2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഞാന്‍ ഭയക്കുന്നത് -

ഞാന്‍ ഭയക്കുന്നത് -
കാലത്തെയല്ല , പിന്നെയോ -
പ്രപഞ്ചത്തെ .
തണുത്തുറഞ്ഞയീ മുറിയെന്യ്ക്ക് -
തടവറ - തെല്ലും വെളിച്ചം കടക്കാത്ത
മനസ്സിലും മുറിയിലും -
മൌനം നോവുകള്‍ പെറുന്നു .

പുറത്തെ കത്തുന്ന ചൂടിലുരുകുന്ന -
മണല്‍തരികളില്‍ - അമര്‍ത്തി ചവുട്ടി
അവള്‍ അകന്നു പോയപ്പോള്‍ ഇത്തിരി
മൌനം ചത്തതും -
ഇമ്മിണി കരഞ്ഞതും -
വിരഹാര്‍ദ്ര ഹൃദയത്തിന്‍ വിലാപം .

വര്‍ഷങ്ങള്‍ പോയതും -
മഴയേറെ - പെയ്തതും വെറുതെ .
വിരല്‍ തൊട്ടവള്‍ , ഉണര്‍ത്തിയ -
ലോല മനസ്സിലിന്നും മായാത്ത
ഓര്‍മ്മകള്‍ - അഗ്നിയായി - ജ്വലിയ്ക്കുന്നു.

ശീതള - ചായയില്‍
മഴവില്ലുപോലവള്‍ -
മാഞ്ഞും തെളിഞ്ഞും - വിരിഞ്ഞാ മണല്‍ -
കാട്ടില്‍ -
സ്നേഹത്തിന്‍ -അര്‍ഥം പഠിപ്പിച്ച
മാലാഖ പോലവള്‍ .
പ്രണയമോ -കാമമോ - കാലമോ
വികൃതിയോ -
ഒന്നുമറിയാതെ കലങ്ങിയ കണ്ണുമായി -
യാത്ര പറഞ്ഞതും - കാണാന്‍
കൊതിയ്ക്കാതെ ചിന്തയെ - തടവിലടച്ചതും
എന്തിനായി................?

തണുത്തു മരവിച്ച -
മുറിയിലെ ജാലകം മെല്ലെ തുറന്നു ഞാന്‍ -
അകലേയ്ക്ക് നോക്കി -
ചുടു കാട്ടിലേയ്ക്ക് , എന്ന പോല്‍ .........................!
********ഫൈസല്‍ പകല്കുറി ****************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ