2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

അതികാലെ

അതികാലെ ഉദിയ്ക്കാത്ത സൂര്യന്‍
നഷ്ട സ്വപ്നങ്ങളുടെ വില്‍പ്പന കാരന്‍ .
കിഴക്ക് ദിക്കില്‍ ഇരുളാണ് ഇപ്പോഴും
സഖീ നിന്റെ മനസ്സ് പോലെ .
നമുക്ക് ചുറ്റും സ്നേഹ പൂക്കള്‍
വിരിയിച്ചു സൗഹൃദം വളരട്ടെ
എന്നും , മറവിയും പിറവിയും
ഹൃദയത്തിന്‍ മാറ്റുരയ്ക്കട്ടെ .
നിനക്ക് വെളിച്ചം കാണുവാന്‍
എന്റെ മനസ്സ് എടുത്തോളൂ .
പകരം ഒത്തിരി പ്രണയം തരണം .
തരുന്നത് കലര്‍പ്പില്ലാത്ത സ്നേഹമാവണം .
പകലും രാത്രിയും ഒരുപോലാവണം .
അതിരുകള്‍ വേണ്ട പരിധികളില്ലാത്ത
പവിത്ര സ്നേഹം ഒടുവില്‍ മതി പ്രണയം .
സൌഹൃതം വളര്‍ന്നു പ്രണയമായത് തകര്‍ന്നു
എന്നാല്‍ കാലത്തിന്റെ പെയ്ക്കൂത് .
മതിഭ്രമം ബാധിച്ച മനസ്സുകള്‍ കൊന്നു
കൊലവിളി നടത്തുക നമ്മള്‍ .
നിനക്ക് ഞാനും എനിയ്ക്ക് നീയും
നമുക്ക് സ്നേഹവുമുന്ടെങ്കില്‍ പുരയ്ക്ക്
തൂണും , മേല്ക്കുരയും വേണ്ട പെണ്ണെ .............!
...........ആശംസകളോടെ -
ഫൈസല്‍ പകല്കുറി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ