2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കത്തുന്ന തീയും - ഒഴുന്ന ജലവും .

വന്ദനം ഗുരുവേ . വരാനിരിയ്ക്കുന്ന
വലിയ വിപത്തില്‍ നിന്നുമീ പാവങ്ങള്‍
ഞങ്ങളെ , കാത്തു കൊള്ള ണേ - പിതാവേ .........!

മനം നൊന്തു കരയുമീ അമ്മ തന്‍ -
ദുഃഖം : മക്കളെ ഓര്‍ത്താണ് .
നാടിനെ കീറി മുറിയ്ച്ചും - സമ്പത്ത്
കയ്യാളിയും - നമ്മെ വലയില്‍ വീഴ്ത്തി
നാടിനെ കാക്കുന്ന - നാരദന്മാരെ -
നാശത്തിലേയ്ക്ക് നയിക്കണേ ദൈവമേ .............!

പ്രണയം നടിചിരുള്‍ പരത്തി -
നാണംമില്ലാത്ത - ലീലകള്‍ ആടി
അമ്മയെ പോലും - അറുത് വില്‍ക്കുമീ
ലവ കുശന്മ്മാരെ - തളയ്ക്കണേ -
തമ്പുരാനെ .....................!

കത്തുന്ന തീയും -
ഒഴുന്ന ജലവും -
പ്രാണ വായുവും -
ഉപ്പു വെള്ളവും - ആയുധമാക്കി
നീ പോരാടി ജയിക്കുക -
സത്യവും - ധര്‍മവും കാക്കുക -
കാലത്തിനു അതീതമാം - കരുണാകരാ............!

സ്നേഹമെന്ന -
വാക്കിനെ കഴുത് ഞെരിച്ച
കാടന്മാരുടെ - കാട്ടളത്വവും
ആണ് പെണ്ണാ യീ - നടിയ്ച്ചു - കുലയ്ക്കും
പ്രണയാ അസ്ത്രങ്ങള്‍ - അവന്റെ
മാറിലേയ്ക്ക് - തുളച്ചു കയറട്ടെ -
വിലാപം വിഷാദം -
വെടിഞ്ഞു ഞങ്ങളെ - കലികാല
കുരുക്കില്‍ നിന്നുമൊരു മോചനം -
നല്‍കണേ വേലായുധാ ........................!

ഒരപ്പം ഒരായിരം പേര്‍ക്ക്
വിശപ്പടക്കാന്‍ - വിതറിയ - നാഥാ
മണല്‍ക്കാട്ടില്‍ - മൃഗത്തിനെ
മനുഷ്യനാകുവാന്‍ - പിറന്ന
പ്രവാചകാ - കാണുന്നുവോ ഈ ലോകം -
ഇരുളുന്നതും - മനസ്സ് കറുക്കുന്നതും .
ഒരു വേള നിങ്ങള്‍ മൌനം പാലിയ്ക്കുമെങ്കില്‍ -
നമുക്ക് - ഉയര്‍ത്താം - പുതിയൊരു ലോകം -
നമ്മള്‍ ചത്ത -
നമ്മളില്ലാത്ത - നന്മ തന്‍ ലോകം ..................!
..............ഫൈസല്‍ പകല്കുറി .............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ