2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ജീവിതം , വേദികള്‍ , വീഥികള്‍ ....

സമസ്ത സ്നേഹ ഗായകരെ
സൌഹൃദത്തിന്‍ സത് അറിയും
സഖാവേ .
മിഴിനീരില്‍ ചാലിച്ച പ്രണയം
വിളമ്പി , മനസ്സോടു മനസ്സ് ചേര്‍ത്
പ്രേമം നടിയ്ച്ചും , കാലത്തിന്‍
കൈകളില്‍ വിലങ്ങുകള്‍ തീര്‍ത്തും
വലതു വശതെയ്ക്കൊതുങ്ങി നില്‍ക്കുമെന്‍
സഖിയെ നിനക്കും .

തിരക്കോട് തിരക്കാര്‍ന്ന
ജീവിതം , വേദികള്‍ , വീഥികള്‍
ദിവ്യത്വം പേറും കപട
ഹസ്തങ്ങള്‍ . കലികാല
സത്യങ്ങള്‍ .
ഭൂമിയെ കൊല്ലാ കൊല ചെയ്യുന്ന
ധനവാന്മാര്‍ - രാഷ്ട്രീയ കോമരങ്ങള്‍ .
ജീവനും സ്വത്തിനും സംരസ്ക്ഷണ
നല്‍കേണ്ട നിയമത്തിനെ പോലും
വിറ്റു കാശാകും ജനാധി പഥ്യം .

സഖിയെ
സഖാവേ വരൂ നമുക്ക് ഇറങ്ങാമീ
വിഷ ധൂളികള്‍ ഒഴുകും പടികളില്‍ നിന്നും .
വയ്യ ഇത് കാണുവാന്‍ -
മിഴികള്‍ നനയിക്കാന്‍ .
നമ്മള്‍ തീയില്‍ ചാടിയാല്‍
കാലുകള്‍ വേവുന്നു
വേദന തിന്നേണം . അത് വേണ്ട ഇനിയൊന്നും
വിചാരങ്ങളില്‍
കുത്തി നിറയ്ക്കാതെ
വിടവാങ്ങാം മിഴി നീര്‍ പോഴിയ്ക്കാതെ ......!
..............ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി ........................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ