2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വേനല്‍ കഴിഞ്ഞു..

ഈ വാതിലുകള്‍ നിനക്കായി തുറന്നിട്ട്‌ 
കത്തുന്ന ചിമ്മിനി വിളക്കിന്‍ 
പ്രകാശത്തില്‍ , അകലേയ്ക്ക് കണ്ണും 
നട്ടു ഞാനിരിപ്പാണ് നീ വരുന്നതും 
കാത്തു .
വേനല്‍ കഴിഞ്ഞു വര്‍ഷവും പോയി 
മഞ്ഞു പൊഴിയുന്ന രാവുകളും
കിനാക്കള്‍ നെയ്യുന്ന പ്രായവും
കടന്നു പോയീ .
എന്നിട്ടുമെന്തേ ഈ വഴി വന്നില്ല
ഒരു നോക്ക് കാണുവാന്‍
ആ പഴയ സ്നേഹത്തോടെയുള്ള
വിളി കേള്‍ക്കുവാനും കഴിഞ്ഞില്ല
കാലം നമുക്കുവേണ്ടി കാത്തു
നില്‍ക്കില്ലാന്നും , പ്രണയം വെറും
കളങ്കം ആണെന്നും പറയുന്നവര്‍
അധികം .
എന്റെ മനസ്സില്‍ കാലം നമുക്കുള്ളതാണ്
പ്രണയം നിഷ്കളങ്കവും .
ഇടറുന്ന സ്വരമല്ല
പതറുന്ന മനസ്സല്ല
വിറയ്ക്കുന്ന കരങ്ങളുമല്ല
പിന്നെയും നിന്നെ ഞാന്‍
പ്രതീക്ഷകളില്‍ മോഹിയ്ക്കുകയാണ് .
വരും വരാതിരിയ്ക്കില്ല എന്ന
വിചാരം ഹൃദയത്തില്‍
ആഴത്തില്‍ വേരുന്നിയിരിയ്ക്കുന്നു .
ഇല്ലങ്കില്‍ , ഈ കാലത്തിന്റെ നെറുകയില്‍
ഒരനാഥ ശവം കൂടി ....................!
.......ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ