2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പകലിന്റെ ശാപം ..

നഷ്ട കണക്കുകളും 
വിഷാദ വിചാരങ്ങളും 
പകലിന്റെ ശാപം .
എരിഞ്ഞടങ്ങിയ പകലിന്റെ -
നാഭിയില്‍ -
തളം കെട്ടി നിന്ന ചോര -
സന്ധ്യയുടെ മോഹങ്ങള്‍ -
കത്തിയാല്‍ അറുത് .
വിധിയും അവളും യാത്ര -
പറയാന്‍ നിന്നില്ല .
ഇന്നത്തെ കാലം , 
എഴുതാന്‍ 
മറന്ന ഡയറിയില്‍ ആദ്യത്തെ 
പേജിലെ കുറിപ്പില്‍ മക്ഷി -
പടര്‍ന്നു . 
പഴയ കാലം - നീ ജയം കണ്ടു .
അല്ലേലും , ബാക്കി -
ചിതലരിച്ച പേജുകള്‍ .
ഇനി , അത് ആരും പടിയ്ക്കുവാന്‍
തുനിയില്ല . വെറുതെ മോഹിയ്ക്കാം .
ഇറങ്ങി നടക്കാം - നരച്ച രോമങ്ങളില്‍ -
കിനിയുന്ന വേര്പു -
തുള്ളികള്‍ മാറിലേയ്ക്ക് 
പതിയ്ക്കുമ്പോള്‍ - നേരിയ 
സുഖം .
അതുമതി . അല്ലാതെ നീ മറ്റൊന്നും 
കൊതിയ്ക്കരുത് .
കാലില്ലാത്ത കുടയും -
വടിയില്ലാത്ത കിളവനും .
കലികാല സന്തതികള്‍ .
കാമത്തിന് വേണ്ടി പരക്കം -
പായുന്ന - ആണ്‍ പെണ്‍ ജാതികള്‍ .
അവര്‍ക്ക് മണ്ണ് വേണ്ട - ഒടുവില്‍ 
ചാരമായി - കാറ്റില്‍ പറക്കും .
നിശ്വാസങ്ങളില്‍ പോലും -
കളങ്കം .
അതാവും - ഹൃദയത്തിനു 
വിലക്കുറവു .
അല്ലെങ്കില്‍ - നമുക്ക് - ആവശ്യമില്ലാത്ത 
ഒന്ന് - അതാണ്‌ ഹൃദയം .
ഇരട്ട കുഴല്‍ തോക്ക് പോലെ -
ഇരട്ടിച്ച കരള്‍ . അത് ഉറച്ചത് .
നഷ്ട കാലം - ശിഷ്ട ഭാഗം .
നിഷ്കളങ്കത - ചത്ത്‌ പോയത് -
നീ പഞ്ഞത് - ഇന്ന് ഞാനറിഞ്ഞു .
വേദനയില്ല . അതിനെനിയ്ക്ക് -
മനസ്സില്ല .................................!
......ഫൈസല്‍ പകല്കുറി .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ