2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അഗ്നി കുണ്ടതിലെയ്ക്ക് .

ദാഹ ജലം പോലെയല്ല
പ്രണയം .
ആഹാരം പോലെയുമല്ല .
പ്രാണ -
വായുവിനെക്കാള്‍
വിലയുള്ളത് .
പ്രായവും പക്വതയുമില്ലാത്ത -
ഒരു കുഞ്ഞു - പൈതല്‍ .
അതാവും ഒട്ടുമിക്കതും - പാതി
വഴിയില്‍ - പതറുന്നത് .
കരുതും - കനിവും - പ്രണയത്തിന്റെ
വിജയ സാധ്യതകള്‍ .
കാമവും - കര്‍ക്കശവും
പ്രണയത്തിന്‍ - പരാജയം .
അതാവും - ഇന്നത്തെ പ്രണയങ്ങള്‍ -
ഒട്ടു മുക്കാലും - ഇരുള്‍ വഴികള്‍ -
തിരയുന്നത് .
ഞാന്‍ പ്രണയത്തെ - വളഞ്ഞ വഴി -
ദര്ശിച്ചവന്‍ . അത് നാഗത്തിന്റെ -
വേഴ്ച്ചപോലെ - പിഴച്ചു പോയ കാമം .
മകുടിയൂതി -
മത് പിടിച്ചു - മനസ്സ് വിറ്റു - ജീവിതം വാങ്ങി -
അവളെ - അഗ്നി കുണ്ടതിലെയ്ക്ക് -
തള്ളിയിട്ടു - ചാരമാക്കി
മാറ്റിയവന്‍ .
ഇന്നും ചിരിയ്ക്കുന്നു . കരയുന്നു .
പക്ഷെ - ശാപം ഏറ്റ - ഹൃദയം -
നീറുകയാണ് .
അതില്‍ - വിഷം കലര്‍ന്ന രക്തം .
മൌനമൊരു തേങ്ങല്‍ - വിലാപം
വിഷാദം .
അവസാനവും - അതി രൂക്ഷമായ
വേദനയാല്‍ - അവള്‍ ചൊരിഞ്ഞ -
ശാപ വചനങ്ങള്‍ - പ്രണയവും
പ്രളയമാക്കി - മാറ്റും -
ജീവിതവും -ലക്ഷ്യങ്ങളും - മാറ്റി മറിയ്ക്കും .
ഇത് നഷ്ട പ്രണയം - ദുഷ്ട മനസ്സിന്റെ ........!
*******ഫൈസല്‍ പകല്കുറി ***********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ