2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പുലരുകയാണ്‌ ......

പുലരുകയാണ്‌ .
വന്ദനം പറയുവാന്‍  തുനിയുന്ന
നാവിനു വല്ലാത്ത സൗഹൃദം .
സ്നേഹത്തിന്‍ പൂഞ്ചോല -
കടവിലീ , തോണി തുഴഞ്ഞു
നമുക്കകലാം - ഓര്‍മ്മകള്‍
പാകിയ - കല്‍പ്പടവുകള്‍
വെറും - നോക്ക് കുത്തി കളായി
നില്‍ക്കട്ടെ - ഇനിയെന്നും .....!

കിഴക്ക് ,വെള്ള കീറുന്നു -
കിരാത വര്‍ഗമുനരുന്നു നാടിന്റെ -
ശാപമായി - സ്നേഹം നടിച്ചു
നടുക്കുന്നു നാടിനെ .
ഉടയോനും - അടിയോനും
ഭരണം - കയ്യാളുന്നോനും
കൈകള്‍ കോര്‍ത്ത്‌ - മുടിയ്ക്കുന്നു
നാടിനെ -
ആരാനുമില്ലാത്ത - പാവം
മനസ്സിനെ - മാന ഭംഗം
ചെയ്യുന്നു - ജന പ്രതി നിധികള്‍ .

ആയിരം രൂപയും -
മള്ളൂരുമുന്ടെങ്കില്‍ -
ആരെയും കൊല്ലാം - രാമാ നാരായണ .
അത് പണ്ട് .
ഇന്നോ -
അഞ്ഞൂറ് രൂപയും - ഒരു കുപ്പി
വിസ്കിയും - മന്ത്രിയും -
പെണ്ണും - തന്ത്രിയുമുന്ടെങ്കില്‍
എന്തും നടക്കും - നാരായണാ ............!

ഭരിയ്ക്കട്ടെ -
തുലയ്ക്കട്ടെ ഭാരതം .
ആരാന്റെ - ആന
പൂരാന്റെ തടി
പിടിയടാ - പിടി .
" ഇതൊക്കെ കാട്ടാന്‍ -
പറങ്കികള്‍ നാട് ഭരിച്ചാല്‍  " നടക്കുമോ കൂട്ടരേ .............!
................................
...........ശുഭ ദിന ആശംസകള്‍ . ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ