2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

നെറികെട്ട കാലത്തിനു -

കരിനാഗങ്ങള്‍ വളരുന്ന ഈ കാട്ടില്‍
ഉപേക്ഷിച്ചതാരീ പിഞ്ചു മനസ്സുകള്‍ .
ലോല മനസ്സിന്റെ പുറത്ത് ഏറ്റ ദംശനംഗ ളാ ലെ
നീലിച്ച , കിനാവുകളില്‍ വിഷം കലര്‍ന്നുവോ -
മരിച്ചുവോ , മണ്ണോടു ചെര്ന്നുവോ .........?

ചുടു കാറ്റാല്‍ നിലം പോത്തും ഈ പൂക്കളില്‍ -
മിഴിനട്ടു നില്‍ക്കും വിധവയോ -
പ്രണയ കെടുതിയാല്‍ -
വിധി കൊണ്ട് ശാപം വഹിച് -
അനാഥനായൊരു , ഞാനോ ഈ കൊടും -
കാട്ടില്‍ ഹൃദയം മലര്‍ക്കെ തുറന്നീ -
മനസ്സ് വലിച്ചെറിഞ്ഞത് .....?

നെറികെട്ട കാലത്തിനു -
അപരാതം ആണെന്ന -
ബോതമുതിയ്ക്കുംപോള്‍ -
വൈകുമോ - ഇരുളുമോ - ഭൂമി പിളര്ക്കുമോ ........?

കാലത്തിന്‍ ബന്ധിച്ച കാലുകള്‍
നമ്മളില്‍ - വിരഹം വിതച്ച വിധിയെന്ന - ദൈവം
വാക്കുകള്‍ കൊണ്ട് നോവിച്ച മനസ്സുകള്‍ -
ശേക്ഷിച്ച - പുഴകളില്‍ - കരകവിയുന്ന - പ്രളയങ്ങള്‍
കരയുന്ന കടലിന്റെ -
ക്ഷോഭിച്ച മനസ്സാല്‍ - കരയെ പുണരുന്ന -
നാളുകള്‍ -
വിള്ളലുകള്‍ - വിങ്ങലുകള്‍ -
സത്യമായി ഭാവിയ്ക്കുമ്പോള്‍ -
ഒരുത്തരം " ഇത് നമ്മളാല്‍ , നമ്മള്‍ തീര്‍ത്ത -
കരിനാഗങ്ങളും -
കാടും ......"
.........................കാക്കാം , കാവുകള്‍ , ആലുകള്‍ -
അരയാലുകള്‍ - പ്രപഞ്ചവും -
ശക്തിയും -
ഇല്ലങ്കില്‍ അന്ടകടാഹങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ -
പിളര്‍ക്കും ഭൂമിയും നമ്മളും - കാടത്വവും .............!
.........ഫൈസല്‍പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ