വഴിയരുകില്‍ വേദനയുടെ
വിഴുപ്പു നിറഞ്ഞ ഭാണ്ടവുമായി
നില്‍ക്കുന്ന എന്നെ നീ വേദനിപ്പിയ്ക്കരുത് .
അത് പ്രപഞ്ച സത്യത്തിനു
നിരക്കാത്തതും
എന്റെ ഉള്ളു പിടയുന്ന പ്രക്രിയയുമാണ് .
എന്റെ വഴി ഇവിടെ
തീരുമെന്നും പിന്നെ -
അവിടം വിജനമായ ഇടവും
നരകത്തിനു തുല്യമാം
ആളുന്ന തീയും , ഒഴുകുന്ന
ജലവും , പേമാരിയും പുഴുക്കളും
വിഷം തുപ്പി ചീറിയടുക്കുന്ന
നാഗവും മാത്രം .
ജീവിതം കയ്പ്പ് നീര്‍ നിറഞ്ഞത്
അതിലേറെ ഇളനീരതില്‍
ലോലമാം പ്രണയം -
എങ്കില്‍ മരണത്തിനു സമ വാക്യവുമത് .
രാവില്‍ - എന്റെ രോദനം
കേള്‍ക്കാന്‍ നീ ശക്തയല്ല -
എങ്കിലും സ്നേഹത്തിന്‍ പാത
എനിക്കായി വെട്ടിതെളിച്ചവര്‍
മറ്റെത്രപേര്‍ ഇത് കാത്തിരിയ്ക്കുന്നു .
അവര്‍ക്കായി -
ഈ വിലാപം . പിന്നെ -
എന്നെ കുരുതി കൊടുക്കുവാന്‍
വെട്ടുന്ന കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന
നിനക്കുമിത് .
ഒന്ന് മാത്രം - നിന്റെ കയ്യില്‍ കതിയുന്ടെങ്കില്‍
അതിലേറെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ -
നിന്നെ കൊല്ലുവാന്‍ -
അതി ശക്തനാണ് ഞാനെന്നു നീ അറിയുക .
നന്മകള്‍ - നന്ദികള്‍
ആശംസകളീ -
അവസാന വേളയില്‍ ..........!
****ഫൈസല്‍ പകല്കുറി ************
വിഴുപ്പു നിറഞ്ഞ ഭാണ്ടവുമായി
നില്‍ക്കുന്ന എന്നെ നീ വേദനിപ്പിയ്ക്കരുത് .
അത് പ്രപഞ്ച സത്യത്തിനു
നിരക്കാത്തതും
എന്റെ ഉള്ളു പിടയുന്ന പ്രക്രിയയുമാണ് .
എന്റെ വഴി ഇവിടെ
തീരുമെന്നും പിന്നെ -
അവിടം വിജനമായ ഇടവും
നരകത്തിനു തുല്യമാം
ആളുന്ന തീയും , ഒഴുകുന്ന
ജലവും , പേമാരിയും പുഴുക്കളും
വിഷം തുപ്പി ചീറിയടുക്കുന്ന
നാഗവും മാത്രം .
ജീവിതം കയ്പ്പ് നീര്‍ നിറഞ്ഞത്
അതിലേറെ ഇളനീരതില്‍
ലോലമാം പ്രണയം -
എങ്കില്‍ മരണത്തിനു സമ വാക്യവുമത് .
രാവില്‍ - എന്റെ രോദനം
കേള്‍ക്കാന്‍ നീ ശക്തയല്ല -
എങ്കിലും സ്നേഹത്തിന്‍ പാത
എനിക്കായി വെട്ടിതെളിച്ചവര്‍
മറ്റെത്രപേര്‍ ഇത് കാത്തിരിയ്ക്കുന്നു .
അവര്‍ക്കായി -
ഈ വിലാപം . പിന്നെ -
എന്നെ കുരുതി കൊടുക്കുവാന്‍
വെട്ടുന്ന കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന
നിനക്കുമിത് .
ഒന്ന് മാത്രം - നിന്റെ കയ്യില്‍ കതിയുന്ടെങ്കില്‍
അതിലേറെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ -
നിന്നെ കൊല്ലുവാന്‍ -
അതി ശക്തനാണ് ഞാനെന്നു നീ അറിയുക .
നന്മകള്‍ - നന്ദികള്‍
ആശംസകളീ -
അവസാന വേളയില്‍ ..........!
****ഫൈസല്‍ പകല്കുറി ************

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ