‍ . അത്താഴ പട്ടിണി കാരന്‍ .

    ദൈവമേ -
    തൊടുകൂ - ജലാസ്ത്രം -
    അഗ്നിയാല്‍ .
    ദൈവമേ - രക്ഷിയ്കൂ -ജീവിയ്ക്കാന്‍
    പെടാ പാട് പെടുന്നവനെ -
    ഈ ജീവിതത്തില്‍ നിന്നും -
    മരണത്തിലേയ്ക്ക് -
    നയിക്കൂ - ദൈവമേ .................!
    &&&&&&&&&&&&&&&&&ഫൈസല്‍ പകല്കുറി &&&&&&&&&


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ