2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

യാത്രകള്‍ക്ക്.....

യാത്രകള്‍ക്ക്
എവിടെയാണ് അന്ത്യം .
മാനസാന്തരപ്പെട്ട മനസ്സുകളില്‍
പാപം കഴുകി കളഞ്ഞ ശരീരത്തില്‍ -
സ്നേഹം ഉത്ഭവിയ്ക്കാന്‍ - വൈകുന്നുവോ ....?
ലക്ഷ്യമില്ലാത്ത യാത്രകളില്‍ -
നേട്ടങ്ങള്‍ കൊയ്തു , കൂട്ടി .
ഒടുവില്‍ ലക്‌ഷ്യം കണ്ട നാള്‍ ,
നഷ്ടങ്ങളുടെ - വേലിയേറ്റത്തില്‍ -
ജീവിതം - വഴിമുട്ടി .
ഇവിടെ , വീണ്ടും വെളിച്ചതിലെയ്ക്കുള്ള -
വഴികളില്‍ - നീയും - ഞാനുമറിയാതെ-
മുള്‍വേലികള്‍ പണിതതു ആരാ .......?
സ്നേഹത്തിന്റെ നെറുകയില്‍ -
ഇരുംപാണികള്‍ - തറച്ചു - പ്രണയ
പാങ്ങള്‍ ചങ്ങലയാല്‍ ബന്ധിച്ചു -
നീയും ഞാനും കുംപസരിച്ചിട്ടു -
കാര്യമെന്ത് ............?
നമുക്ക് ഇരു വഴികള്‍ - പിരിയാം .
ഇതില്‍ അധികം ക്ഷമ എനിയ്ക്കില്ല -
നിന്റെ ഓര്‍മ്മകള്‍ മരിയ്ക്കണം -
പിന്നെ എനിക്കുറങ്ങണം .
സുഖ സുഷുപ്തിയില്‍ ആന്ട ഒരുറക്കം .........!
......ഫൈസല്‍ പകല്കു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ