2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഒരു തിര........

ഒരു തിര
കരയെ പുണരും പോലെ
ഒരിയ്ക്കലെങ്കിലും നിന്നെ
എനിയ്യ്ക്ക് പുണരാന്‍
കഴിഞ്ഞെങ്കില്‍ ഈ ജന്മം
സഫലം ആണെന്ന് കരുതുന്നവന്‍ ഞാന്‍ .
ഭൂമിയെപ്പോലെ ക്ഷമ നിനക്കുന്ടെന്ന
ധാരണ തിരുത്തി കുറിയ്ക്കുവിധം
അല്ലെ നിന്റെ ചെയ്തികള്‍ .
പരല്‍ മീന്‍ പിടയ്ക്കും പോലെ
വഴുക്കമാര്ന - മേനിയും
ഒതുങ്ങിയ നെഞ്ചിന്‍ കൂടും
ഈ മെയ്യില്‍ ചേര്‍ത്ത് വയ്ച്ചു ഞാന്‍
നില്‍ക്കുമ്പോള്‍ - സ്വസ്ഥം ഈ ലോകം
മുഴുവന്‍ എന്റെ കാല്ക്കീഴിലെന്ന
ഭാവം .
അത് കൊണ്ട് മാത്രം അദൃശ്യനായ
ശക്തി എനിക്കതിനു ഇടം തരില്ല .
അതാവാം ഈ വേനല്‍ പകുതിയിലും
വാടി ചുവന്ന നിന്റെ മുഖം പോലും
കാണാനുള്ള വിധി എനിക്കില്ലാതത് .
മെല്ലിച്ച കൈവിരലുകളാല്‍ ഈ
തലമുടിയിഴകളില്‍ - പതിയെ
തപ്പി - എന്‍ നെഞ്ചകം കുളിര്‍പ്പിയ്ക്കുവാന്‍
കഴിയാത്ത പ്രണയത്തിന്‍
കൈയ്യോപ്പുകള്‍ ഇനി വേണ്ട .
കാമം വിവേകത്തിനു
വഴിമാറി കൊടുക്കുന്നു .
നിനക്ക് പാര്‍ക്കാന്‍ ഈ മനസ്സില്‍
ഒരിടമുണ്ടായിരുന്നത് ഞാന്‍ വിറ്റു
ജീവിതം വിലപേശി വാങ്ങി .
എല്ലാം അങ്ങനെയാണല്ലോ .
പക്ഷെ -
ജീവിതം വിലയ്ക്ക് വാങ്ങുന്നവനെ
തറയ്ക്കാന്‍ - ഒരു കുരിശു കൂടി
പണിയണം .
അതെനിയ്ക്കു .......................!
********ഫൈസല്‍ പകല്കുറി ***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ