2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

മരിച്ചു പോയ സുഹൃത്തുക്കള്‍ക്ക്

മരിച്ചു പോയ
സുഹൃത്തുക്കള്‍ക്ക് .
നിങ്ങളില്‍ ആരാണ് എന്നെ
അധികം പ്രണയിച്ചത് ..?
ഓര്‍മകളില്‍ മധുരം നിറച്ചു
തന്നത് ..............?
ജീവിതം വിലയ്ക്ക് തന്നത് .
വഴികളില്‍ എരിയുന്ന അഗ്നിയുടെ -
മുകളിലൂടെ നടക്കാന്‍ -
പടിപ്പിയ്ച്ചത് ......?

മറവി അനുഗ്രഹങ്ങളുടെ -
കലവറയും -
ദുഖത്തിന്റെ പാതാളവും
എന്ന് പറഞ്ഞു തന്നത് .
ലഹരിയും - നഗ്നതയും -
അട്ടയും , പുഴുവും പോലെയെന്ന് -
പറഞ്ഞു തന്നത് .
ഞാനൊരു - സ്വപ്‌നങ്ങള്‍
വില്പ്പനകാരനെന്നു .

പക്ഷെ അപ്പോഴും  നിങ്ങള്‍ -
എന്നെ കുറിയ്ച്ചു പറയാന്‍ -
മറന്നത് - ഒന്ന് മാത്രം .
" നഷ്ടം വന്ന എന്റെ മനസ്സിനെ കുറിയ്ച്ചു ........"
......................................................................................
....ഈ കവിത എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന -
ഹംസ , മോഹനദാസ് , മോഹന ചന്ദ്രന്‍ , സുദേവന്‍ -
എന്നിവരുടെ , ഓര്‍മകള്‍ക്ക്  മുന്നില്‍  സമര്‍പ്പിക്കുന്നു .
.........സസ്നേഹം .....ഫൈസല്‍ പകല്കു
റി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ