2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കാറ്റ് പറഞ്ഞതും കടല്‍ കരഞ്ഞതും ....

കാത്തിരിയ്ക്കാന്‍ 
നീ പഞ്ഞപോഴോക്കെയും 
കണ്ണ് കഴയ്ക്കുവോളം 
കണ്ണ് നനയുവോളം കാത്തിരുന്നു .
എന്തിനു നീയീ തീ തീറ്റിയ്ക്കുന്നു -
എന്നെ വെറുമൊരു കാമുകനായി 
കാണുവാന്‍ നിനക്ക് കഴിയാതിരുന്നെങ്കില്‍
എന്നിപ്പോള്‍ ഞാനാശിച്ചു പോകുന്നു .

കാറ്റ് പറഞ്ഞതും
കടല്‍ കരഞ്ഞതും
സന്ധ്യ വിതുമ്പിയതും
പ്രണയത്താല്‍ .
പാതി വിടര്ന താമര പോലും
സൂര്യനെ കാണാതെ കരഞ്ഞു പോലും .

ഇതൊന്നുമറിയാന്‍
നിനക്കാവില്ല .
നീയൊരു പെണ്ണല്ലേ .
പെണ്ണിന്റെ മനസ്സ് മായ പോല്‍ .
മിന്നല്‍ പോല്‍ .
പേമാരി പോല്‍ .
കാലവര്‍ഷ കെടുതി പോല്‍ .
ദുര്‍ബലം , കടപ്പാട്
കത്തുന്ന നെഞ്ചില്‍ പേറി നടക്കുന്നവള്‍ .

ഇനി വയ്യ
കാത്തിരിപ്പും , മരണവും
എനിയ്ക്ക് തുല്യമാണ് .
അത് കൊണ്ട് - ചിന്തയുടെ
ആഴങ്ങളിലേയ്ക്ക്
ചാടി ഞാന്‍ മരിയ്ക്കട്ടെ .
നീ രക്ഷപ്പെടൂ .
നിന്നില്‍ പ്രതീക്ഷകള്‍
പുലര്‍ത്തുന്നവര്‍ ഏറെ .
ഞാന്‍ പോകട്ടെ .
നീ കരയരുത് .........!
.....ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ