2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വിരസമായ ചിന്തകളില്‍ ..

മടുപ്പിന് കട്ടി കൂടുന്നു 
വിരസമായ ചിന്തകളില്‍ 
വെറുതെ അവള്‍ ചിരിയ്ക്കുന്നു .
ഞാനൊരിയ്ക്കല്‍ ചോദിച്ചു 
അലീനാ , നിനക്ക് പ്രണയത്തിന്റെ 
അര്‍ഥം അറിയുമോ .
അവള്‍ക്കതിനു ഉത്തരം മുട്ടി .
പിന്നെ കൊഞ്ഞനം കാട്ടുവാന്‍ കഴിയാതെ
കരഞ്ഞു .
ശരിയാണ് , കരച്ചില്‍ നിങ്ങള്ക്ക്
ജന്മ സിദ്ധമായ കഴിവ് .
പക്ഷെ എനിയ്ക്ക് കരയാനാവില്ല .
ബാല്യത്തിലും - കൌമാരത്തിലും
എന്റെ കണ്ണ് നീര്‍ കൊണ്ട് തടാകം -
പണിഞ്ഞിരുന്നു.
അപ്പോഴും അവളില്‍ , തേങ്ങല്‍ മാത്രം .
ബുദ്ധിയുള്ളവര്‍ അങ്ങനെ .
പിന്നെയാണ് യൌവനം
എന്നില്‍ വിഷാദം വിളമ്പിയത് .
അന്ന് -
ഭ്രാന്താശു പത്രിയിലെ -
ചുവരുകള്‍ മുഴുവന്‍ അവളുടെ ചിത്രം
വരചാര്‍ത്തു ചിരിച്ചു .
അതുകണ്ട അവളില്‍ വന്ന മാറ്റം -
കാലത്തിന്റെ സമ്മാനം .
ജീവിതത്തിന്റെ വഴി .
എന്റെ -
നെഞ്ചില്‍ ഉരുകിയൊലിച്ചു
പോയ മെഴുകുതിരി .
അതിലെ നുറുങ്ങു വെളിച്ചം എന്നില്‍
പ്രതീക്ഷ വളര്‍ത്തി , ചങ്ങലയില്‍
നിന്നും -
പ്രാണ വായു കിട്ടുന്ന ഈ ലോകത്തില്‍ .
പുനര്‍ജന്മം .
അതറിയാതെ നീ അകലങ്ങളില്‍
കൂട് കൂട്ടി .
പറക്ക മുറ്റും വരെ തള്ള വേണം .
പറക്ക മുറ്റിയാലോ -
തള്ളയും വേണ്ട പിള്ളയും വേണ്ട .
കാട്ടു തീ , ആളിപടര്‍ന്ന കാട്ടിലകപ്പെട്ട -
ഒരു പക്ഷി ഞാന്‍ .
ദേശാടന കിളി .
എനിക്കിനി പറക്കുവാന്‍ വയ്യ .
ചിറകുകള്‍ കരിഞ്ഞു .
കിനാവുകള്‍ മുറിഞ്ഞു .
എന്നെ ഒരിയ്ക്കലും നിനക്ക് മനസ്സിലാക്കാന്‍ -
കഴിഞ്ഞിട്ടില്ല . അതാവും
പ്രണയ പരാജയത്തിനു കാരണം .
നിനക്കും ഇതൊരു പാഠമാകട്ടെ .....!
.....ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ