2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പ്രളയ കെടുതികള്‍ ....

ഇതൊരു പ്രണയ മുന്നേറ്റത്തിന്റെ -
അവസാന നാളുകള്‍ .
പ്രണയ സാഫല്യത്തിന്റെ ഒടുക്കം .
ജന മുന്നേറ്റത്തിന്റെ സാഗരം .
ചവര്കൂനയുടെ - അന്ത്യം .
സംസ്കരണ ശാലയുടെ മരണം .
ഞങ്ങളില്‍ അടിചെല്‍പ്പിയ്ക്കുന്ന
മാലിന്യങ്ങള്‍ക്ക്‌ -
വിഷത്തിന്റെ ചുവ .
ആ വിഷം തിന്നു -
ചത്താല്‍ , ഞങ്ങടെ - കുടുമ്പം -
അനാഥം .
ആ വിഷം ശ്വസിച്ചു -
അര്‍ബുദം ബാദിച്ചാല്‍ -
എന്റെ സഖി വിധവ .

ഇത് പ്രണയ കാലം .
ഹൃദയം - ചത്ത നിങ്ങളുടെ
നിയമം - ഞങ്ങടെ തലയില്‍
കെട്ടി വച്ചാല്‍ -
പച്ച മാംസം തിന്നു -
നിങ്ങള്‍ - അധികാരികള്‍ -
രക്ഷസിന്‍ - രൂപം - പ്രാപിയ്ക്കും .

വിളപ്പില്‍ശാലയില്‍ -
നിങ്ങള്‍ - നര ഹത്യയ്ക്കു
തുനിഞ്ഞാല്‍ -
കരുണാകരന്‍ - രാജനെ
തല്ലി കൊന്ന കാലമല്ല -
ഇതെന്നരിയുക .
ഗ്രൂപുകളും , രാക്ഷ്ട്രീയവും -
അല്ലാതെ , ഞങ്ങള്‍
ഹൃദയമുള്ള , മനുഷ്യര്‍
ഇന്ത്യയില്‍ - ജീവിക്കുന്നു .

സത്യം -
നീതി -
ദയ -
സ്നേഹം -
ഇവ ചത്ത്‌ പൊങ്ങിയ -
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ -
ഒരു സുനാമി -
രൂപം കൊള്ളുന്നുണ്ട് .
നീതിമ്മാനും -
നീതിന്യായവും -
വിലയ്ക്കെടുക്കുന്ന -
ഇടതനും , വലതനും -
ചോര ഇട്ടു വീഴുന്ന -
മുറിച്ച കൈപ്പതിയ്ക്കും -
കാവിയ്ക്കും - പച്ചയ്ക്കും
നാണമില്ലേ -
സ്വതന്ത്ര ഭാരതത്തില്‍ -
വ്യഭിച്ചരിയ്ക്കാന്‍ ......?

ഞങ്ങള്‍ അനാഥര്‍ .
നിങ്ങള്‍ സനാധര്‍ .
ഞങ്ങളെ - ഞങ്ങള്‍ അറിയാതെ -
വിറ്റ് - കാശ് വാങ്ങി -
ധനവാന്മാരായ - നിങ്ങളില്‍
ഹൃദയം ഉണ്ടോ ...........?

നിങ്ങടെ തലയ്ക്കു മീതെ -
സുനാമിയല്ല - സുഭാഷുമല്ല -
രീതയും - മറിയയും - സോണിയയും -
വീശിയാലും -
ചാവില്ല നിങ്ങള്‍ .
പിന്നെയോ -
ആകാശം പൊളിഞ്ഞു വീണു -
എലി ചത്ത പോലെ നിങ്ങളും -
തീരണം ...............................................!
..........ഫൈസല്‍ പകല്കുറി
00919544515676

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ