2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വഴിപിഴച്ച വാക്കുകള്‍ .....

കരളിന്റെ ഉള്ളിലാളുന്ന
തീയണയ്ക്കാന്‍ കരുതിയതാര്
എനിയ്ക്കൊരു തുള്ളി -
കണ്ണുനീര്‍.............?
വഴിപിഴച്ച വാക്കുകള്‍ .
അതിനാല്‍ - നാവ് അറുത്ത്
ബലിയിടുന്നു ഞാന്‍ .

ഓര്‍മ്മകള്‍ ചത്ത മനസ്സ് .
നിശ്വാസ വായുവില്‍ -
അലിയുന്ന ജീവിതം .
വഴികളും - വാതിലുകളും -
അടയുന്നു .
പേമാരി തിമിര്‍ക്കുന്നു
ഹൃദയത്തിലിപ്പോഴും .

കടല്ക്കര ശാന്തമാണെങ്കിലും
പ്രഷുബ്ധമീ - മനസ്സും
വ്യഥകളും .
ചത്തുപോയ ഘടികാര -
സൂചികള്‍ , വ്യര്തമായ കാലത്തിന്‍ -
ഊന്നു വടി .
അച്ചുതണ്ടുലയുന്നു
ഭൂമിയാകെ - അഗ്നിയാല്‍
എരിതീ - വരിയ്ക്കുന്നു .

ഇനിയിവിടെ കിനാവുകള്‍ -
വിതയ്ക്കുന്നുമില്ല -
കൊയ്യുന്നുമില്ല .
ആരോ വിതച്ചവ മുള -
പോട്ടുന്നുമില്ലയിനി .
കറുത്ത വാവടുക്കുന്നു -
പകല്‍ പോലെ സത്യമിത് -
ഇനിയില്ല ഭ്രമണങ്ങള്‍ ,
പകല്‍ രാത്രിയെ പ്രണമിയ്ക്കും.
ബാക്കിയായ മരണമത് -
മധുരമായി വരിയ്ക്കുന്നു .
വിടയിനി -
ചങ്ങലയില്‍ പൂട്ടിയ -
ബന്ധങ്ങള്‍ക്കും
കാതിരുന്നോര്‍ക്കും ,
എന്റെ വ്യഥകള്‍ക്കും
വിധിയ്ക്കും ......................എനിയ്ക്കും ...!
..........ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ