2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കരയോരം - കിനാക്കള്‍ .....

മഴ മേഘങ്ങള്‍ പ്രണയ ഭാരവുമായി
ഭൂമിയിലേയ്ക്ക് നിറ കണ്ണുകളാല്‍
നോക്കി ഇഴഞ്ഞു നീങ്ങവേ -
നമ്മള്‍ - വരണ്ട മനസ്സും -തെളിഞ്ഞ
പ്രതീക്ഷകളുമായി -
കാത്തിരിപ്പാണ്. നീവരും -
ഒരു മഴയായി - പ്രണയ മഴയായി .

കരയോരം - കിനാക്കള്‍
കത്തുമ്പോള്‍ പിന്നെയും
തിരകളാല്‍ തഴുകുന്ന കടലിന്റെ
ദുഃഖം -
കനിവോലും - പ്രപഞ്ചം കാണാതിരിയ്ക്കുമോ .

എനിയ്ക്കും നിനക്കും -
പൊയ്പോയ കാലങ്ങള്‍
മടക്കി വാങ്ങുവാന്‍ - യാഗം നടത്തുന്നു -
എരിയുന്ന മനസ്സാല്‍ ഞാന്‍ .

പകല് പോയി -
ഇരുള്‍ കൂടും നേരം
ഇതള്‍ കൊഴിഞ്ഞൊരു പൂവ് പോല്‍
എന്തിനു നമ്മളീ -
ഭൂമിയ്ക്ക് - ഭാരം കൊടുക്കുന്നു .

വ്യഥകള്‍ -
ഒടുങ്ങാന്‍
ആധികള്‍ , അവസാന വാക്കായി മാറുവാന്‍ -
നമുക്ക് പോകാം -
നാളെ കഴിഞ്ഞു .

നീ യാത്ര ചൊല്ലി പിരിഞ്ഞതില്‍ പിന്നെ -
ഇന്ന് ഞാന്‍ - ഹൃദയം -
സന്ധ്യക്ക്‌ വിറ്റു .
ആ കടം തീര്‍ക്കുവാന്‍ നാളെ പകല്‍ -
കൂടി - അനുവദിയ്ക്കേണം -
കത്തുന്ന നെഞ്ചില്‍ നീ നിമിക്ഷങ്ങള്‍ -
കത്തിച്ചതോര്തെങ്കിലും ..............................!
..................................
ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ