2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

സ്വപ്നങ്ങളുടെ ഉറവിടം

സ്വപ്നങ്ങളുടെ ഉറവിടം എവിടെയാ .... "
ആ ചോദ്യം കേള്‍ക്കാത്ത മാതിരി
ഞാന്‍ മെല്ലെ അവളുടെ കൈകള്‍ എടുത്തു മാറ്റി
നീണ്ടു പരന്നു കിടക്കുന്ന ആകാശത്തിനെ നോക്കി
നിശബ്ദനായി നിന്നൂ .
ഒരിയ്ക്കലും സഷാത്കാരം നേടാത്ത കുറെ കിനാവുകളുടെ
കാവല്‍ക്കാരനാണ്‌ ഞാന്‍ എന്ന് അവള്‍ക്കു
അറിയില്ലാലോ .
മൌനത്തിന്റെ തോട് പോളിയ്ച്ചു അവള്‍ വീണ്ടും ചോദിച്ചു
" നമ്മളെന്തിനാ ഇവിടെ വന്നത് ...."
തമാശ തോന്നി . മനസ്സിലെ ചത്ത്‌ കിടക്കുന്ന കുറെ ആഗ്രഹങ്ങളുടെ -
ഉയിര്തെഴുന്നെല്‍പ്പാണ് - കിനാവുകള്‍ എന്ന്
അവോളോട് പറയാന്‍ തുനിഞ്ഞതാണ് .
ചോദ്യം കേട്ട് ഞെട്ടി , ശരിയാണ് .
എന്തിനാണ് ഞങ്ങള്‍ ഇവിടെ വന്നത് .
ഭയപ്പെടുത്തുന്ന നിഴലുകളില്‍ നിന്നും
ഒളിച്ചോടാനും , ഇരുളിന്റെ കയങ്ങളില്‍ മുങ്ങി തപ്പി
മരണത്തിന്റെ മുത്തുകള്‍ വാരാനും അല്ലെ -
വന്നത് , അതവള്‍ക്കും അറിയാം . പിന്നെ ചോദ്യത്തിന് -
എന്ത് പ്രസക്തി .
കുട്ടിത്തം വിട്ടു മാറാത്ത മുഖവും , നീലിച്ച ചെറിയ കണ്ണുകളും
ഉള്ള അവളെ - തന്നിലേയ്ക്കു ചേര്‍ക്കാന്‍ കഴിയാത്ത -
ജീവിതത്തിനോട് വിരക്തി തോന്നി ആവാം ഈ യാത്ര .
ഇഷ്ടതിന്റെയും സ്നേഹത്തിന്റെയും അതിര്‍ വരമ്പുകള്‍
ലന്കിച്ചു - പ്രണയിച്ചു മരിയ്ക്കാനുള്ള കൊതി .
സന്തോക്ഷങ്ങള്‍ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട ദിനങ്ങള്‍ .
അവള്‍ തല കുമ്പിട്ടു ഇരിയ്ക്കുകയാണ് .
മെല്ലെ അടുത്ത് ചെന്ന് ആ മുഖം കയ്യില്‍ -
കോരിയെടുത്തു പറഞ്ഞു .
" മരിയ്ക്കാം , ജീവിയ്ക്കാന്‍ അനുവധിയ്ക്കാത്ത ഈ ലോകത്തിന്റെ മുന്നില്‍ -
നമുക്ക് മരിയ്ച്ചു കാണിച്ചു കൊടുക്കാം ...."
വികാര വിചാരങ്ങളുടെ അണ പൊട്ടി ഒഴുകുന്നു . എന്റെ -
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ - അവള്‍
സാരി തലപ്പ്‌ കൊണ്ടോപ്പി - കയിലിരുന്ന കുഞ്ഞു ഗുളികകള്‍ -
എനിയ്ക്ക് വച്ച് നീട്ടി . ജാറിലിരുന്ന വെള്ളം കയ്യിലെടുത്തു -
ഗുളികയുടെ കൂടെ വായിലേയ്ക്ക് കമഴ്ത്തി .
ഒപ്പം അവളും .
പതിയെ കിടക്കയിലേയ്ക്ക് -
അവളെയും ചേര്‍ത്ത് പിടിച്ചു വീഴുമ്പോള്‍ -
അറിഞ്ഞു ഇതാണ് ജീവിത്തില്‍ -
ഇനി നേടുവനുള്ളത് .
മരണത്തെ ഭയക്കുന്നവര്‍ ഭീരുക്കള്‍ .
പിന്നെ അറിഞ്ഞു അവള്‍ എന്നെ മുറുകെ പിടിയ്ക്കുന്നതും
മിഴികള്‍ മെല്ലെ അടയുന്നതും -
ഏതോ അഗാധതയിലേയ്ക്ക് ഞങ്ങള്‍ ആഴ്ന് പോകുന്നതും .
പതിയെ - പതിയെ - പതിയെ ...............!
........ഫൈസല്‍ പകല്കുറി....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ